19ആം വയസിലായിരുന്നു വിവാഹം’! കാമുകിയെ ചതിച്ചിട്ടില്ല, പ്രായത്തിന്റെ ചാപല്യത്തിലുണ്ടായ എടുത്തുചാട്ടം; ആദ്യ വിവാഹത്തെ കുറിച്ച് ജഗതി ശ്രീകുമാറും മല്ലികയും പറഞ്ഞത്!

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനം ആണിന്ന്. അദ്ദേഹം ഇന്ന് തന്റെ 73 ആം ജന്മദിനം ആഘോഷിക്കുകയാണ്. മലയാള സിനിമയിൽ ഹാസ്യ ലോകത്ത് പകരം വയ്ക്കാൻ ആളില്ലാത്ത വിധം തിളങ്ങി നിന്നിരുന്ന ഒരു സമയത്ത് ആയിരുന്നു വിധിയുടെ വിളയാട്ടം പോലെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന ആക്സിഡന്റ്. 2012 മാർച്ചിൽ കോഴിക്കോട് വച്ചായിരുന്നു അദ്ദേഹത്തിന് അപകടം ഉണ്ടായത്. അപകടം നടന്നിട്ട് നീണ്ട 12 വർഷം പിന്നിടാൻ പോകുകയാണ്. മല്ലിക സുകുമാരനുമായുള്ള ആദ്യ വിവാഹത്തെ കുറിച്ചും വേർപിരിയലിന്റെ കുറിച്ചും ജഗതി ശ്രീകുമാറും മല്ലികയും മുൻപും പല അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ ഇന്ന് വീണ്ടും ആദ്യവിവാഹമോചനത്തെ കുറിച്ച് ഇരുവരും സംസാരിക്കുന്ന വീഡിയോ ആണ് വൈറൽ ആവുന്നത്.
ആദ്യ പ്രണയം
“എന്റെ ആദ്യ പ്രണയം കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു. ഒരു 17 വയസ് ആയിരുന്നു അന്നത്തെ പ്രായം. 19 ആം വയസിൽ ഞാൻ ആ പ്രണയം സാഫല്യമാക്കി. ഒരു തമാശ പ്രണയം ഒന്നും ആയിരുന്നില്ല. ആ വിവാഹം ഞാൻ വേർപെടുത്തുന്നത് പതിനൊന്നു വർഷങ്ങൾക്ക് ശേഷമാണ്. ഞാൻ വീണ്ടും വിവാഹിതൻ ആവുന്നത് അറേഞ്ച്ഡ് മാരേജിലൂടെ ആയിരുന്നു. ഞാൻ എന്റെ കാമുകിയെ ചതിച്ചിട്ടില്ല. അതായിരുന്നു ഞാൻ ചെയ്ത തെറ്റ്. എനിക്ക് ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു എന്റെ പ്രണയം.
പ്രായത്തിന്റെ എടുത്തുചാട്ടം
കോളേജിൽ വച്ചൊക്കെ അഭിനയത്തിലൊക്കെ ഉണ്ടായിരുന്നത് കൊണ്ട് പല പെൺകുട്ടികൾക്കും എന്നെ ഇഷ്ടമായിരുന്നു. പ്രണയം ആ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത്തെ കാലഘട്ടമല്ല, കോളേജിൽ പഠിക്കുന്ന കമിതാക്കൾക്ക് ഒക്കെ സ്വാതന്ത്ര്യക്കുറവ് ഉണ്ടായിരുന്നു. ഒരുമിച്ച് പുറത്തുപോകാനോ, സിനിമ കാണാനോ, സംസാരിക്കുവാനോ പോലും പറ്റാത്ത ഒരു കാലഘട്ടത്തിലെ പ്രണയം ആയിരുന്നു. അപക്വമായ ഒരു പ്രായത്തിൽ അതുണ്ടായിപ്പോയി എന്ന് മാത്രമേയുള്ളു. പ്രായത്തിന്റെ ചാപല്യത്തിലുണ്ടായ എടുത്തുചാട്ടം ആയിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *