ഞാനുണ്ടാക്കുന്ന ഗര്‍ഭത്തിന്റെ ചിലവ് അച്ഛന്‍ ഏറ്റെടുക്കണം പൊട്ടിത്തെറിച്ച് സീരിയല്‍ നടി ദര്‍ശനയുടെ ഭര്‍ത്താവ്

കല്യാണത്തിന്റെ ചിലവ് അച്ഛൻ തരണം ഞാൻ ഉണ്ടാക്കുന്ന ഗർഭത്തിന്റെ ചിലവും അദ്ദേഹത്തിന്; ദുരാചാരത്തിനെക്കുറിച്ച് അനൂപ്-ദർശന.ആചാരം നാട്ടുനടപ്പ് വിവാഹം എന്തിനും കുറ്റം മാത്രം ദര്‍ശനയും അനൂപും പറയുന്നു. ആറുമാസത്തെ പരിചയമാണ് ഇവരുടെ വിവാഹത്തിലേക്ക് എത്തിയത്.കറുത്തമുത്ത്, പട്ടുസാരി സുമംഗലീ ഭവ, മൗനരാഗം തുടങ്ങി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഒരു പിടി സീരിയലുകളിൽ ഭാഗമായിരുന്നു ദർശന ദാസ്. ഈ പരമ്പരകളിൽ എല്ലാം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് ചുരുങ്ങിയ സമയം കൊണ്ട് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ദർശന കൂട്ടുകൂട്ടിയത്. അഭിനയമികവ് ആണ് ദര്ശനക്ക് ഇത്രയും ആരാധകരെ നേടികൊടുത്തതും. ഇപ്പോൾ ഞാനും എന്റാളും റിയാലിറ്റി ഷോ താരങ്ങൾ കൂടിയാണ് ദര്ശനയും ഭർത്താവും. സമൂഹത്തിൽ നിലനിൽക്കുന്ന ചില വിവാഹ നാട്ടുനടപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. കല്യാണം ഇങ്ങനെയേ നടക്കാവൂ എന്ന് നമ്മൾ വിചാരിച്ചു വച്ചേക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. അച്ഛനും അമ്മയ്ക്കും ഇഷ്ടപെടുന്ന ആളെ കല്യാണം കഴിക്കണം എന്നാണ് സമൂഹം പറയുന്നത് . ഞങ്ങളുടെ വിവാഹം നടന്ന സമയത്തു വന്ന ഒരു കമന്റാണ് രസകരം. ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോയോടീ അതെന്താണ് ഇന്നലെ കണ്ടവൻ- ചോദിക്കുന്നത് ദർശനയാണ്. അറേഞ്ച്ഡ് വിവാഹത്തിൽ എന്താണ് സംഭവിക്കുന്നത്.

അറേഞ്ച്ഡ് വിവാഹത്തിൽ എന്താണ് നടക്കുന്നത്. ഒരു ദിവസം കാണാൻ വരുന്നു, ചായ കൊടുക്കുന്നു. പ്രൊപ്പോസ് ചെയ്യുന്നു. വിവാഹം നടക്കുന്നു. ഞാൻ എന്താണ് ചെയ്തത്. ഒരു ആറുമാസം അല്ലെങ്കിൽ ഒരു വർഷത്തോളം ഈ മനുഷനെ അടുത്തറിഞ്ഞിട്ടല്ലേ വിവാഹം ചെയ്യുന്നത്. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നിടത്തും വലിയ പ്രശ്നങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. എന്തൊക്കെ സിസ്റ്റം ആണെന്ന് ഓർക്കണം- ദർശന പറഞ്ഞു.ഞാൻ ഉണ്ടാക്കുന്ന ഗർഭത്തിന് ചിലവ്.ഈ അറേഞ്ച്ഡ് മാര്യേജ് നടന്നു എന്നിരിക്കട്ടെ. കല്യാണം നടത്താനുള്ള ചിലവ് ആര് തരണം ദര്ശനയുടെ അച്ഛൻ തരണം അനൂപ് സംസാരിച്ചു തുടങ്ങുന്നു. കല്യാണം എന്റെ വീട്ടിൽ ആയിരിക്കുമല്ലോ നടക്കുന്നത്. അതിന്റെ ചിലവ്, ആദ്യത്തെ വിരുന്നു എല്ലാം കഴിയുമ്പോൾ ഒരു ഉണ്ണി പിറക്കുമല്ലോ. ഞാൻ ഉണ്ടാക്കുന്ന ഗര്ഭത്തിന് ചിലവ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ആർക്കാണ് ഇവളുടെ അച്ഛനും. ഇതെല്ലാം കഴിഞ്ഞിട്ട് കുഞ്ഞിന്റെ ചിലവും പ്രസവത്തിനു ശേഷം വീട്ടിൽ കൊണ്ടാകുന്നചിലവും അവർ വഹിക്കണം.ഒരു കച്ചവടം പോലെയാണ്.ഒരു ആചാരത്തിന്റെ പേരിൽ പെൺകുട്ടികളുടെ അച്ഛന്മാരെ നമ്മൾ കടുത്ത ബാധ്യതയിലേക്കാണ് തള്ളി വിടുന്നത്. പിന്നെ നമ്മൾ കണ്ടുവരുന്ന മറ്റൊരു പ്രവണത കല്യാണ വീടുകളിൽ പോകുമ്പോൾ പൊതിഞ്ഞു ചെക്കന്റെയോ പെണ്ണിന്റേയോ കയ്യിൽ നൽകുന്ന പാരിതോഷിക തുകയാണ്. ഇതിന്റെ ബാധ്യതയും അച്ഛനും അമ്മയ്ക്കുമാണ്. ഒരു കച്ചവടം പോലെയാണ്. കൊടുത്തില്ല എങ്കിൽ അതൊരു സംസാരം ആകും. ഇതൊക്കെ ഒരു നാട്ടുനടപ്പ് ആചാരം എന്നാണ് സമൂഹം പറയുന്നത്. അത് നമ്മളും ഫോളോ ചെയ്തു പോരുന്നു.- എന്തൊക്കെയാണ് നടക്കുന്നത് അനൂപും ദർശനയും ഒരേ സ്വരത്തിൽ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *