എന്തോ എവിടെയോ ഒരു തകരാറ് പോലെ, ചിരിക്കണോ കരയണോ എന്നറിയില്ല; അമല പോളിന്റെ അവസ്ഥ ഇങ്ങനെയോ?

പ്രസവത്തിന് ശേഷമുള്ള പോസ്റ്റപാര്‍ട്ടം ഡിപ്രഷനെ കുറിച്ചും മാനസികാവസ്ഥയെ കുറിച്ചുമൊക്കെ പലരും പലപ്പോഴായും തുറന്ന് പറഞ്ഞിട്ടുണ്ട്. മാനസികമായി അങ്ങേയറ്റം തകര്‍ന്നിരിയ്ക്കുന്ന അവസ്ഥയില്‍ ചെയ്യുന്നതെന്തോ, പറയുന്നതെന്തോ എന്ന് അറിയാത്ത അവസ്ഥ, ഇമോഷന്‍സിനെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാതിരിക്കുക. ഏരെ കുറേ ആ അവസ്ഥയിലൂടെയൊക്കെയാണ് അമല പോളും കന്ന് പോകുന്നത് എന്ന് തോന്നുന്നു.

പോസ്റ്റ്പാര്‍ട്ടം എന്ന് പറഞ്ഞ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സംസാര വിഷയം. തലയിലെ മുടി പിച്ചിയെടുക്കുന്നു, മുന്നെ മുഖത്ത് കൂളിങ് ഗ്ലാസ് വച്ച് അത് വലിച്ചൂരുന്നു, എന്തോ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ പോലെയൊക്കെയുള്ള ഫണ്ണി വീഡിയോ ആണ് അമല പങ്കുവച്ചിരിയ്ക്കുന്നത്. ‘എന്തോ എവിടെയോ ഒരു തകരാറുള്ളത് പോലെ’ എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റാണ് ചിത്രത്തിന് താഴെ വരുന്നത്.

‘ചേച്ചി രാത്രി ഗുളിക കഴിക്കാന്‍ മറന്നോ’ ‘ഈ വീഡിയോ കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ല’ എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകള്‍. സ്‌നേഹം അറിയിച്ചും, കുഞ്ഞിനെ ഒന്ന് കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചും വരുന്ന കമന്റുകള്‍ വേറെ. അതേ സമയം വീഡിയോയ്ക്ക് അമല കൊടുത്തിരിയ്ക്കുന്ന ഹാഷ് ടാഗ് ലവ് എന്നാണ്. എന്തൊക്കെയായാലും ജീവിതത്തിലെ ഈ അവസ്ഥയെ താന്‍ പ്രണയിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്.

ഇക്കഴിഞ്ഞ ജൂണ്‍ 11 നാണ് അമല പോളിനും ജഗദ് ദേശായിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നത്. ഇലൈ എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്. കുഞ്ഞിന്റെ ഫോട്ടോയോ മുഖമോ ഒന്നും തന്നെ അമലയും ജഗദും പുറത്തുവിട്ടിട്ടില്ല. സ്വകാര്യതയെ ഏറെ മാനിക്കുന്ന അമലയുടെ പ്രണയവും വിവാഹവും എല്ലാം വളരെ സര്‍പ്രൈസ് ആയിരുന്നു.. ഗോവ ബെയിസ്ഡ് ബിസിനസ്സുകാരനായ ജഗദ് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്.

പിറന്നാള്‍ ദിനത്തില്‍ അമലയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ജഗദ് പ്രണയം പ്രപ്പോസ് ചെയ്യുകയായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു, രണ്ട് ദിവസം കഴിഞ്ഞ് വിവാഹത്തിന്റെ ഫോട്ടോകള്‍ പുറത്തുവന്നു. ആഴ്ചകള്‍ കഴിയുമ്പോഴേക്കും അമല ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയും പുറത്തുവിട്ടു. ഇപ്പോള്‍ ജഗദിനും കുഞ്ഞിനുമൊപ്പം ആഗ്രഹിച്ച ജീവിതം ജീവിക്കുകയാണ് അമല പോള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *