ഹോട് ലുക്കിൽ അമല പോൾ …ഞാൻ എത്ര ഭാഗ്യവാൻ എന്ന് ഫോട്ടോയ്ക്ക് താഴെ ഭർത്താവിന്റെ കിടിലൻ കമന്റ് …
അമല പോള്‍ ഒരു സഞ്ചാരപ്രിയയാണ് എന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഏറ്റവും അധികം വേദനിച്ച സമയത്തും ഏറ്റവും അധികം സന്തോഷിക്കുന്ന സമയത്തും യാത്രയാണ് അമലയുടെ മയിന്‍. ഗര്‍ഭിണിയായതോടുകൂടെ യാത്രകള്‍ എല്ലാം മാറ്റി വച്ചിരുന്നു. ഇപ്പോഴിതാ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി.
കുഞ്ഞ് പിറന്നതിന് ശേഷമുള്ള ആദ്യത്തെ യാത്ര ആസ്വദിക്കുകയാണ് അമല പോളും ജഗദ് ദേശായിയും. ബാലിയിലാണ് ഇപ്പോള്‍ താരദമ്പതികള്‍. കഴിഞ്ഞ ദിവസം ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ അമല ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അതിലും മനോഹരമായ ഏതാനും കുറേ ചിത്രങ്ങള്‍ കൂടെ അമല പങ്കുവച്ചിട്ടുണ്ട്. ഇതില്‍ അമല മാത്രമേയുള്ളൂ!
‘Sun-kissed and carefree’ എന്ന ടാഗ് ക്യാപ്ഷനോടെയാണ് അമല ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ബാലിയിലാണ്, അവധി ആഘോഷത്തിലാണ് എന്നൊക്കെ ഹാഷ് ടാഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമല പങ്കുവച്ച ഫോട്ടോയ്ക്ക് താഴെയുള്ള ഭര്‍ത്താവിന്റെ കമന്റും ആരാധകര്‍ നോട്ട് ചെയ്തിട്ടുണ്ട്. ‘ഭാഗ്യവാനായ ഞാന്‍’ എന്ന് പറഞ്ഞ് ഹാര്‍ട്ടിന്റെ ഇമോജിയാണ് ജഗദിന്റെ കമന്റ്.
സിനിമ തിരക്കുകള്‍ എല്ലാം മാറ്റി വച്ച് മാതൃത്വം ആസ്വദിക്കുകയാണ് ഇപ്പോള്‍ അമല പോള്‍. പ്രസവത്തിന് ശേഷമുള്ള ശാരീരിക മാറ്റത്തെ കുറിച്ചൊന്നും നടിയ്ക്ക് യാതൊരു ടെന്‍ഷനും ഇല്ല. പോസ്റ്റ്പാര്‍ട്ടവും ഈ മനോഹര യാത്രയുടെ ഭാഗമാണെന്നാണ് അമലയുടെ വിശ്വാസം.
കുറേക്കാലം മലയാള സിനിമയില്‍ നിന്ന് അകന്ന് നിന്നിരുന്ന അമല പോള്‍. എന്നാല്‍ നടി ഏറ്റവുമൊടുവില്‍ ചെയ്ത രണ്ട് ചിത്രങ്ങളും മലയാളത്തിലായിരുന്നു. ആടുജീവിതം എന്ന പൃഥ്വിരാജ് ചിത്രത്തിനും, ലെവല്‍ ക്രോസ് എന്ന ആസിഫ് അലി ചിത്രത്തിനും മികച്ച സ്വീകരണവും തിയേറ്ററില്‍ കിട്ടി. സിനിമയുടെ പ്രമോഷന്‍ പരിപാടികളിലെല്ലാം അമല സജീവവുമായിരുന്നു. ഡിവിജ ആണ് അമലയുടെ അടുത്ത സിനിമ.
@All rights reserved Typical Malayali.
Leave a Comment