കരഞ്ഞു കലങ്ങി പോയവളാ, ഒന്ന് ചെന്ന് കണ്ടേക്കാം; ഐശുവിന്റെ ആദ്യരാത്രിയ്ക്കുള്ള ഫ്രൂട്‌സ് മുഴുവന്‍ വാങ്ങി കാണാന്‍ ചെന്ന ആലീസ് ക്രിസ്റ്റി!

ഇന്നലെയായിരുന്നു മിനിസ്‌ക്രീന്‍ താരം ഐശ്വര്യ രാതീവിന്റെ വിവാഹം. മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹ വിശേഷങ്ങള്‍ എല്ലാം ഐശു തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. മിനിസ്‌ക്രീന്‍ ലോകത്തെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം വിവാഹത്തിനെത്തി, വധൂ വരന്മാരെ ആശംസിച്ചു. താലികെട്ടുമ്പോഴും, വിവാഹം കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും എല്ലാം ഐശു ഭയങ്കരമായി കരയുന്നുണ്ടായിരുന്നു. ‘വണ്ടി നിര്‍ത്താതെ പോയിക്കോളൂ ചേട്ടാ, എല്ലാവരെയും കണ്ടാല്‍ അവള്‍ കരയും’ എന്ന് പറഞ്ഞാണ് കൂട്ടുകാരികള്‍ യാത്രയയച്ചത്.

ഐശു കരഞ്ഞതൊക്കെ കണ്ടപ്പോള്‍ നേരിട്ടൊന്ന് പോയി കണ്ട് ആശ്വസിപ്പിക്കാം എന്ന് കരുതി ഇറങ്ങിയതാണ് ആലീസ് ക്രിസ്റ്റി. ‘എന്റെ നാട്ടില്‍ തന്നെയാണ് ഐശുവിനെ വിവാഹം ചെയ്തുകൊണ്ടു വന്നിരിക്കുന്നത്. കല്യാണം കഴിഞ്ഞഅ വന്ന് ഞങ്ങള്‍ ഉറങ്ങിപ്പോയായിരുന്നു. ഇപ്പോള്‍ നോക്കിയപ്പോഴാണ്, അവള്‍ കരഞ്ഞുകൊണ്ടാണ് പോയത് എന്നൊക്കെ കണ്ടത്. എങ്കില്‍ പിന്നെ ഒന്ന് ചെന്നു കാണാം എന്ന് കരുതി’ – എന്ന് പറഞ്ഞാണ് ആലീസ് ക്രിസ്റ്റി രാത്രി ഭര്‍ത്താവ് സജിനൊപ്പം ഐശ്വര്യയുടെ കല്യാണം കഴിച്ചുകൊണ്ടു പോയ വീട്ടിലേക്ക് പോയത്.

പോകുമ്പോള്‍ ഐശുവിന് ആദ്യരാത്രി കഴിക്കാനുള്ള ഫ്രൂട്‌സ് ഒക്കെ വാങ്ങിയിട്ടാണ് ആലീസ് ക്രിസ്റ്റി പോകുന്നത്. ‘ഐശുവിന്റെ ആദ്യരാത്രിയില്‍ ഒരു സര്‍പ്രൈസ്’ എന്ന തംപ്‌നെയിലോടുകൂടെയാണ് ആലീസ് ക്രിസ്റ്റി വീഡിയോ പങ്കുവച്ചത്. സര്‍പ്രൈസ് ആയി ആലീസിനെ കണ്ടപ്പോള്‍ ഐശുവും ഹാപ്പിയായിരുന്നു. രാത്രി ഒരുപാട് നേരം അല്പ നേരം ഇരുന്ന് വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. ‘കൊച്ചിനെ നന്നായി നോക്കിക്കോണെ’ എന്ന് സജിന്‍ അര്‍ജുനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ ഐശ്വര്യ രാജീവ് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഐശു എന്നാല്‍ സ്റ്റാര്‍ മാജിക് ഷോ തന്നെയാണ് പ്രേക്ഷകര്‍ക്ക് ആദ്യം ഓര്‍മവരുന്നത്.

അര്‍ജുനുമായുള്ള വിവാഹം പൂര്‍ണമായും അറേഞ്ച്ഡ് ആണ് എന്ന് ഐശു പറഞ്ഞിട്ടുണ്ട്. മാട്രമോണി വഴി വന്ന ആലോചനയാണ്. അര്‍ജുന്‍ എന്‍ജിനിയറാണ്. വിവാഹത്തെ കുറിച്ച് സ്റ്റാര്‍ മാജിക് ഷോയില്‍ തന്നെയാണ് ആദ്യമായി ഐശു തുറന്നു പറഞ്ഞതും. വിവാഹ ശേഷവും അഭിനയത്തിലും ടെലിവിഷന്‍ ഷോകളിലും എല്ലാം സജീവമായിരിക്കും എന്നും ഐശു പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *