ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും തിരച്ചടിയും; ജീവിതം മടുത്തു അമല ഷാജിയുടെ തുറന്നുപറച്ചില്‍ വൈറലാവുന്നു
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനിടയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന താരമാണ് അമല ഷാജി. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സമയത്ത്, ഇത്തവണ മത്സരിക്കാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ അമല ഷാജിയെ ടാഗ് ചെയ്തത്. അതോടെ അമല ഷാജി എന്ന പേര് വൈറലായി. അതിന് ശേഷം പല വിവാദങ്ങളും അമലയുടെ പേരില്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അമല ഷാജി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. ‘ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.
‘എന്നാല്‍ അവയ്ക്കൊന്നും നിങ്ങളെ ശാശ്വതമായി തടയാന്‍ കഴിയില്ല. ജീവിതം നിങ്ങളുടെ നേര്‍ക്ക് എറിയുന്ന എന്തിനേയും തരണം ചെയ്യാനുള്ള ശക്തി നിങ്ങളില്‍ ഉണ്ട്. ഉണ്ടാക്കിയ മനസ്സിനോളം ശക്തിയുള്ള മറ്റൊന്നില്ല. ഒരു വ്യക്തിക്കോ സാഹചര്യത്തിനോ സന്ദര്‍ഭത്തിനോ നിങ്ങള്‍ ആരാണെന്ന് നിര്‍വചിക്കാനാവില്ല. തളരരുത്, സ്വയം വിശ്വസിക്കുന്നത് നിര്‍ത്തരുത്. നീ ശക്തനാണ്’ അമല ഷാജി കുറിച്ചു.
പോസ്റ്റിന് താഴെ അമലയെ പിന്തുണച്ചും, അമയ്ക്ക് കൂടുതല്‍ പ്രചോദനം നല്‍കിയും നിരവധി കമന്റുകളാണ് വരുന്നത്. വെറുക്കുന്നവര്‍ എന്നും വെറുക്കും, പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നീ റോക്ക് ചെയ്യ് എന്നൊക്കെയാണ് ഓരോരുത്തരുടെ മോട്ടിവേഷന്‍ ക്വാട്‌സുകള്‍. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ കട്ടയ്ക്ക് സപ്പോര്‍ട്ടായി ഉണ്ടാവും എന്ന് ആരാധകര്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അമല ഷാജി പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിന് പിന്നാലെ പുതിയ കാര്‍ വാങ്ങിയ വീഡിയോയും ഫോട്ടോകളും പങ്കുവച്ചിരുന്നു. അമലയുടെ പുതിയ നേട്ടത്തിലുള്ള സന്തോഷം അന്നും ആരാധകര്‍ പ്രകടിപ്പിച്ചു.
തന്റെ സിനിമയ്ക്ക് പ്രമോഷന്‍ ചെയ്യാനായി ആവശ്യപ്പെട്ടപ്പോള്‍ അമല ഷാജി കോടികള്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഒരു തമിഴ് സംവിധായകന്‍ രംഗത്ത് എത്തിയതോടെയാണ് അമല ഷാജിയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ അറ്റാക്ക് ഉണ്ടായത്. തുടര്‍ന്ന് മറ്റൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നേരെ അമല ഷാജിയുടെ അമ്മ നടത്തിയ നെഗറ്റീവ് പരമാര്‍ശങ്ങളും വിവാദമായിരുന്നു
@All rights reserved Typical Malayali.
Leave a Comment