ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതല്ല കരഞ്ഞു നിലവിളിച്ച വീഡിയോയിൽ ശരിക്കും സംഭവിച്ചത് ഇങ്ങനെ

ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതല്ല; കരഞ്ഞ് നിലവിളിച്ച് ചെയ്ത വീഡിയോയ്ക്ക് വിശദീകരണവുമായി അഞ്ജലി അമീര്‍.ജീവിതത്തില്‍ ഒരു ബ്രേക്കപ്പ് സംഭവിച്ചാല്‍, ജീവിതം തീര്‍ന്നു എന്നൊക്കെ ചിന്തിയ്ക്കുന്ന അവസ്ഥയില്‍ സാധാരണ ഒരു മനുഷ്യന്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ഒരു റീല്‍ വീഡിയോ ഇടാനാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷെ കൈയ്യില്‍ നിന്നും പോയി. ആ വീഡിയോ കണ്ട് പലരും തെറ്റിദ്ധരിച്ചു. അത് കാരണമാണ് എനിക്ക് വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നത്.പേരന്‍പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ട് ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി അമീര്‍. മുഖ്യധാര സിനിമയില്‍ ആദ്യമായി ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് എത്തുന്ന ട്രാന്‍സ് നായിക എന്ന വിശേഷണത്തോടെയാണ് അഞ്ജലി പ്രേക്ഷകര്‍ക്ക് പരിചിതയായത്. അതിന് ശേഷം നിരവധി സിനിമകളില്‍ അഞ്ജലി എത്തി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ അഞ്ജലി തന്റെ വിശേഷങ്ങള്‍ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അത്തരത്തില്‍ അഞ്ജലിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കരഞ്ഞ് നിലവിളിച്ചുകൊണ്ട് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതായിരുന്നു വീഡിയോയില്‍ കണ്ടത്. മുടി മുറിക്കുകയും ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതിനെ കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്തു.എന്നാല്‍ പിന്നീട് ആ വീഡിയോ നടി ഡിലീറ്റ് ചെയ്തു. അതിന് വിശദീകരണവുമായി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരിയ്ക്കുകയാണ് അഞ്ജലി അമീര്‍. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതൊന്നും അല്ല. അതൊരു റീല്‍ വീഡിയോ മാത്രമായിരുന്നു എന്ന് അഞ്ജലി പറയുന്നു.

ജീവിതത്തില്‍ ഒരു ബ്രേക്കപ്പ് സംഭവിച്ചാല്‍, ജീവിതം തീര്‍ന്നു എന്നൊക്കെ ചിന്തിയ്ക്കുന്ന അവസ്ഥയില്‍ സാധാരണ ഒരു മനുഷ്യന്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ഒരു റീല്‍ വീഡിയോ ഇടാനാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷെ കൈയ്യില്‍ നിന്നും പോയി. ആ വീഡിയോ കണ്ട് പലരും തെറ്റിദ്ധരിച്ചു. അത് കാരണമാണ് എനിക്ക് വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നത്.വീഡിയോ കണ്ട് ഞാന്‍ ശരിയ്ക്കും ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും, മുറിച്ചത് എന്റെ യഥാര്‍ത്ഥ മുടിയാണ് എന്നും ഒക്കെ പലരും തെറ്റിദ്ധരിച്ചു. സത്യത്തില്‍ അത് റീലിന് വേണ്ടി ഞാന്‍ വച്ച വെപ്പ് മുടി ആയിരുന്നു. ഒരുപാട് പേര്‍ മെസേജ് അയച്ചും വിളിച്ചും ചോദിച്ചതുകൊണ്ടാണ് ആ വീഡിയോ ഡിലീറ്റ് ചെയ്ത് ഇപ്പോള്‍ ലൈവില്‍ വന്നത്.സോഷ്യല്‍ മീഡിയയില്‍ എന്നെ സ്‌നേഹിയ്ക്കുന്ന ഇത്രയും പേര്‍ ഉണ്ട് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ട്. ഒരു റീല്‍ വീഡിയോയ്ക്ക് ഇത്രയും വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ പറ്റും എന്ന് കരുതിയില്ല. പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി- അഞ്ജലി അമീര്‍ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *