ഇങ്ങനെയൊക്കെയല്ലേ തുടങ്ങുന്നത്! വിവാഹ ശേഷം ഭര്‍ത്താവിന് വേണ്ടി മധുരപലഹാരം ഉണ്ടാക്കിയതിനെക്കുറിച്ച് ഐശ്വര്യ രാജീവ്
സ്റ്റാര്‍ മാജിക്കിലൂടെയായാണ് ഐശ്വര്യ രാജീവ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയായിരുന്നു ഐശു വിവാഹിതയായത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഐശു തന്റെ ചാനലില്‍ ഒരു കുക്കിംഗ് വീഡിയോ പങ്കുവെച്ചത്. ഞാന്‍ അടുക്കളയില്‍ കയറി ഗൈസ് എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞിട്ട് ഞാന്‍ ഇതുവരെ ചേട്ടന് ഒരു സാധനവും ഉണ്ടാക്കി കൊടുത്തിട്ടില്ല. അതുകൊണ്ട് ഇങ്ങനെ ഇരിക്കുന്നു എന്നായിരുന്നു അര്‍ജുന്റെ കമന്റ്. ഐശ്വര്യയുടെ സഹോദരനും ഇത്തവണത്തെ വീഡിയോയിലുണ്ട്.
അടുക്കളയില്‍ ഞാന്‍ മാത്രമേ ഉള്ളൂവെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്. ഇടയ്ക്ക് അമ്മ വന്നപ്പോള്‍ അമ്മ എല്ലാം കുളമാക്കുമെന്നായിരുന്നു ഐശുവിന്റെ കമന്റ്. ഞാനുണ്ടാക്കിയ ചായയാണ് അമ്മ അച്ഛന് കൊടുക്കുന്നത്. നീ ഉണ്ടാക്കിയ ചായയോ എന്ന് ചോദിച്ചായിരുന്നു അര്‍ജുന്‍ രസകരമായൊരു സംഭവത്തെക്കുറിച്ച് പറഞ്ഞത്.
ചായയുണ്ടാക്കാമെന്ന് പറഞ്ഞ് ഒരാള്‍ അടിപൊളിയായി അടുക്കളയില്‍ കയറി. പാലൊഴിക്കുന്നതിന് പകരം തൈരൊഴിച്ചായിരുന്നു ചായ ഉണ്ടാക്കിയത്. അതിന് ശേഷം ഞങ്ങള്‍ ചായ കടയില്‍ നിന്നും പൈസ കൊടുത്ത് മേടിച്ചു എന്നായിരുന്നു ഐശു പറഞ്ഞത്. അതിനിടയിലായിരുന്നു സഹോദരന്‍ രസകരമായൊരു കമന്റ് പറഞ്ഞത്. പാല്‍ ചൂടാക്കിയാല്‍ തൈരാകുമെന്നായിരിക്കും ചേച്ചി കരുതിയത് എന്നായിരുന്നു പറഞ്ഞത്.
Suriya Karthi Kanguva: വെള്ളക്കുതിരയിൽ പാഞ്ഞുവരുന്നത് കാർത്തിയോ?
ആത്മവിശ്വാസത്തോടെയാണ് ഞാന്‍ പാചകത്തിന് ഇറങ്ങിയതെന്ന് ഐശു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെന്നായിരുന്നു അര്‍ജുന്റെ കമന്റ്. കല്യാണം കഴിഞ്ഞ് ഞാനൊരു സാധനവും ഉണ്ടാക്കി കൊടുത്തിട്ടില്ല, അതുകൊണ്ട് ചേട്ടന്‍ ഇങ്ങനെ ഇരിക്കുന്നു. എന്ത് സാധനമാണ് ചേച്ചി ഉണ്ടാക്കാന്‍ പോവുന്നതെന്നാണ് ഞാന്‍ ഓര്‍ക്കുന്നതെന്നായിരുന്നു സഹോദരന്റെ കമന്റ്. ഒരുതരത്തിലാണ് ഞാന്‍ പറഞ്ഞ് സമാധാനിപ്പിച്ച് നിര്‍ത്തരുത്, നീ അത് കുളമാക്കരുതെന്ന് ഐശു അനിയനോട് പറയുന്നുണ്ടായിരുന്നു. ചേട്ടന് ഏറെയിഷ്ടമുള്ളൊരു സാധനമാണ് ഞാന്‍ ഉണ്ടാക്കാന്‍ പോവുന്നത്. ആദ്യമായാണ് ഞാന്‍ ഈ കിച്ചണില്‍ കയറുന്നത്.
അണ്ടിപ്പരപ്പും നെയ്യും പഞ്ചസാരയും ചേര്‍ത്തൊരു വിഭവമായിരുന്നു ഐശു ഉണ്ടാക്കിയത്. ടേസ്റ്റ് അതേപോലെ തന്നെ വന്നിട്ടുണ്ടെന്നായിരുന്നു ഐശു ഉണ്ടാക്കിയ വിഭവം കഴിച്ച് അര്‍ജുന്‍ പറഞ്ഞത്. നെയ് കുറഞ്ഞ് പോയന്നൊരു കുഴപ്പമേയുള്ളൂ. വേറെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു എന്നും ഐശു പറയുന്നുണ്ടായിരുന്നു. ഭാര്യ ആദ്യമായുണ്ടാക്കിയ ഡിഷ് നല്ലതാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. സഹോദരനും ഭര്‍ത്താവും ഇടവും വലവും നിന്ന് കമന്റുകള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്നെ സപ്പോര്‍ട്ട് ചെയ്തൂടേയെന്നായിരുന്നു ഐശ്വര്യ ചോദിച്ചത്.
@All rights reserved Typical Malayali.
Leave a Comment