ആ ഗർഭം എന്റെ തലേൽ ചാർത്താൻ നോക്കണ്ട .. തുറന്നടിച്ച് നിർമ്മാതാവായ രാജീവ് ഗോവിന്ദൻ

തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവായ രാജീവ് ഗോവിന്ദൻ.നടൻ മുകേഷും മേതിൽ ദേവികയും വിവാഹ മോചിതരാകുന്നു എന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു തന്നെ ലക്ഷ്യമാക്കികൊണ്ടുള്ള സൈബർ ആക്രമണങ്ങൾ വന്നു തുടങ്ങിയത് എന്ന് രാജിവ് പറയുന്നു. ചില ഓൺലൈൻ മാധ്യമക്കാർ കണ്ടെത്തിയിരിക്കുന്നത് മേതിൽ ദേവികയുടെ കുട്ടിയുടെ അച്ഛൻ താനാണ് എന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സച്ചിൻ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അനാർക്കലി എന്ന മലയാള സിനിമയുടെ നിർമ്മാതാവ് കൂടിയാണ് രാജീവ് ഗോവിന്ദൻ. നിങ്ങൾ ഉദ്ദേശിക്കുന്ന രാജീവ് നായർ താൻ അല്ല എന്നും തന്റെ അക്കൗണ്ട് ഇപ്പോൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത് എന്നും രാജീവ് ഗോവിന്ദൻ പറയുന്നു. ദേവിക ആദ്യ വിവാഹം ചെയ്യുന്നത് രാജീവ് നായർ എന്ന ഒരു വ്യക്തിയെ ആയിരുന്നു. 2002ലാണ് ഇവർ വിവാഹിതരായത്. തുടർന്ന് 2004 ഇരുവരും വിവാഹ ബന്ധം വേർപെടുത്തിയിരിക്കുകയാണ് ഉണ്ടായത്.

ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ താനല്ല എന്ന് പറഞ്ഞുകൊണ്ടാണ് രാജീവ് ഗോവിന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിപ്പിന് തുടക്കമിട്ടത്. തനിക്ക് അവരുമായി ഒരു ബന്ധവും ഇല്ല എന്നും യാതൊരു അന്വേഷണവും നടത്താതെ തന്നെയും തന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി എന്നും ഇദ്ദേഹം പറയുന്നു. ഭാവന സംബന്ധമായ കഥകൾ ചമച്ചുകൊണ്ട് ഉള്ള എന്ത് മാധ്യമ പ്രവർത്തനമാണ് ഇത് എന്നും ഇദ്ദേഹം ചോദിക്കുന്നുണ്ട്.

മേൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താനാണോ എന്നുള്ള ചോദ്യത്തിന് മറുപടി കൊടുത്തു താൻ മടുത്തിരിക്കുകയാണ് എന്നും ഒരു ഓൺലൈൻ മാധ്യമം ഈ കഥ ഏറ്റെടുത്തതോടുകൂടി തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില അധ്യായമാണ് തുടക്കം കുറിച്ചിരിക്കുന്നത് എന്നും രാജീവ് ഗോവിന്ദൻ പറഞ്ഞു. അത് താൻ ആണെന്ന് കൃത്യമായി തിരിച്ചറിയാൻ തന്റെ ചിത്രങ്ങളും പുസ്തകങ്ങളും ഗാനങ്ങളും എല്ലാം ഈ കഥയിലേക്ക് വലിച്ചെറിക്കപ്പെട്ടു ഇദ്ദേഹം കുറിച്ചു.

കൂടാതെ മാധ്യമങ്ങൾ മേതിൽ ദേവികയുടെ പുത്രന്റെ പിതൃത്വം പോലും തന്റെ ചുമലിൽ ചാർത്തിയിരിക്കുകയാണ് എന്നും എങ്ങനെയാണ് താനാണ് അവരുടെ ആദ്യ ഭർത്താവ് എന്ന നിഗമനത്തിലേക്ക് മാധ്യമപ്രവർത്തകർ എത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് മനസ്സിലാകുന്നില്ല എന്നും ലോകത്തുള്ള എല്ലാ രാജീവ്മാരും ഒരാളല്ല എന്നും രാജീവ് ഗോവിന്ദൻ കുറിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *