എനിക്ക് ഒരു മെസ്സേജ് വന്നു ..ഐ ലവ് യു ..പിറ്റേദിവസം അവൾ വീഡിയോ കോൾ ചെയ്തു …അങ്ങനെ ഞങ്ങൾ പ്രണയത്തിലായി ..ഇപ്പോൾ ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടിവരുന്നു ..
സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അമലും സിതാരയും. പ്രണയവിവാഹത്തിലൂടെയായിരുന്നു ഇവര്‍ ഒന്നിച്ചത്. കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കിലേക്ക് ഇരുവരും അതിഥികളായി എത്തിയിരുന്നു. നേരത്തെ ഓഡിയന്‍സായി വന്നിരുന്നു അമല്‍. അന്ന് ഡാന്‍സൊക്കെ ചെയ്ത് പോയതാണ്. ഇന്ന് അതേ ഷോയില്‍ ഗസ്റ്റായി എത്തിയിരിക്കുകയാണ്. വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലായിരുന്നു ലക്ഷ്മി ആ കഥ പറഞ്ഞത്. അമലിന് 24 വയസാണ് പ്രായം. സിതാരയ്ക്കും അതേ. ലിറ്റില്‍ ടീം എന്ന ഗ്രൂപ്പിലൂടെയായിരുന്നു അമലും സിതാരയും പരിചയപ്പെട്ടത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. സിതാരയാണ് അമലിനെ പ്രൊപ്പോസ് ചെയ്തത്.
ഞങ്ങളുടെ ട്രസ്റ്റ് അന്ന് ഓണപരിപാടി നടത്തിയിരുന്നു. ഓണ്‍ലൈനിലൂടെയായിരുന്നു. എനിക്കായിരുന്നു എല്ലാവരും പ്രോഗ്രാം വാട്‌സാപ് ചെയ്തിരുന്നു. സിതാര ആദ്യം ഒരു പ്രോഗ്രാം ചെയ്തു. രണ്ടാമത്തെ പ്രോഗ്രാം പിന്നെ അയച്ചിരുന്നു. അന്ന് 12 മണിക്ക് ഐ ലവ് യൂ എന്നൊരു മെസേജും അയച്ചു. അന്ന് ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. വേറൊന്നും ചോദിച്ചിട്ടില്ല. പിറ്റേന്ന് രാവിലെ ട്രസ്റ്റിന്റെ സെക്രട്ടറിയോട് ഞാന്‍ ഇങ്ങനെയൊരു മെസ്സേജ് വന്ന കാര്യം പറഞ്ഞിരുന്നു. ഇപ്പോള്‍ താല്‍പര്യമില്ലെന്ന് ചേച്ി പറയണമെന്നായിരുന്നു പറഞ്ഞത്. ആ കൊച്ചിന് നിന്നോട് നല്ല താല്‍പര്യമാണ്, എന്ത് പറഞ്ഞിട്ടും കൊച്ച് കേള്‍ക്കുന്നില്ലെന്നായിരുന്നു ചേച്ചി പറഞ്ഞത്.
നന്നായിട്ട് സംസാരിച്ചിരുന്നു ഞങ്ങള്‍. പരസ്പരം മനസ് തുറന്ന് സംസാരിച്ചതോടെയായിരുന്നു ഞാന്‍ ഇഷ്ടം പറഞ്ഞതെന്ന് അമല്‍ പറഞ്ഞിരുന്നു. വീട്ടുകാരെക്കുറിച്ചും, ഉയരക്കുറവിനെക്കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. ഐ ലവ് യൂ പറഞ്ഞ അന്ന് അവള്‍ എന്നെ വീഡിയോ കോള്‍ വിളിച്ചിരുന്നു. അന്ന് ഞാന്‍ എടുത്തിരുന്നില്ല. പിറ്റേന്ന് രാവിലെയാണ് കൂടുതല്‍ സംസാരിച്ചത്. അങ്ങനെയാണ് പ്രണയം തുടങ്ങിയത്. ഞാന്‍ നിര്‍ത്താതെ ഫോണില്‍ സംസാരിക്കുമായിരുന്നു. അങ്ങനെയാണ് വീട്ടുകാര്‍ പോയി കാണാന്‍ പറഞ്ഞത്. ആറന്‍മുള അമ്പലത്തില്‍ വെച്ചായിരുന്നു ഞങ്ങള്‍ കണ്ടത്. ഫ്രണ്ടിനൊപ്പമായിരിക്കും അവള്‍ വരുന്നതെന്ന് കരുതി ഞാന്‍ ഒരു കൂട്ടുകാരനെ കൂടെക്കൂട്ടിയിരുന്നു. പക്ഷേ, അവള്‍ അമ്മയ്‌ക്കൊപ്പമാണ് വന്നത്. അമ്മയെ കണ്ടപ്പോള്‍ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. നിങ്ങള്‍ രണ്ടാളും ഓക്കെയാണെന്നായിരുന്നു അമ്മ പറഞ്ഞത്.
വീട്ടുകാര്‍ ആലോചിച്ച് കല്യാണം ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചതാണ്. അത്രയും കാത്തിരിക്കാന്‍ വയ്യാത്തോണ്ട് ഞങ്ങള്‍ ഒളിച്ചോടി കല്യാണം കഴിച്ചു എന്നായിരുന്നു അമല്‍ പറഞ്ഞത്. ജസ്റ്റ് അവളെ കാണാനായി വീട്ടില്‍ പോയതാണ്. രാവിലത്തെ ഫുഡൊക്കെ അവിടെ നിന്നും കഴിച്ചതാണ്. ഉച്ചയ്ക്കത്തെ ഭക്ഷണവും അമ്മ ഉണ്ടാക്കിയിരുന്നു. പറഞ്ഞ ഡേറ്റില്‍ കല്യാണം നടക്കുമോയെന്നറിയില്ല. അവളുടെ അപ്പയ്ക്ക് പണിയൊന്നുമില്ല, ഞ്ങ്ങള്‍ ഡേറ്റ് മാറ്റുമെന്നായിരുന്നു അമ്മ പറഞ്ഞത്. ഞങ്ങളുടെ അവിടെയുള്ളവരൊക്കെ വാക്ക് പറഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കും. അമ്മ പറയുന്നതൊക്കെ അവളും കേട്ടിരുന്നു. നമ്മള്‍ പോവുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ ഓക്കെയാണ്. നിങ്ങളൊന്ന് ആറന്‍മുള അമ്പലത്തില്‍ പോയിട്ട് വരൂയെന്ന് പറഞ്ഞിരുന്നു അമ്മ. അങ്ങനെയാണ് ഞങ്ങള്‍ ഒളിച്ചോടിയത്.
ഡ്രസും ആധാര്‍ കാര്‍ഡുമൊക്കെ എടുത്താണ് അവള്‍ ഇറങ്ങിയത്. അമ്പലത്തില്‍ പോവുമ്പോള്‍ എന്തിനാണ് ബാഗ് എന്ന് അമ്മ ചോദിച്ചപ്പോള്‍ ഫോണ്‍ വെക്കാനാണെന്നായിരുന്നു അവള്‍ പറഞ്ഞത്. അമ്മ വിളിച്ച് തന്ന ഓട്ടോയില്‍ കയറി അങ്ങനെ വന്നതാണ്. ഒളിച്ചോടിയതാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ മിണ്ടാറില്ലായിരുന്നു. ഫോണൊന്നും എടുക്കാറില്ലായിരുന്നു. കല്യാണം കഴിഞ്ഞതറിഞ്ഞപ്പോള്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിതാര പറയുന്നു.
എനിക്ക് നിങ്ങളുടെ മകളെ മാത്രം മതി. വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്നവരാണ് സിതാരയുടെ വീട്ടുകാര്‍. മകള്‍ക്ക് സ്വര്‍ണ്ണം കൊടുക്കാന്‍ ഉണ്ടാക്കുന്ന കാശ് കൊണ്ട് എവിടെയെങ്കിലും മൂന്ന് സെന്റ് ഭൂമി വാങ്ങാനാണ് ഞാന്‍ അവരോട് പറഞ്ഞതെന്ന് അമല്‍ പറയുന്നു. വീട്ടില്‍ ഇപ്പോള്‍ എല്ലാം അവള്‍ക്ക് വേണ്ടി സെറ്റ് ചെയ്തിരിക്കുകയാണ്. വാതിലിന്റെ കുറ്റിയൊക്കെ അവളുടെ ഹൈറ്റ് അനുസരിച്ചാണ്. അടുക്കളയിലും അതനുസരിച്ചാണ് എല്ലാം സെറ്റാക്കിയതെന്നും അമല്‍ പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment