‘ഇനിയും ജീവിതം കിടക്കുകയാണ്’… ഇളയ മകനോടൊപ്പം വിശേഷം പറഞ്ഞ് അമ്പിളി ദേവി..

ജീവിതം തന്നെ വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍; ജീവിക്കാൻ പ്രേരിപ്പിച്ചത് മക്കൾ; അമ്പിളിയുടെ വാക്കുകൾ.തങ്കക്കുടം പോലൊരു പെണ്ണ്, ഇനിയും ജീവിതം കിടക്കുകയാണ്; ഒറ്റയ്ക്ക് ആയിപോയതിൽ പിന്നെ ദുഃഖിക്കരുത്; അമ്പിളിയോട് ആരാധകർ പറയുന്നു.ambili devi shared a new post and video on her younger son arjun s birthday.ജീവിതം തന്നെ വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍; ജീവിക്കാൻ പ്രേരിപ്പിച്ചത് മക്കൾ; അമ്പിളിയുടെ വാക്കുകൾ.മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അമ്പിളി ദേവി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ അമ്പിളി ദേവി ഇടക്ക് അഭിനയത്തിൽ നിന്നും വിട്ടു നിന്നുവെങ്കിലും ഇപ്പോൾ മിനി സ്‌ക്രീനിൽ സജീവമാണ്. പ്രമുഖ നടനുമായുള്ള വിവാഹ ശേഷവും അഭിനയ രംഗത്ത് തുടർന്ന അമ്പിളി ഒരു മകൻ കൂടി ജനിച്ചതോടെയാണ് തത്കാലത്തേക്ക് ഫീൽഡിൽ നിന്നും മാറിനിന്നത്. ഇപ്പോഴിതാ ഇളയമകന്റെ പിറന്നാൾ ദിനം അമ്പിളി പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർക്ക് സന്തോഷം നൽകുന്നത്.
എനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണ്. നമ്മുടെ ജീവിതത്തിൽ എത്ര വിഷമങ്ങൾ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ ചിരിയും കളിയും ഒക്കെ കണ്ടാൽ ആ സങ്കടങ്ങൾ ഒക്കെ പോകും . ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായപ്പോൾ ജീവിതം തന്നെ വേണ്ട എന്ന് തോന്നിപോയ ഒരുപാട് നിമിഷങ്ങൾ ഉണ്ട് എന്നാൽ അപ്പോഴൊക്കെ ബലമായത് മക്കളാണ്. എന്നും കാണാൻ ആഗ്രഹിക്കുന്ന അത്തരത്തിൽ ഉള്ള നിമിഷങ്ങൾ ആണ് ഇതൊക്കെ. ഇതൊക്കെ എന്റെ പൊന്നിന് അമ്മ ഒരുക്കിയ സമ്മാനങ്ങൾ ആണ്- അമ്പിളി പങ്കിട്ട വീഡിയോയിൽ പറയുന്നു.നിരവധി പേരാണ് അജുകുട്ടന് ആശംസകൾ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയുടെ ചക്കരക്കുട്ടിയായി അമ്മയെ ഒരുപാട് കാലം നോക്കി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ, അമ്മയും അച്ഛനും ചേച്ചിയുടെ ഭാഗ്യമാണ്. അമ്മയ്ക്ക് തണലായി നില്‍ക്കുന്ന മൂത്ത മോനും ആശംസകള്‍. ഹാപ്പി ബര്‍ത്ത് ഡേ അജുകുട്ടൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്.

എന്നും കാണാന്‍ ആഗ്രഹിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ആണ് മക്കളുടെ ഒപ്പമുള്ളതെന്നാണ് അമ്പിളി വീഡിയോയില്‍ പറയുന്നുണ്ട്. നവംബര്‍ 20, നാണ് അമ്പിളിയുടെ ഇളയമകന്‍ അര്‍ജുൻ ജനിക്കുന്നത്. അതേക്കുറിച്ചാണ് താരം വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ പിറന്നാളിന്റെ ആഘോഷ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അഭിനയത്തില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയയിലും സജീവമായി മാറിയിരിക്കുകയാണ് അമ്പിളി ദേവി. കനൽപ്പൂവിലാണ് അമ്പിളി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ അമ്പിളി ദേവി യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം ശ്രദ്ധേയവുമാണ്. അതേസമയം അമ്പിളി ചെറുപ്പം ആണ് ഇനിയും ജീവിതം കിടക്കുകയാണ് എന്ന് താരത്തെ ഉപദേശിക്കുന്നവരും ചാനലിലുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *