പലരും പറ്റിച്ചു കാശ് മുഴുവന്‍ കൊണ്ടുപോയി മൂന്നു കോടിയുടെ വീട് പണിതപ്പോള്‍ എട്ടിന്റെ പണി നടി അനു ജോസഫിന് സംഭവിച്ചത്

അനു ജോസഫിന്റെ വീടിന് ചെലവായത് മൂന്ന് കോടിയോ വീട് പണി സമയത്ത് സ്വഭാവത്തിൽ വരെ മാറ്റം വന്നുവെന്ന് താരം വീഡിയോ വൈറൽ.വയറിങ്ങും പ്ലബിങ്ങുമൊക്കെയായി പിന്നീടങ്ങോട്ട് നല്ല പണിയായിരുന്നു. അത് ചെയ്യുന്നവർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പ്രശ്നങ്ങളായിരുന്നു. ചില കാര്യങ്ങളൊന്നും ഇതുവരെ ചെയ്ത് തീർന്നിട്ടില്ല. നമ്മൾ ആദ്യമായിട്ടാണല്ലോ വീട് വെക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും നമുക്ക് അറിയില്ലല്ലോ. വയറിംഗിന്റെ സാധനങ്ങൾ 80,000 രൂപയ്ക്കായിരുന്നു വാങ്ങിയത്.ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. അഭിനയവും അവതരണവുമൊക്കെയായി സജീവമായ അനു യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കിടാറുണ്ട്. തന്റെയും സഹപ്രവർത്തകരുടെയും വിശേഷങ്ങളെല്ലാം അനു ചാനലിലൂടെയായി പങ്കിടാറുണ്ട്. തന്റെ വീട് പണിയെക്കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കിട്ടിരുന്നു. മൂന്ന് കോടിയുടെ ഒരു അഡാർ വീടാണ് ഞാൻ പണിയുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. 5500 സ്ക്വയർഫീറ്റുള്ള വീട്ടിൽ ഒരൊറ്റ ബെഡ് റൂമേയുള്ളൂവെന്നും അനു പറഞ്ഞിരുന്നു. വീടാണോ, വർക്ക് സ്പേസാണോ, ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണോ എല്ലാത്തിനും കൂടിയുള്ള ഉത്തരമാണ് ഇതെന്നായിരുന്നു അനു പറഞ്ഞത്. വീട് പണി സമയത്ത് താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞുള്ള അനുവിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. സജ്നയുടേയും ഫിറോസിന്റെയും വീട് പണിയുടെ വിശേഷങ്ങൾ ചോദിച്ചറിയുന്നതിനിടയിലായിരുന്നു അനു തന്റെ അനുഭവങ്ങൾ പങ്കിട്ടത്.

ഞാനും വീട് പണിതോണ്ടിരിക്കുന്നയാളാണ്. അതിനാൽ നിങ്ങൾ നേരിടുന്ന വിഷമങ്ങളൊക്കെ എനിക്ക് മനസിലാവും. സ്ഥലം വാങ്ങാൻ ഞാൻ നല്ല കാശ് മുടക്കിയിരുന്നു. പിന്നെ പണിക്കാരൊക്കെ കൊണ്ടുപോയ കാശ് കൂടി ചേർത്താണ് ഞാൻ മൂന്ന് കോടി എന്നൊക്കെ പറഞ്ഞത്. ശരിക്കും വീടിനായി അത്ര പൈസയൊന്നും വന്നിട്ടില്ല. വീടിന്റെ ഔട്ടർ ചെയ്തപ്പോൾ ഒരുവിധം പണിയൊക്കെ തീർന്നെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ആ ധാരണ തെറ്റായിരുന്നു.വയറിങ്ങും പ്ലബിങ്ങുമൊക്കെയായി പിന്നീടങ്ങോട്ട് നല്ല പണിയായിരുന്നു. അത് ചെയ്യുന്നവർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പ്രശ്നങ്ങളായിരുന്നു. ചില കാര്യങ്ങളൊന്നും ഇതുവരെ ചെയ്ത് തീർന്നിട്ടില്ല. നമ്മൾ ആദ്യമായിട്ടാണല്ലോ വീട് വെക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും നമുക്ക് അറിയില്ലല്ലോ. വയറിംഗിന്റെ സാധനങ്ങൾ 80,000 രൂപയ്ക്കായിരുന്നു വാങ്ങിയത്. പരിചയമുള്ളൊരു കടയിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് അതിന് 25,000 രൂപയേ വരുള്ളൂ എന്നായിരുന്നു. അതുപോലെ കുറേ സംഭവങ്ങൾ. നന്നായി പറ്റിക്കപ്പെട്ടിട്ടുണ്ട് ഞാൻ.പൊതുവെ ഞാൻ ആരോടും ദേഷ്യപ്പെടുകയോ ചൂടായി സംസാരിക്കുകയോ ചെയ്യുന്നയാളല്ല. എന്നാൽ വീട് പണി തുടങ്ങിയ ശേഷം ചിലരോടൊക്കെ മുഷിഞ്ഞ് സംസാരിക്കേണ്ടി വന്നു. പലരോടും ദേഷ്യപ്പെടേണ്ടി വന്നു. പൈസ മുൻകൂറായി ചോദിച്ച് വാങ്ങിച്ച് ഇനി ചെയ്യണമെങ്കിൽ പൈസ ഇല്ലെന്ന് പറഞ്ഞ അവസ്ഥയൊക്കെയുണ്ടായിട്ടുണ്ട്. നമ്മളെന്തെങ്കിലും കുറയ്ക്കാൻ പറഞ്ഞാൽ അവർ കാണില്ല, നിങ്ങളല്ലേ ഇത് കൂട്ടാൻ പറഞ്ഞത് എന്നേ ചോദിക്കുള്ളൂ. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. ഇത്രം പൈസ്ക്ക് ചെയ്യാനായല്ലോ നിങ്ങൾ ഭാഗ്യവാൻമാരാണെന്നേ ഞാൻ പറയൂ.
നമ്മൾ ആളുകളെ ഇപ്പോഴും വിശ്വസിക്കും. അവര് പറയുന്നത് നമ്മൾ വിശ്വസിക്കും. എവിടുന്നെങ്കിലും മറച്ചിട്ടാണെങ്കിലും നമ്മൾ പൈസ കൊടുക്കും. വീട് വെക്കുന്ന എല്ലാവരും നിങ്ങളെ വിശ്വസിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ പ്രതീക്ഷയും വിശ്വാസവുമുണ്ട് നിങ്ങളിൽ. അതൊരിക്കലും തകർക്കരുത് എന്നാണ് എനിക്ക് കോൺട്രാക്ടർമാരോട് പറയാനുള്ളത്. വീട് വെച്ചതിന് ശേഷം പ്രതിസന്ധിയിൽ ആയതിനെക്കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നുമായിരുന്നു അനു ജോസഫ് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *