നാഗ ചൈതന്യക്കൊപ്പം,, ജീവിതത്തിൽ പുതിയ പരീക്ഷണവുമായി എത്തുകയാണ് അമൃത.

അമൃതയുടെ നാ​ഗചൈതന്യയോടൊപ്പമുള്ള ചിത്രത്തിന് ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോയെന്ന് കമന്റ് കിടിലൻ മറുപടി.അതിനിടെ ജീവിതത്തിൽ പുതിയ പരീക്ഷണവുമായി എത്തുകയാണ് അമൃത. തെലുങ്ക് താരം നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അമൃത ഇനി അഭിനയിക്കാനും ഒരുങ്ങുകയാണ്. ആദി ശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ വർക്ക്‌ ഷോപ്പിലാണ് അമൃത ഇപ്പോൾ.ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങൾ അമൃത പങ്കുവച്ചിട്ടുണ്ട്. നാഗചൈതന്യയ്‌ക്കൊപ്പം വർക്ക് ഷോപ്പിൽ പങ്കെടുത്ത അനുഭവവും അമൃത പങ്കുവച്ചിട്ടുണ്ട്. ആദിശ ക്തിയിൽ നാഗ ചൈതന്യക്കൊപ്പം പങ്കെടുക്കാൻ കഴിഞ്ഞതിൽ മഹനീയമായി തോന്നുന്നു. ഈ അനുഭവത്തിൽ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ വിജയത്തിനും സന്തോഷത്തിനും ആശംസകൾ അറിയിക്കുന്നു എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

അതിലെ ഒരു കമന്റിന് അമൃതയുടെ സഹോദരി അഭിരാമി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്.‘നല്ല കൊണാപ്പ്’ എന്നാണ് അഭിരാമി മറുപടിയായിട്ട കമന്റ്. ഇത് ശ്രദ്ധയിൽപെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിച്ചു. അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവർ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവർ സന്തോഷമായിരിക്കട്ടെ എന്നാണ് അമൃത സുരേഷിന്റെ കമന്റ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *