ചാണ്ടി ഉമ്മൻ ജയിക്കാൻ ഇതാണ് കാരണം – ഈ ജയം പിന്നീട് പരാജയം ആകരുത് – തുറന്നടിച്ചു അഖിൽ മാരാർ

കോട്ടയം: വൻ ഭൂരിപക്ഷത്തോടെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷത്തിലാണ് കോൺഗ്രസ് നേതൃത്വം. 37719ന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വിജയിച്ചത്. ചാണ്ടി ഉമ്മന് 80144 വോട്ടുലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക്ക് സി തോമസിന് 42425 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാ‍ർഥിയാകട്ടെ 6558 വോട്ടിന് തൃപ്തിയടയേണ്ടി വന്നു. ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാർ നൽകിയ സ്നേഹ സമ്മാനം കൂടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ചുകൊണ്ടും ചില ഓർമപ്പെടുത്തലുമായി ബിഗ്ബോസ് താരം അഖിൽ മാരാർ രംഗത്ത് എത്തിയിരിക്കുന്നത്. പുതുപ്പള്ളിക്കാർക്ക് പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ മകനുമായ ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നുതുടങ്ങുന്നതാണ് അഖിൽ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീഡിയോയായാണ് അഖിൽ മരാറിന്റെ പ്രതികരണം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഭിനന്ദനങ്ങൾക്കൊപ്പം ചില കാര്യങ്ങൾ ചാണ്ടി ഉമ്മൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അഖിൽ മാരാർ പറയുന്നു. വിജയിക്കുമ്പോൾ എപ്പോഴും വിജയത്തിന്റെ കാരണം എന്താണെന്ന് മനസിലാക്കേണ്ടതായിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം തകർത്ത് ചാണ്ടി ഉമ്മൻ വിജയിച്ചെന്ന് പറയുമ്പോഴും യഥാർത്ഥത്തിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കുന്നു.

പൊതുപ്രവർത്തനങ്ങളിലെ ഉമ്മൻ ചാണ്ടിയുടെ നന്മയാണ് ചാണ്ടി ഉമ്മൻ വിജയിക്കാനുണ്ടായ പ്രധാന കാരണം. ഉമ്മൻ ചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, എതിർത്തിട്ടുള്ള ഒരുപാട് ഇടതുപക്ഷ അനുഭാവികൾ മനസുകൊണ്ട് അതിൽ പശ്ചാത്തപിക്കുകയും അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മന് ഒരു പിന്തുണ കൊടുക്കാൻ ഒരുപക്ഷേ തയ്യാറായിട്ടുണ്ടെന്നും അഖിൽ മാരാർ പറയുന്നു. ഇന്ന് താൻ വിജയിക്കാൻ കാരണമായ എല്ലാ കാര്യങ്ങളെയും കട്ട് ചെയ്താൽ മാത്രമെ അടുത്ത തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ മാറ്റുകൂട്ടുവെന്നും അദ്ദേഹം പറഞ്ഞു.അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണം. നിങ്ങളുടെ പ്രകടന മികവ് കൊണ്ടാണോ വിജയിക്കാനുള്ള കാരണമെന്ന് ചിന്തിച്ചാൽ മാത്രമേ അടുത്തപ്രാവശ്യവും ഈ പിന്തുണയുണ്ടാകൂവെന്നും അഖിൽ മാരാർ പറയുന്നു. എതിരാളിയുടെ പരാജയമാകരുത് നമ്മുടെ നേട്ടവും അംഗീകാരങ്ങളുമെന്ന് പറഞ്ഞ അഖിൽ മാരാർ നമ്മുടെ നാട് നന്നാകണമെങ്കിൽ ക്രിയാത്മകമായ പ്രതിപക്ഷവും മികച്ചൊരു ഭരണപക്ഷവും ഉണ്ടാകണമെന്നും വ്യക്തമാക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *