മൂന്നു കോടിയുടെ അത്യാഢംബര വീട് പണിത് നടി അനു ജോസഫ്

അനു സ്വന്തമാക്കുന്നത് 3 കോടിയുടെ വീട് അതും ലോകത്തിൽ റെയാറായ കോൺസെപ്റ്റ് ചുമരുകളില്ലാത്ത വീടിന്റെ വിശേഷങ്ങൾ.അനു ജോസെഫും ബിസിനെസ്സ് പാർട്ണറും കൂടി ആണോ ഈ വീട് വയ്ക്കുന്നത് എന്ന സംശയം ആരാധകർക്കിടയിലുണ്ട്. റോക്കിയുടെ ഏരിയയും, അനുവിന്റെ ഏരിയയും എന്ന് രണ്ടുരീതിയിൽ ആണ് 3 കോടിയുടെ വീടിൻറെ ഭാഗങ്ങൾ സെറ്റ് ചെയ്തിരിക്കുന്നത്. മാത്രവുമല്ല അയ്യായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റ് വീട്ടിൽ ഒറ്റ ബെഡ് റൂം മാത്രമാണുള്ളത്.കൈരളി ടിവില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് അനു ജോസഫ്. അവതരണ ലോകത്തും തന്റേതായ സാന്നിധ്യം തെളിയിച്ച അനു ഇപ്പോള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം വളരെ സജീവമാണ്. സഹപ്രവര്‍ത്തകരുടെ വിശേഷങ്ങളും തന്റെ വിശേഷങ്ങളും എല്ലാം അനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിരന്തരമായി തന്നോട് പ്രേക്ഷകർ ചോദിക്കുന്ന ഒരു കാര്യത്തിനുള്ള ഉത്തരം നൽകുകയാണ് അനു. പുത്തൻ വീട് അതും 3 കോടിയുടെ ഒരു അഡാർ വീട് എന്നാണ് അനു പറയുന്നത്.
ഒരു ചാനൽ ഷോയിൽ പങ്കെടുക്കവെ ആണ് ഞാൻ എന്റെ വീടിന്റെ വിശേഷങ്ങൾ തുറന്നു പറയുന്നത്. ഞാൻ ഒരു ചെറിയ വീട് വയ്ക്കുന്നുണ്ട് എന്നും, അതിന്റെ പണി നടന്നു കൊണ്ട് ഇരിക്കുകയാണ് എന്നും പറഞ്ഞിരുന്നു. അപ്പോൾ മുതൽ ഒരുപാട് ആളുകൾ വീട് പണി എന്തായി എന്ന് ചോദിച്ചു കൊണ്ട് വരുന്നത്. ഇതാണ് എന്റെ വീട് എന്ന് പറഞ്ഞുകൊണ്ടാണ് പുത്തൻ വീടിന്റെ വിശേഷങ്ങൾ ഒന്നൊന്നായി അനു പറയുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള വീടാണ് ഇതെന്നും അനു ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് പുത്തൻ വീടിന്റെ വിശേഷങ്ങളിലേക്ക് എത്തുന്നത്.

ഒരുപാട് പ്രത്യേകത.പുറത്തുനിന്നും കാണുമ്പൊൾ തന്നെ ആ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അയ്യായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റിൽ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇതെന്നും അനു പറയുന്നുണ്ട്. അനുവിന്റെ ഒപ്പം എൻജിനീയറും വീടിന്റെ പ്രത്യേകതകൾ പറയാനായി ചേരുന്നുണ്ട്. ഇത് ഒരു ഓഫീസ് പർപ്പസിനും ഷൂട്ടിങ് പർപ്പസിനും ഒക്കെയായി ഉപയോഗിക്കാൻ കഴിയും എന്നും അനു പറയുന്നു. ഇതൊരു വീട് ആണോ എന്ന് ചോദിച്ചാൽ തീർച്ചയായും വീടാണ്. എന്നാൽ മൾട്ടിപർപ്പസ് ആയി ഉപയോഗിക്കാം.ചുമരുകളില്ലാത്ത വീട്.ഇതിന്റെ ഒരു കോണ്സെപ്റ്റ് തന്നെ അൽപ്പം വ്യത്യസ്തമാണ്.യൂറോപ്യൻ സ്റ്റൈലിൽ ആണ് വീട് മോഡിഫൈ ചെയ്തിരിക്കുന്നത്. ബ്ളാക്ക് കളർ തീമിലാണ് വീട് ഒരുങ്ങുന്നത്. പൂച്ചകൾക്കായും ഒരു പ്രത്യേക രീതിയിൽ ആണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ ലൈഫിന്റെ ഒരു പാർട്ട ആണ് അവർ. അറുനൂറു എഴുനൂറു സ്ക്വയർ ഫീറ്റിൽ ആണ് അവർക്ക് വീട് ഒരുക്കിയത്. ടോപ്പിൽ ട്രാൻസ്പേരന്റ് ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു കൺസ്ട്രക്ഷൻ ലോകത്തു തന്നെ ഉണ്ടാകില്ല എന്നും തമാശയോടെ എൻജിനീയർ അസി റോക്കി പറയുന്നു. വോൾ ഇല്ലാത്ത വീട്, അതായത് ചുമരുകളില്ലാത്ത വീട് എന്ന കോൺസെപ്റ്റിൽ ആണ് വീട് ഒരുങ്ങുന്നത്.​ബെഡ്‌റൂം സെറ്റ് ചെയ്തത്.ബെഡ്‌റൂമിൽ നിന്നാൽ തന്നെ താഴെ പൂച്ചകുട്ടികളെ കാണാൻ കഴിയുന്ന രീതിയിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് വലിയ പ്ലാനിങ് കൂടെ ആയിട്ടല്ല വീട് സെറ്റ് ചെയ്തത്. കാറ്റും വെളിച്ചവും നാച്ചുറൽ ആയി ഉണ്ടാകണം എന്ന പ്ലാൻ ആയിരുന്നു. പണി ചെയ്യാൻ വന്ന ആളുകൾ പോലും ഇങ്ങനെ ഈയൊരു വീട് കണ്ടിട്ടില്ല എന്നാണ് വീഡിയോയിലൂടെ പറയുന്നത്. വീട്ടിൽ ഒരു ലൈറ്റ് പോലും ഇട്ടില്ല എങ്കിലും വീട് നിറയെ പ്രകാശപൂരിത മാക്കുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്തുവച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.പോസിറ്റിവിറ്റി പോസിറ്റിവിറ്റി.മോഡുലാർ കിച്ചൺ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. പണി എല്ലാം തീർത്തിട്ട് പൂർണ്ണമായും താൻ കാണിക്കും എന്നും അനു പറയുന്നുണ്ട്. രണ്ടു ബാത്റൂം ആണ് വീടിനുള്ളത്. ഒരു ബാത്റൂം തന്നെ മുന്നൂറ് സ്ക്വയർ ഫീറ്റിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ബാത്റൂമിൽ തന്നെ ടിവി, ഫാൻ ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട് എന്നും ഏറ്റവും കൂടുതൽ പ്രൈവസി ലഭിക്കുന്നത് ബാത്റൂമിൽ ആണ് അതുകൊണ്ട് അത് ഇത്ര ഗ്രാൻഡ് ആക്കി. രാവിലെ എണീക്കുമ്പോൾ തന്നെ വലിയ പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്യുന്നത് എന്നും അനു പറയുന്നുണ്ട്.

​@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *