ആലപ്പുഴയില്‍ പൊട്ടിയ പൈപ്പ് നന്നാക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ബാത്‌റൂമിൽ എത്തിച്ചു പതിനാലുകാരനെ വീട്ടമ്മ പീഡിപ്പിച്ചതായി പരാതി
ആലപ്പുഴ: കായംകുളത്ത് പതിനാലുകാരനെ വീട്ടമ്മ പീഡിപ്പിച്ചതായി പരാതി. പിതാവിന്റെ പരാതിയിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ പൈപ്പ് കേടായെന്നും ശരിയാക്കി തരണമെന്നും ആവിശ്യപെട്ടാണ് നാൽപ്പത്തി നാലുകാരിയായ യുവതി പതിനാലുകാരനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്.
യുവതിയുടെ വാക്ക് വിശ്വസിച്ച് വീട്ടിലെത്തിയ പതിനാലുകാരനെ ബാത്റൂമിൽ എത്തിച്ച് ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി സംഭവം വീട്ടിൽ പറഞ്ഞതിന് പിന്നാലെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പിതാവിന്റെ പരാതിയിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തതായാണ് വിവരം.
@All rights reserved Typical Malayali.
Leave a Comment