നടി വനിതാ വിജയകുമാറിന് നാലാം വിവാഹം താരകുടുംബത്തിന് നാണക്കേട്
മകൻ അകന്നു, മകളെ അച്ഛനൊപ്പം വിട്ടു ലിവിങ് റിലേഷൻ ആണ് ബെസ്റ്റ് രണ്ടു തവണ വിവാഹം ചെയ്തതുകൊണ്ട് മക്കളെ കിട്ടി വനിതയുടെ വാക്കുകൾ.എന്റെ ഒരു ഫ്രണ്ട് ഓസ്‌ട്രേലിയയിൽ നിന്നും വന്നിട്ടുണ്ട്. പുള്ളിയുമായി സംസാരിച്ചു കൊണ്ടിരുന്ന ജോവിക ഇന്നലെ എന്നോട് അപ്രതീക്ഷിതമായി ചോദിച്ചു, ജെയുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്നു പോയി ലിവിങ് ടുഗെദർ ആണ് ബെസ്റ്റെന്ന് വനിത.വനിത എന്ന് പറഞ്ഞാൽ ധൈര്യത്തോടെ സംസാരിക്കുന്ന പെണ്ണാണ് എന്ന് ജനങ്ങൾ പറയും. പക്ഷെ തെറ്റായ ജീവിത പങ്കാളിയെ ആണ് വനിത തെരഞ്ഞെടുത്തത് എന്നുമൊരു സംസാരമുണ്ട്- പറയുന്നത് നടി വനിതാ വിജയകുമാർ തന്നെയാണ്. നടി ഷക്കീലയോട് ആണ് നടിയുടെ സംസാരം ഒരു തവണ അല്ലല്ലോ ഞാൻ പലതവണ തെറ്റായ പങ്കാളികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഒരു വ്യക്തി ബോൾഡ് ആണെന്ന് പറയപ്പെടുന്നത് അയാളുടെ ധീരമായ നിലപാടുകൾ മൂലമാകുമല്ലോ. ഞാൻ പണ്ട് മുതലേ ധൈര്യമുള്ള ഒരു സ്ത്രീയായിരുന്നില്ല. എന്നെ പോലെ പേടിത്തൊണ്ടിയായ പെൺകുട്ടി വേറെ ഉണ്ടായിരുന്നിരിക്കില്ല, എന്നെ പോലൊരു നാണം കുണുങ്ങി എന്റെ വീട്ടിൽ വേറെയില്ല. വനിത വിശേഷങ്ങൾ പറഞ്ഞു തുടങ്ങുന്നു.ഒരു തെറ്റിന് മേലെ മറ്റൊരു തെറ്റ് എന്ന രീതിയിൽ കാര്യങ്ങൾ സംഭവിച്ചതിനാലാണ് വനിത ബോൾഡ് ആയി മാറിയത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലായി അൽപാൽപമായി കിട്ടിയതാണ് ഈ ധൈര്യമെല്ലാം.വനിത പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ ഫ്രണ്ട്സിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നിരുന്നു. നമ്മുടെ യുവത്വത്തിൽ നമുക്ക് സംഭവിക്കുന്ന രണ്ടു തെറ്റുകൾ എന്നൊരു മീം ആയിരുന്നു അത്. രണ്ടു തെറ്റുകളിൽ ഒന്ന് വിവാഹം ആണെന്നാണ് ആ മീമിൽ കാണിച്ചിരുന്നത്. കാലത്ത് വാട്സ്ആപ് തുറന്നപ്പോൾ തന്നെ ഞാൻ കാണുന്നത് ഈ മെസ്സേജ് ആണ്. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. എന്റെ ജീവിതത്തിൽ ഇത്രയധികം പ്രശ്നങ്ങൾ കല്യാണം കൊണ്ട് മാത്രം ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ ആ മീമിന് റിപ്ലൈ നൽകി, എന്നെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് വെറുമൊരു മിസ്റ്റേക് അല്ല, എന്റെ ജീവിതത്തിൽ സംഭവിച്ച രണ്ട് ബെസ്റ്റ് മിസ്റ്റേക്കുകൾ ആയിരുന്നു 2 വിവാഹങ്ങൾ എന്ന്.
രണ്ടു തവണ വിവാഹം എന്ന തെറ്റ് ഞാൻ ചെയ്തില്ലായിരുന്നു എങ്കിൽ അമൂല്യങ്ങളായ എന്റെ 2 പെണ്മക്കളെ എനിക്ക് ലഭിക്കില്ലായിരുന്നു. അച്ഛൻ, അമ്മ, ഭർത്താവ് ഈ ബന്ധങ്ങളേക്കാളേറെ; നമുക്ക് കോടികളുടെ ആസ്തി ഉണ്ടായാലും കിട്ടാത്ത സൗഭാഗ്യം എല്ലാമാണ് ഇത്രയും നല്ല കുട്ടികൾ. ഈ രണ്ടു വിവാഹങ്ങൾ കഴിച്ചില്ലായിരുന്നു എങ്കിൽ ജോവികയും, ജയനിതയും എന്റെ കൂടെ ഉണ്ടാകുമായിരുന്നില്ല. ശ്രീഹരി നാളെ അവന്റെ ടാലന്റ് കൊണ്ട് എനിക്കഭിമാനമായി മാറാൻ പോകുന്നൊരു കുട്ടിയാണ്. വനിത ആരാണ് എന്ന് നാളെയൊരു ചോദ്യം വന്നാൽ അതിനു മറുപടി നൽകാൻ പാകത്തിനുള്ള മൂന്നുപേർ എനിക്കുണ്ട്. ഈ മൂന്നു കുട്ടികളാണ് എനിക്കാകെ ഉള്ള സമ്പാദ്യം. കോടികളുടെ ആസ്തിയോ, വസ്തുക്കളോ ഒന്നും വേണ്ട; ഇവർ മൂന്നു പേരുമാണ്, മറ്റേതു സമ്പത്തിനേക്കാളും മൂല്യമുള്ള എന്റെ സമ്പാദ്യം. മുൻപേ പറഞ്ഞ രണ്ടു വിവാഹങ്ങൾ ഇല്ലായിരുന്നു എങ്കിൽ, ഇതേ മക്കളെ തന്നെ എനിക്ക് കിട്ടില്ലായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.എന്റെ ഒരു ഫ്രണ്ട് ഓസ്‌ട്രേലിയയിൽ നിന്നും വന്നിട്ടുണ്ട്. പുള്ളിയുമായി സംസാരിച്ചു കൊണ്ടിരുന്ന ജോവി ഇന്നലെ എന്നോട് അപ്രതീക്ഷിതമായി ചോദിച്ചു, അമ്മേ ഞാനൊരു വിദേശിയെ വിവാഹം കഴിക്കുന്നതിൽ വിരോധമുണ്ടോ എന്ന്. ഞാനാകെ അമ്പരന്നു പോയി. ജയ എപ്പോഴും ഇത്തരം കാര്യങ്ങൾ ചോദിക്കുന്ന ഒരാളാണ്. ഇത് ജോവിക ആയതുകൊണ്ട് ഞാൻ അമ്പരന്നു എങ്കിലും ഞാൻ മറുപടി നൽകി അതിനെന്താ എന്ന്. ഇന്നത്തെ ജെനറേഷനിൽ ഇത്തരം സംഭാഷണങ്ങൾ പല വീടുകളിലും നടക്കുന്നുണ്ട്. അതൊരു നല്ല കാര്യമായാണ് ഞാൻ കരുതുന്നതും.
ഇപ്പോഴത്തെ കുട്ടികളെ പോലെ ഡേറ്റിംഗ് ചെയ്യാനോ പരസ്പരം അറിയാനോ ഉള്ള സൗകര്യങ്ങൾ ഒന്നും നമുക്കുണ്ടായിരുന്നില്ലല്ലോ ? ഇപ്പോഴത്തെ കുടുംബങ്ങൾ അല്പം ലിബറലാണ്. നമ്മുടെ എല്ലാം യൗവ്വനത്തിൽ അച്ഛനമ്മമാരുടെ അനുവാദമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ആകാത്ത അവസ്ഥ, നമുക്ക് ഒരു ഫ്രണ്ട്ഷിപ് കോർ ടീം ഒന്നുമില്ല. പെണ്ണ് കാണാൻ വരുന്ന കുടുംബവുമായി ആലോചിച്ച് വിവാഹം തീരുമാനിക്കും. വിവാഹം നടക്കും. 18-19 വയസ്സുള്ള പെൺകുട്ടി വിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ഉണ്ടാകുന്ന ചില പ്രതീക്ഷകൾ എല്ലാം ഉണ്ടല്ലോ ? ആ പ്രതീക്ഷകൾക്ക് തിരിച്ചടി നേരിടുന്നു, നമുക്ക് പറ്റിയ അബദ്ധമായിരുന്നു ഈ ബന്ധം എന്ന് തിരിച്ചറിയുന്ന നിമിഷം, ഇനിയെന്ത് ചെയ്യും എന്ന് സംശയം തോന്നിയ നിമിഷം ആ തെറ്റ് തിരുത്താനുള്ള തീരുമാനം എടുത്തതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ധീരമായ ചുവടുവെയ്പ്പ്.
@All rights reserved Typical Malayali.
Leave a Comment