ശിശു ദിനത്തിൽ ചാന്ദിനി കുട്ടിക്ക് നീതി – ഇതു അവൾ കാണുണ്ടാകും – ചിരിയോടെ വിധി കേട്ട പ്രതി –
Aluva Girl Murder Verdict: ആലുവ പെണ്‍കുട്ടിയുടെ കൊലപാതകം: അസ്ഫാക് ആലത്തിന് വധശിക്ഷ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി.കൊലപാതകം, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപിച്ചത്.സംഭവം നടന്ന് 110ാം ദിവസമാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്.ജൂലൈ 28നാണ് അസ്ഫാക് ആലം അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂർത്തിയാക്കിയത്.Asfaq Alam.കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക് ആലത്തിന് (28) വധശിക്ഷയും അഞ്ച് ജീവപര്യന്തവും. പ്രതിക്കെതിരെ പോക്സോ വകുപ്പുകളിൽ ജീവിതാവസാനം വരെ കഠിന തടവും വിധിച്ചു. പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് കേസിൽ വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ കുട്ടിയുടെ മാതാപിക്കളും കോടതിയിൽ എത്തി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവ്, കുട്ടിക്ക് ലഹരിപദാര്‍ഥം നല്‍കിയതിന് മൂന്ന് വര്‍ഷം തടവ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ എന്നിങ്ങനെയാണ് അസ്ഫാക് ആലത്തിന്റെ ശിക്ഷ.
പ്രതി അസ്ഫാക്ക് ആലത്തിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട് അറിയിച്ചിരുന്നു. ബിഹാർ സ്വദേശി അസ്ഫാക് ആലം ആണ് കേസിലെ ഏക പ്രതി. അതേസമയം, പ്രതിയുടെ പ്രായവും മാനസികനിലയും കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു ആദ്യഘട്ടം മുതൽ പ്രോസിക്യൂഷന്‍റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്‍റെയും ആവശ്യം. എന്നാൽ, പ്രായവും സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കുറ്റകൃത്യം നടന്ന് നൂറാം ദിവസം അതിവേഗ വിചാരണയിലൂടെ പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.സംഭവം നടന്ന് 110ാം ദിവസമാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. ജൂലൈ 28നാണ് അസ്ഫാക് ആലം അന്യ സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാർക്കറ്റിന് പിന്നിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂർത്തിയാക്കിയത്. കൊലപാതകം, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ 42 സാക്ഷികളെ വിസ്തരിച്ചിരുന്നു. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.
@All rights reserved Typical Malayali.
Leave a Comment