ഇത്രയും കാലം മറച്ചു വച്ചത്..!! ഒടുക്കം പ്രതികരിച്ച് അമൃത..!!

മുന്‍ ഭര്‍ത്താവ് തന്നെ കുറിച്ച് മോശമായി സംസാരിക്കുമ്പോള്‍ അമതൃ സുരേഷ് പങ്കുവച്ച പോസ്റ്റ്; നീ ശരിക്കുമൊരു രാജകുമാരി തന്നെ, ഇങ്ങനെ വേണം എന്ന് കമന്റുകള്‍.അമൃതയുമായി വേര്‍പിരിഞ്ഞ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ താന്‍ കണ്ടു എന്നായിരുന്നു ബാലയുടെ പ്രതികരണം. മുന്‍ ഭര്‍ത്താവ് തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യും വിധമുള്ള കമന്റ് തന്നെ കുറിച്ച് പറയുമ്പോഴും അമൃത സുരേഷ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.mrutha suresh is happy latest post goes viral.മുന്‍ ഭര്‍ത്താവ് തന്നെ കുറിച്ച് മോശമായി സംസാരിക്കുമ്പോള്‍ അമതൃ സുരേഷ് പങ്കുവച്ച പോസ്റ്റ്; നീ ശരിക്കുമൊരു രാജകുമാരി തന്നെ, ഇങ്ങനെ വേണം എന്ന് കമന്റുകള്‍.ചെയ്യുന്ന സിനിമകളുടെ പേരില്‍ അല്ല, അടുത്തിടെ നടന്‍ ബാല വാര്‍ത്തകളില്‍ നിറഞ്ഞതെല്ലാം സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. ബാലയെ കുറിച്ച് പറയുമ്പോള്‍ ആദ്യം വരുന്ന ചോദ്യം മുന്‍ ഭാര്യ അമൃത സുരേഷിനെ സംബന്ധിച്ചാണ്. വിവാഹ മോചനത്തിന് ശേഷം പല അവസരങ്ങളിലും ബാല അമൃതയെ കുറിച്ച് മോശമായ പരമാര്‍ശം നടത്തിയതൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വീണ്ടും.ഇന്നലെ മുതല്‍ പല യൂട്യൂബ് ചാനലുകളിലായി ബാല നല്‍കിയ അഭിമുഖങ്ങള്‍ വൈറലാവുകയാണ്. ബാലയ്ക്ക് ശേഷം അമൃത സുരേഷിന്റെ പങ്കാളിയായിരുന്ന ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാം നവമാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നാല്‍ ഇപ്പോള്‍ അമൃതയെ നേരിട്ട് ആക്രമിയ്ക്കും വിധമാണ് ബാലയുടെ കമന്റുകള്‍.അമൃതയുമായി വേര്‍പിരിയാനുണ്ടായ കാരണമെന്താണ് എന്ന് ചോദിച്ചപ്പോഴാണ് വളരെ മോശമായി ബാല പ്രതികരിച്ചത്. കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ അമൃതയെ ഞാന്‍ കണ്ടു പോയി എന്നും, ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചു പോയി എന്നുമാണ് ബാല പറഞ്ഞത്. മകളെ കുറിച്ചും ഇമോഷണലായി സംസാരിക്കുന്നുമുണ്ട്
എന്നാല്‍ ബാലയുടെ അപവാദ പ്രചരണങ്ങളോടൊന്നും ഒരിക്കലും അമൃത പ്രതികരിക്കാറില്ല. തന്റെ മകളുടെ അച്ഛന്‍ എന്ന പരിഗണന നല്‍കി പലപ്പോഴും മിണ്ടാതിരുന്നിട്ടുണ്ട്. ഒരിക്കല്‍ മാത്രമാണ് പ്രതികരിച്ചത്. അന്ന് ബാല വിളിച്ചിട്ട് അമൃത മകള്‍ക്ക് ഫോണ്‍ കൊടുത്തില്ല എന്ന് പറഞ്ഞ് നടന്‍ രംഗത്ത് വന്നിരുന്നു. അത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ് എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അമൃത പുറത്തുവിടുകയാണ് ഉണ്ടായത്. അതിന് ശേഷം രണ്ടുപേരും മറ്റ് ജീവിതത്തിലേക്ക് കടന്നതിന് ശേഷവും ബാല അമൃതയെ വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചിരുന്നു.

ഇപ്പോള്‍ ബാല നിരന്തരം നല്‍കിക്കൊണ്ടിരിയ്ക്കുന്ന അഭിമുഖങ്ങളിലും തന്നെ കുറിച്ച് മോശമായ പരമാര്‍ശം നടത്തുമ്പോള്‍ അമൃത പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. ഇതൊന്നും എന്നെ ബാധിക്കുന്നതല്ല, എന്റെ കരിയറും സന്തോഷങ്ങളുമായി മുന്നോട്ട് പോകുകയാണ് എന്ന് കാണിച്ചുകൊണ്ട് ഒരു സെറ്റ് ഫോട്ടോകലും വീഡിയോകുമാണ് അമൃത പങ്കുവച്ചത്.അമൃതംഗമയ എന്ന തന്റെ മ്യൂസിക് ബാന്റ് കൊല്ലത്ത് നടത്തിയ പരിപാടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അമൃത. സൂപ്പര്‍, അത് കലക്കി, ശരിക്കുമൊരു രാജകുമാരി, ഇങ്ങനെ വേണം പ്രതികരിക്കാന്‍, ഈ ധൈര്യം സമ്മതിച്ചു എന്നൊക്കെ പറഞ്ഞ് അമൃതയെ പ്രശംസിക്കുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നതെല്ലാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *