കുഞ്ഞിനെ കൊന്ന് കാമുകന്റെ പുറകെ പോയ അമ്മ എന്ന പേര് വന്നു എപ്പോഴും പിന്തുണയായത് ഭർത്താവ് 2 കുഞ്ഞുങ്ങളുടെ അമ്മ തള്ളച്ചി എന്ന പരിഹാസങ്ങൾ

കാമുകനൊപ്പം പോകാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ ഇവളാണ് എന്ന് പലരും പറഞ്ഞു, അന്ന് എല്ലാം നിര്‍ത്താന്‍ തീരുമാനിച്ചതാണ് വിജയ യാത്രയെ കുറിച്ച് പൊന്നു അന്ന മനു.ഭര്‍ത്താവിന്റെ അമ്മ പുറത്ത് പോയപ്പോള്‍, ഇവളാണ് ആ കുഞ്ഞിനെ കൊന്ന് കാമുകനൊപ്പം പോകാന്‍ നോക്കിയ തള്ള എന്ന് പറഞ്ഞുകൊണ്ട് ഫോട്ടോസും വീഡിയോസും കാണിക്കാന്‍ തുടങ്ങി. അതോടെ വീഡിയോ ചെയ്യുന്നതിന് വീട്ടില്‍ നിന്നും ഭയങ്കരമായ എതിര്‍പ്പ് വന്നു. എന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകാരെ വിളിച്ച് ഞാന്‍ അത് ഡിലീറ്റ് ചെയ്യിപ്പിച്ചു. എന്തായാലും ഇനി വീഡിയോ ചെയ്യുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചു.സോഷ്യല്‍ മീഡിയ പ്രേമികള്‍ക്ക് പൊന്നു അന്ന മനു എന്ന താരത്തെ അധികം പരിചയ്പ്പടുത്തേണ്ടതില്ല. ടിക്ക് ടോക്ക് വീഡിയോകളിലൂടെ തുടങ്ങി ഇപ്പോള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം സജീവമായ പൊന്നുവിനെ കോട്ടയം കുഞ്ഞന്നാമ്മ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എന്നാല്‍ ഇങ്ങനെ അറിയപ്പെടുന്നതിന് മുന്‍പ് തനിയ്ക്ക് നേരിടേണ്ടി വന്ന ചില വെല്ലുവിളികളെ കുറിച്ച് ആണ് ജോഷ് ടോക്‌സ് വീഡിയോയില്‍ പൊന്നും അന്ന മനു സംസാരിച്ചത്. താന്‍ ഒരു കണ്ടന്റ് ക്രിയേറ്ററായി മാറിയതിനെ കുറിച്ച് പൊന്നു പറഞ്ഞ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം,സ്‌കൂള്‍ പഠന കാലത്ത് തന്നെ പഠനത്തെക്കാള്‍ എനിക്ക് താത്പര്യം മറ്റ് കലാ പരിപാടികളില്‍ ആയിരുന്നു. സ്‌കൂളില്‍ എന്ത് പരിപാടിയുണ്ട് എങ്കിലും അതിനെല്ലാം പേര് കൊടുത്ത് വീട്ടില്‍ വരും. പറ്റുന്ന എല്ലാത്തിലും പങ്കെടുക്കും. എന്തിനും എനിക്ക് സപ്പോര്‍ട്ട് മമ്മിയായിരുന്നു. അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് പറഞ്ഞ് മമ്മി കട്ടയ്ക്ക് സപ്പോര്‍ട്ട് നില്‍ക്കും. പക്ഷെ ഞാന്‍ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് മമ്മി കാന്‍സര്‍ വന്ന് മരിച്ചത്.അമ്മയുടെ മരണത്തിന് ശേഷം.ഞാന്‍, മമ്മി, പപ്പ, അനിയന്‍ എന്ന ലോകത്തിനപ്പുറം എനിക്കൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ മൂന്ന് പേരുടെയും എല്ലാ കാര്യങ്ങളും മമ്മി തന്നെ നോക്കിയത് കാരണം ഒരു ചായ ഉണ്ടാക്കാന്‍ പോലും എനിക്ക് അറിയില്ല. മമ്മി പോയതോടെ ജീവിതത്തിലെ വലിയൊരു ഭാഗം തന്നെ എനിക്ക് നഷ്ടപ്പെട്ടു. പിന്നീട് അച്ഛനില്‍ നിന്നോ സഹോദരനില്‍ നിന്നോ എന്റെ കലാപരമായ താത്പര്യങ്ങള്‍ക്ക് പിന്തുണ കിട്ടിയില്ല. വേണ്ട വിട്ടേക്കൂ എന്ന് പറഞ്ഞ് എല്ലാം ഒഴിവാക്കി.

​വിവാഹം ശേഷം.വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലെത്തി. ഞാന്‍ ജനിച്ച് വളര്‍ന്നതും, കല്യാണം കഴിച്ച് എത്തിയതും എല്ലാം ഒരു ഇടത്തരം കുടുംബത്തിലേക്കാണ്. അതുകൊണ്ട് സ്വപ്‌നങ്ങളും പരിമിതമായിരുന്നു. കുഞ്ഞ് ജനിക്കുന്നത് വരെ ഞാന്‍ ജോലി ചെയ്തിരുന്നു. കുഞ്ഞായ ശേഷം അവനെ നോക്കാന്‍ വേണ്ടി ഞാന്‍ അതും രാജി വച്ചു. ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിയ്ക്കുന്ന സമയത്ത് ആണ് ടിക്ക് ടോക്ക് വീഡിയോസ് എല്ലാം പ്രചാരത്തില്‍ വരുന്നത്. ഞാന്‍ വീഡിയോസ് ചെയ്‌തോട്ടെ എന്ന് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍, ഹാ നീ ചെയ്‌തോ, അതിനെന്താ എന്നായി അദ്ദേഹം.​വീഡിയോ ചെയ്തു തുടങ്ങി.അങ്ങിനെ ഞാന്‍ വീഡിയോസ് ചെയ്യാന്‍ തുടങ്ങി. ചെയ്യുന്ന വീഡിയോകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം വരാന്‍ തുടങ്ങി. പക്ഷെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്തതിനാല്‍ എന്റെ വീട്ടുകാര്‍ക്ക് അത് അറിയില്ലായിരുന്നു. ഒരിക്കല്‍ ഒരു ചടങ്ങിന് വേണ്ടി പോയപ്പോള്‍ ഒരുപാട് ആളുകള്‍ക്ക് ഇടയില്‍ നിന്ന് ഭര്‍ത്താവിന്റെ സുഹൃത്ത് എന്റെ വീഡിയോയെ കുറിച്ച് വളരെ മോശം കമന്റുകള്‍ പറഞ്ഞു. അത് എനിക്ക് വലിയ നാണക്കേടായി തോന്നി. ഇനി വീഡിയോ ചെയ്യണ്ട എന്ന് തീരുമാനിച്ചപ്പോള്‍, ആ പറഞ്ഞ നെഗറ്റീവുകള്‍ പരിഹരിച്ച് നീ ഇനിയും വീഡിയോ ചെയ്യണം എന്ന് പറഞ്ഞത് എന്റെ ഭര്‍ത്താവാണ്.​ആ വീഡിയോ വൈറലായി.വീണ്ടും വീഡിയോ ചെയ്യാന്‍ തുടങ്ങി. കഥാപാത്രങ്ങളായി അഭിനയിച്ചുകൊണ്ട് ആണ് ഞാന്‍ വീഡിയോ ചെയ്യുന്നത്. ആ ഇടയ്ക്ക് കോഴിക്കോട് ഒരു അമ്മ കാമുകനൊപ്പം പോകാന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ കരിങ്കല്‍ പാറയില്‍ തലയടിച്ചുകൊന്ന സംഭവം ഉണ്ടായിരുന്നു. അതിന് എതിരെ ഞാന്‍ അവളുടെ വേഷം കെട്ടി ഇത് തെറ്റാണ് എന്ന സന്ദേശം നല്‍കുന്ന തരത്തില്‍ ഒരു വീഡിയോ ചെയ്ത് ടിക്ക് ടോക്കില്‍ ഇട്ടു. എന്നാല്‍ അത് പുറത്ത് വന്നത് മറ്റൊരു തരത്തിലാണ്. വീഡിയോ വന്‍ വൈറലാവുകയും ചെയ്തു.


@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *