മലയാളികള്‍ വിഷം ചീറ്റിയ ആ പെണ്‍കുട്ടി അവളെ സ്‌നേഹിച്ച അഖില്‍ എത്ര സുന്ദരം ഈ ജീവിതം

എന്റെ ലൈഫ് എന്റെ ചോയിസ് ആഫ്രിക്കക്കാരി, നീഗ്രോ, കരിവണ്ട് എന്നൊക്കെ പറഞ്ഞ് കമന്റ് ഇടുന്നവരോട് പറയാൻ ഇത്രമാത്രം ആനിന്റെ പുത്തൻ വീഡിയോ.നീ എന്ത് കണ്ടിട്ടാ അവളെ സ്നേഹിച്ചത്, മുഖം കണ്ടാൽ തലയുയർത്തി നോക്കാൻ പറ്റുമോ. കാർക്കിച്ച് തുപ്പാനല്ലേ കഴിയുള്ളു. കണ്ടാൽ ആണാണോ പെണ്ണാണോ എന്നും തിരിച്ചറിയാൻ കഴിയില്ല. പിന്നെങ്ങനെയാ നിനക്ക് അവളെ സ്നേഹിക്കാൻ തോന്നിയത്’ എന്നായിരുന്നു അയാൾ ഏട്ടനോട് ചോദിച്ചത്.ഡയമണ്ട് കപ്പിൾസിനെ അറിയാത്ത സോഷ്യൽ മീഡിയ യൂസേഴ്സ് കുറവാണ്. ഇൻസ്റ്റാഗ്രാമിൽ മൂന്നുലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് ഉള്ള ഡയമണ്ട് കപ്പിൾസ് പാലക്കാട് മുണ്ടൂർ സ്വദേശികളാണ്. ഇനി ഇവരെ അധികം അറിയാത്തവർക്കായി പറയാം, ആൻ മേരിയും ഭർത്താവ് അഖിലും ചേർന്നതാണ് ഡയമണ്ട് കപ്പിൾ. തങ്ങളെ പുച്ഛിച്ചവർക്കും പരിഹസിച്ചവർക്കും മുൻപിൽ ഇന്ന് അഭിമാനപൂർവ്വം ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് ഇരുവരും. ഇന്റർകാസ്റ്റ് മാര്യേജോടെ കുടുംബത്തിൽ നിന്നും പുറത്തായ ഇരുവരും പക്ഷേ ജീവിതത്തിൽ തളർന്നില്ല. യുവ തലമുറയ്ക്ക് മാതൃകയായി മാറി ഇരുവരും. ടിക് ടോക് ബാൻ ആയെങ്കിലും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും യൂ ട്യൂബിലൂടെയും ഇപ്പോഴും ആളുകളെ എന്റര്ടെയിന് ചെയ്യിക്കുന്നതിൽ മുൻപന്തിയിലാണ് ഇരുവരും. തന്നെ ആക്ഷേപിക്കുന്നവരോട് ആനിനു പറയാൻ ഇത്ര മാത്രം!
ചാനൽ തുടങ്ങിയ സമയം തൊട്ടേ മോശം കമന്റുകൾ എനിക്ക് ലഭിക്കാറുണ്ട് എന്ന് പറയുകയാണ് ആൻ വെറൈറ്റി മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ. കല്യാണ വീഡിയോ തൊട്ടേ മോശം പറഞ്ഞ ആളുകൾ ഉണ്ട്. ഈ ചെക്കന് ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയോ. ആ പെണ്ണിന്റെ ഭാഗ്യം, എന്നൊക്കെ കമന്റുകൾ കാണുമ്പൊൾ എന്തുകൊണ്ടാണ് ഈ ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് മനസിലായിട്ടില്ല. ആദ്യമൊക്കെ കണ്ടില്ല എന്ന് വയ്ക്കുമായിരുന്നു. എന്നാൽ ചില സമയത്ത് വേദന തോന്നിയിട്ടുണ്ട് എന്നും ആൻ പറയുന്നു.
ആ ചിന്ത മനസിലേക്ക്.

ഉണ്ടാകുന്ന കുട്ടി കറുത്തത് ആയാൽ എന്തുചെയ്യും. കുട്ടി കറുത്തുപോയാൽ അവന്റെ വീട്ടുകാർ തിരിഞ്ഞു നോക്കുമോ എന്ന കമന്റുകൾ കണ്ടിട്ടുണ്ട്. മോളെ ഗർഭിണി ആയിരുന്ന സമയത്ത് പെട്ടെന്ന് സങ്കടം വരും ദേഷ്യം വരും എന്ന അവസ്ഥയിൽ ആണ് ഇതൊക്കെ കാണുന്നത്. പിന്നെ ദിവസവും കാണുമ്പൊൾ അത് ശീലമായി. ഇനി അവരുടെ മുൻപിൽ നല്ല പോലെ ജീവിച്ചുകാണിക്കണം എന്ന ചിന്ത തന്നിലേക്ക് വന്നുവെന്നും ആൻ പറയുന്നു.സൗന്ദര്യമായിരുന്നു പ്രശ്നം.രണ്ടു മതസ്ഥരായതിനാൽ കുടുംബവും സമൂഹവും തങ്ങളുടെ ബന്ധത്തെ ശക്തമായി എതിർത്തുവെന്നും ആനും അഖിലും പറയുന്നു. മതത്തേക്കാളും എല്ലാവർക്കും പ്രശ്നം സൗന്ദര്യമായിരുന്നുവെന്ന് പറയുന്നത് ആൻ ആണ്. ‘നീ എങ്ങനെയാണു ആ കുട്ടിയുടെ മുഖത്ത് നോക്കിയത് എന്ന്, അത്രയും വേണ്ടപ്പെട്ട ഒരാൾ ഏട്ടനോട് തന്നെ നേരിട്ട് ചോദിച്ചിട്ടുണ്ട്, എന്നും ആൻ കൂട്ടിച്ചേർത്തു. ആനിന്റെ ബോൾഡ്നെസ് കണ്ടിട്ടാണ് താൻ ഇഷ്ടപെട്ടത് എന്നും അഖിൽ പറയുന്നു.ഇത് എന്റെ ലൈഫ് എൻറെ ചോയിസ്.കുഞ്ഞിന്റെ പിറന്നാൾ ദിനമാണ് പിന്നെ മോശം കമന്റുകൾ കൂടുതൽ കിട്ടിയത്. കുഞ്ഞിന് നല്ല ഡ്രസ്സ് ഇട്ടുകൂടായിരുന്നോ, ഇവൾക്ക് ഒരു സാരി ഉടുത്തുവന്നുകൂടെ തുടങ്ങി ഒട്ടനവധി കമന്റുകൾ ആണ് അതിനു ലഭിച്ചത്. ഇത്തരക്കാരോട് പറയാൻ ഇത്ര മാത്രം. ഇത് എന്റെ ലൈഫ് എൻറെ ചോയിസ്. ഞാൻ ഈ ലെവലിൽ എത്തിയിട്ടുണ്ട് എങ്കിൽ അത് എന്റെ പ്രയത്നം ആണ്. ഞാൻ കഷ്ടപെട്ടിട്ട് ഞാൻ ആയി ഉണ്ടാക്കി എടുത്ത ലോകമാണ്. ആളുകൾ കരുതും ഇത് അഹങ്കാരം ആണെന്ന്. എന്നാൽ ഇത് അഹങ്കാരമില്ല- ആൻ പറയുന്നു.
നിങ്ങൾ പോളിയാണ്.നിങ്ങൾ പോളിയാണ്. കുറ്റം പറയുന്നവർ പറയെട്ടെ വേറെ പണിയൊന്നും ഇവർക്ക്ഇല്ല. നിങ്ങൾ അതുയൊന്നും കാര്യമാക്കേണ്ട പറയുന്നവർ പറയണ്ടേ നിങ്ങളെ സ്നേഹിക്കുന്നവരും ഉണ്ട്. ഇങ്ങനൊക്കെ ബോൾഡാണ് കാണിക്കാൻ ശ്രമിക്കുമ്പോളും ആ അനുകുട്ടി എത്ര മാത്രം വേദനിച്ചു കാണും എന്ന് മനസിലാവും. മറ്റൊരാളെ മോശം പറയുന്നവർ ഒന്ന് ഓർക്കുക. കർമ്മ ഫലം കിട്ടും നിങ്ങൾക്ക്- തുടങ്ങി നിരവധി കമന്റുകൾ ആണ് ആരാധകർ പങ്കിടുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *