യുവാവിനെ കൊന്ന് വീട്ടിലെ കോഴി; എങ്ങനെയെന്ന് കണ്ടോ? പിന്നാലെ പ്രതിയായ കോഴിയെ അറസ്റ്റ് ചെയ്ത് പോലീസ്‌

മനുഷ്യനെ കൊന്ന കുറ്റത്തിന് മൃഗങ്ങളെ യോ പക്ഷിയേയോ അറസ്റ്റ് ചെയ്യാൻ സാധിക്കുമോ പറ്റില്ല എന്നാണ് ഉത്തരം എങ്കിൽ പറ്റും എന്നാണ് തെലുങ്കാനയിലെ ജഗതിയാൽ ജില്ലാ ലോതണൂർ പോലീസ് പറയുന്നത്.പറയുക മാത്രമല്ല ചെയ്തു കാണിക്കുകയും ചെയ്തു.ലോത്തന്നൂരിൽ ഉള്ള സതീഷ് എന്ന ആളുടെ മരണത്തിന് കാരണക്കാരൻ ആയ ഒരു പൂവൻ കോഴിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന കോഴിക്ക് തീറ്റ നൽകി പോലീസ് പറപ്പിച്ചതോടെയാണ് സംഭവം മാധ്യമ ശ്രദ്ധ നേടിയത്.കോഴിപ്പോര് നടക്കുന്ന സ്ഥലമാണ് ഈ ഗ്രാമം.കഴിഞ്ഞ എട്ടു വര്ഷം ആയി താൻ വളർത്തി വന്ന കോഴിയേയും കൂട്ടിയാണ് സതീഷ് കോഴി പോര് നടക്കുന്ന വേദിയിൽ എത്തിയത്.കോഴികളും അവയുടെ കാലിൽ കെട്ടാൻ ഉള്ള കത്തിയും ഇദ്ദേഹത്തിനെ അടുത്ത് ഉണ്ടായിരുന്നു.എന്നാൽ വളരെ പെട്ടെന്ന് ആണ് ദാരുണ സംഭവം അവിടെ പിന്നീട് നടന്നത് കണ്ടു നിന്നവരെ പോലും ഞെട്ടിച്ചത്.ഒട്ടേറെ ആളുകൾ കോഴി പോര് കാണാൻ എത്തിയിരുന്നു.സതീഷ് പതിയെ നിലത്തു ഇരുന്നു തന്റെ കാലുകൾക്ക് ഇടയിൽ ഇരുത്തി കോഴിയുടെ കാലിൽ കത്തി കെട്ടി വെക്കാൻ ഒരുങ്ങി ഒരു കോഴിയുടെ ആദ്യ കാലിൽ ഒരു വിധം കത്തി മുറുക്കി കെട്ടി എന്നാൽ രണ്ടാമത്തെ കാലിൽ കെട്ടാൻ ഒരുങ്ങിയതും കോഴി കുതറി ഓടി

എന്നാൽ പറന്നു നീങ്ങാൻ ശ്രമിച്ച കോഴിയെ സതീഷ് പിടിക്കാൻ ശ്രമിച്ചു മല്പിടുത്തതിൽ കോഴിയുടെ ഒരു കാലിൽ മുറുകിയ കത്തി സതീഷിന്റെ ജനനേന്ദ്രിയത്തിലും വൃഷ്ണത്തിലും ആയി ഗുരുതര പരിക്ക് ഏല്പിച്ചു .ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കോഴി പറന്നു പോയിരുന്നു എങ്കിൽ ഒരു പക്ഷെ അപടകം ഒഴിവാകുമായിരുന്നു.ഇതേ തുടർന്ന് ആയിരുന്നു കോഴിയെ പോലീസ് അറസ്റ്റ് ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *