കൊല്ലത്ത് നവദമ്പതികള്‍ക്ക് സംഭവിച്ചത് കണ്ട് വിറങ്ങലിച്ച് നാട്ടുകാര്‍..! താങ്ങാനാകാതെ അലമുറയിട്ട് വീട്ടുകാര്‍

ഫോട്ടോ എടുക്കുന്നതിനിടെ കലബ്ബലം പുഴയിൽ വീണു നവദമ്പതികളും ബന്ധുവും മരിച്ചത് സ്ഥിരം അപകട കെണിയിൽ.കടക്കൽ സ്വദേശി ആയ സിദ്ധീഖ് ഭാര്യ നൗഫിയ എന്നിവരാണ് പുഴയിൽ വീണു അപകടത്തിൽ പെട്ടത്.കാണാതായ ഭാഗത്തു നിന്നുമാറി താഴെ ഭാഗത്തു ആയിരുന്നു മൃത ദേഹം ഉണ്ടായിരുന്നത്.ഇവരെ രക്ഷിക്കാൻ ശ്രമിച്ച അൻസിൽ ഖാനും ഒഴുക്കിൽ പെട്ട് മരിച്ചിരുന്നു.അൻസിലിന്റെ മൃത ദേഹം രാത്രി തന്നെ കണ്ടെത്തിയിരുന്നു.ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ആയിരുന്നു സംഭവം.കല്യാണം കഴിഞ്ഞു അൻസിലിന്റെ വീട്ടിൽ വിരുന്ന് എത്തിയത് ആയിരുന്നു സിദ്ധീക്ക് നൗഫിയ.അൻസിലിനെ കൂട്ടി കൊണ്ട് പുഴ കാണാൻ പോയത് ആയിരുന്നു ഇരുവരും.പാറയിൽ കയറി ഫോട്ടോ എടുക്കുന്നതിനിടെ സിദ്ധീഖ് നൗഫിയ വെള്ളത്തിൽ വീണു.അൻസിൽ ഇവരെ രക്ഷിക്കാൻ വെള്ളത്തിൽ ചാടുകയായിരുന്നു എന്ന് ആണ് സൂചന.വൈകീട്ട് അഞ്ചര മണിക്ക് ഈ ഭാഗത്തു മീൻ പിടിക്കാൻ എത്തിയ പ്രദേശ വാസി ചെരുപ്പും രണ്ടു ബൈക്കും കണ്ടു.

സംശയം തോന്നിയ ഇയാൾ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു കൊണ്ട് തിരച്ചിൽ നടത്തുകയായിരുന്നു.പള്ളിക്കൽ പോലീസും അന്ഗ്നി രക്ഷാ സേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് കൊണ്ട് രാത്രി വൈകിയും തിരച്ചിൽ നടത്തി എങ്കിലും വെളിച്ച കുറവ് പ്രതികൂലമായി.കാല വര്ഷം കഴിഞ്ഞുള്ള ശക്തമായ ഒഴുക്കും ചുഴിയും നിറഞ്ഞ ഭാഗം ആയത് കൊണ്ട് രാത്രി ഉള്ള തിരച്ചിൽ ദുഷ്കരമാക്കി.അതീവ അപകട മേഖലയാണ് ഇത്.സാഹസിക സെൽഫിക്ക് ശ്രമിച്ചത് ആകാം ദമ്പതികൾ അപകടത്തിൽ പെടാൻ കാരണം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *