എല്ലാം അവസാനിച്ചു.. അമൃതയും ഗോപിസുന്ദറും വേര്‍പിരിഞ്ഞു..

ഒന്നും പറയാനില്ല; സമാധാനം ആയില്ലേ ഇത്രത്തോളം എത്തിച്ചപ്പോൾ; വീടിന്റെ പാലുകാച്ചലിന് പോലും വന്നില്ല; ഗോപി സുന്ദർ- അമൃത വിഷയം പെരുപ്പിച്ച് സോഷ്യൽ മീഡിയ.‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രം പങ്കുവെച്ചത്.ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ഗായിക അമൃത സുരേഷും (Amrutha Suresh) സംഗീത സംവിധായകൻ ഗോപി സുന്ദറും ജീവിതത്തിൽ സംഭവിച്ചത്. രണ്ടു മാസങ്ങൾക്ക് മുൻപാണ് ഇരുവരും ജീവിതത്തിൽ ഒന്നായതിന്റെ വാർഷികം ആഘോഷിച്ചതും. സോഷ്യൽ ഏറെ ആക്ടീവായിരുന്ന രണ്ടുപേരാണ് അമൃതയും ഗോപിയും. എന്നാൽ കഴിഞ്ഞദിവസം മുതൽ ഇവരെക്കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.ഗോപി സുന്ദറും അമൃത സുരേഷും പ്രണയം പരസ്യമാക്കികൊണ്ട് പങ്കിട്ട പോസ്റ്റാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് അടിസ്ഥാനം. കഴിഞ്ഞദിവസം മുതൽ ആ പോസ്റ്റ് അവിടെ കാണാനില്ല. മാത്രമല്ല ഇരുവരും ഇൻസ്റ്റയിൽ പരസ്പരം അൺ ഫോളോയും ചെയ്തു.ഈ രണ്ടു കാര്യങ്ങൾ ആണ് ചർച്ചകൾക്ക് അടിസ്ഥാനം.

പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ഒന്നായശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ പോസ്റ്റാണ് ഇരുവരും തങ്ങളുടെ ഐഡിയിൽ നിന്നും റിമൂവ് ചെയ്തതും.വര്ഷങ്ങളായി ഗോപിയും ഗായിക അഭയ ഹിരണ്മയിയുമായുള്ള പ്രണയം പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ഇരുവരും തമ്മിൽ പിരിഞ്ഞ ശേഷമാണ് അമൃത സുരേഷുമായി ഗോപി സുന്ദർ പുതിയ ജീവിതം തുടങ്ങിയത്. എവിടെയോ ഇരുവരും തമ്മിൽ പിരിയാനുള്ള കാരണം പറഞ്ഞതുമില്ല.അടുത്തിടെയാണ് അമൃതയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനചടങ്ങ് നടന്നത്. അതിലും ഗോപി സുന്ദറിനെ കാണാൻ കഴിഞ്ഞിരുന്നില്ല. അമൃതയും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തതെന്നും റിപ്പോർട്ടുണ്ട്. ഈ വിഷവും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്.ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയും, പരസ്പരം അൺ ഫോളോ ചെയ്യുകയും ചെയ്തതിനു പിന്നാലെ അമൃതയുടെ പോസ്റ്റുകളുടെ കമന്റ് ബോക്സ് ചില സ്ഥലങ്ങളിൽ ഓഫ് ആക്കി വച്ചിരിക്കുന്നത് കാണാം. മാത്രമല്ല കമന്റുകൾ ലിമിറ്റഡ് ആയി മാറുകയും ചെയ്തു.സോഷ്യൽ മീഡിയ ചർച്ചകൾ കുറെ മണിക്കൂറുകളായി നടക്കുന്നുണ്ട് എങ്കിലും അമൃതയും ഗോപിസുന്ദറും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മുൻകാലത്തും ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ പതിവായിരുന്നല്ലോ,ഇതും അക്കൂട്ടത്തിൽ പെടുത്താൻ ആകും ഇരുവരുടെയും തീരുമാനം.ഒന്നും പറയാനില്ല; സമാധാനം ആയില്ലേ ഇത്രത്തോളം എത്തിച്ചപ്പോൾ എന്നാണ് ഇരുവരെയും സ്നേഹിക്കുന്ന ആരാധകർ ചോദിക്കുന്നത്. സമാധാനമായി പോകുന്ന രണ്ടാളുകൾക്ക് എതിരെ വെറുതെ ആരോപണം ഉന്നയിക്കരുതെന്നും, അവർ പിരിഞ്ഞെങ്കിൽ നിങ്ങൾക്കെന്താണ് എന്നും ആരാധകർ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *