എൻ്റെ ഗേൾഫ്രണ്ടിന് പിറന്നാൾ’.. പുതിയ ആളെ പരിചയപ്പെടുത്തി വിജയ്.

മകൾക്ക് ഇപ്പോൾ പതിനാല് മകന് എട്ടും; ഞങ്ങൾ അടുത്തിടെയ്ക്ക് അമേരിക്കയിലേക്ക് പോയിരുന്നു; വിജയ്
എന്റെ അടുത്ത് മാത്രമാണ് ധൈര്യത്തോടെ അപ്പ ഇരുന്ന് തരിക; അമേരിക്കയിൽ ആയശേഷം മുടിയും താടിയും കുറച്ചൂടെ നീട്ടി വളർത്തി യേശുദാസ്!.പുതിയ പാട്ടുകളും, സിനിമയും റിലീസ് ആവുന്നതിന്റെ സന്തോഷത്തിലാണ് വിജയ് യേശുദാസ്. ദാസേട്ടന്റെ ലുക്കിലേക്ക് ആയി മാറിയല്ലോ ചേട്ടൻ എന്ന് വിജയ് യേശുദാസിനോട് നടിയും അവതാരകയും ആയ പാർവതി ചോദിക്കുമ്പോൾ ഒരു ഷൂട്ടിന്റെ ഭാഗമായിട്ടാണ് തന്റെ മാറ്റാമെന്നും താരം പ്രതികരിച്ചു. അതേസമയം നിങ്ങൾ ഓരോരുത്തരും ഇത് പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടെന്നും താരം പറയുന്നു. യേശുദാസിന്റെ അത്രയും ലുക്കിലേക്ക് എത്താൻ ആകില്ല. അമ്മയുടെ മുഖച്ഛായ ആണ് തനിക്കെന്നും അപ്പയ്ക്ക് ഇപ്പോൾ പണ്ടത്തേക്കാളും താടിയും മുടിയും കൂടുതൽ ആണെന്നും വിജയ് പറഞ്ഞു.പണ്ടത്തേക്കാൾ കൂടുതൽ ആണ് അപ്പയുടെ താടിയും മുടിയും അമേരിക്കയിൽ ആയതുകൊണ്ട് അത് ഷെയ്പ്പ് ചെയ്യാനൊന്നും കഴിയുന്നില്ല. നാട്ടിൽ ആരുന്നപ്പോൾ അതിനായി ഒരാൾ വരുമായിരുന്നു. ഇപ്പോൾ ഞാൻ അമേരിക്കയിൽ പോകുമ്പോളാണ് അപ്പയ്ക്ക് ട്രിം ചെയ്തുകൊടുക്കുന്നത്. എന്റെ മുൻപിൽ മാത്രമാണ് കുറച്ചു ധൈര്യത്തോടെ അപ്പ ഇരിക്കുന്നത്. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അദ്ദേഹത്തെ ഒന്ന് ഇരുത്തുക എന്നത്. അമ്മ ആണ് പുഷ് ചെയ്യുക – വിജയ് മൈൽ സ്റ്റോണിനോട് പറഞ്ഞു.ദാസേട്ടന്റെ മകൻ എന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല, എന്ത് കഷ്ടമാണ് എന്ന് തോന്നിയിട്ടുമുണ്ട്. എനിക്ക് ബ്രേക്ക് വന്നത് നിവേദ്യത്തിലൂടെ ആയിരുന്നു. പാട്ടിലെ കറക്ഷൻസ് ഒക്കെ അപ്പ പറഞ്ഞു തരാറുണ്ട്. ഈ പാട്ട് ഈ രാഗത്തിലാണ് എന്ന് പറയാറുണ്ട്. എന്തെങ്കിലും ടിപ്പ്സ് ഒക്കെ പറഞ്ഞുതരാറുണ്ട്. ദാസേട്ടൻ എന്ന അച്ഛൻ ദേഷ്യക്കാരൻ ആണോ എന്ന ചോദ്യത്തിന്, എല്ലാവർക്കും ദേഷ്യം ഉണ്ടല്ലോ. ഇറിറ്റേറ്റ് ചെയ്തുവരുന്ന സംഭവത്തിന് നമ്മൾക്ക് ദേഷ്യം വന്നുപോകുമല്ലോ. ഞങ്ങൾ സ്‌കൂളിൽ ഒക്കെ പഠിക്കുമ്പോൾ ഒക്കെയും പുള്ളിക്ക് ലൈഫ് സംഗീതം ആയിരുന്നു.

അപ്പയുടെ കൂടെ ഫാമിലി ആയി എപ്പോഴും നമ്മൾ ഉണ്ടാകുമായിരുന്നു. ട്രിപ്പിനുവേണ്ടിയുള്ള യാത്രകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല, പ്രോഗ്രാമിനായി അപ്പയും അമ്മയും പോകുമ്പോൾ നമ്മളെയും ചെറുപ്പകാലങ്ങളിൽ കൊണ്ട് പോകുമായിരുന്നു. എന്റെ മോൻ ജനിക്കുന്ന സമയത്താണ് ആത്മീയ യാത്ര വേണമെന്ന അമ്മയുടെ ആഗ്രഹത്തിന് സ്പെയിനിലേക്ക് ഒരു യാത്ര നടത്തുന്നത്. ഇപ്പോൾ അമേരിക്കയിൽ ആയപ്പോൾ അപ്പയും അമ്മയും കറങ്ങാൻ ഒക്കെ പോകും.മകന് അടുത്തമാസം എട്ടുവയസ്സാകും മകൾക്ക് പതിനാലു വയസ്സും- അടുത്തിടയ്ക്ക് ഞങ്ങൾ അമേരിക്കയിലേക്ക് പോയിരുന്നുവെന്നും വിജയ് പറഞ്ഞു. ഞാൻ എന്ന അച്ഛൻ എങ്ങനെ ഉണ്ടെന്ന് പിള്ളേരാണ് പറയേണ്ടത്. എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം തുറന്നുപറയുന്നവരാണ്- വിജയ് വാചാലനായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *