ചന്ദ്രയെ പോലെയോ ടോഷിനെ പോലെയോ കുഞ്ഞിന്റെ മുഖം ആദ്യമായി കാണിച്ച് നടി കണ്ണുതട്ടല്ലേയെന്ന് ആരാധകര്‍

ഞങ്ങള്‍ ടോഷേട്ടന്റെ വീട്ടിലേക്ക് പോവുകയാണ്. ഗര്‍ഭിണിയായതിന് ശേഷം യാത്രകള്‍ തീരെയില്ലായിരുന്നു. കുറേക്കാലമായി അങ്ങോട്ടേക്ക് പോയിട്ട്. അവരെല്ലാം ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു. ക്രിസ്മസ് ദിനത്തില്‍ മോനേയും കൊണ്ട് ഞങ്ങള്‍ അങ്ങോട്ടേക്ക് പോവുകയാണെന്ന് പറഞ്ഞായിരുന്നു ചന്ദ്ര ലക്ഷ്മണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാതയിലേക്ക് വീണ്ടും ജോയിന്‍ ചെയ്തിരിക്കുകയാണ് ചന്ദ്ര. ലൊക്കേഷനിലേക്കെത്തിയ വിശേഷം പങ്കിട്ട് ഇവരെത്തിയിരുന്നു. പരമ്പരയിലെ കുഞ്ഞ് ഞങ്ങളുടെ മകനല്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞിനേയും കൊണ്ട് ടോഷിന്റെ വീട്ടിലേക്ക് പോയ സന്തോഷം പങ്കിട്ടുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷമായാണ് ഞാനും അങ്ങോട്ടേക്ക് പോവുന്നത്. ക്രിസ്മസിന് തന്നെ മോനേയും കൊണ്ട് ടോഷിന്റെ വീട്ടിലേക്ക് പോവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചന്ദ്ര പറഞ്ഞിരുന്നു.ഞങ്ങള്‍ ടോഷേട്ടന്റെ വീട്ടിലേക്ക് പോവുകയാണ്. ഗര്‍ഭിണിയായതിന് ശേഷം യാത്രകള്‍ തീരെയില്ലായിരുന്നു. കുറേക്കാലമായി അങ്ങോട്ടേക്ക് പോയിട്ട്. അവരെല്ലാം ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു. ക്രിസ്മസ് ദിനത്തില്‍ മോനേയും കൊണ്ട് ഞങ്ങള്‍ അങ്ങോട്ടേക്ക് പോവുകയാണെന്ന് പറഞ്ഞായിരുന്നു ചന്ദ്ര ലക്ഷ്മണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ചന്ദ്രയായിരുന്നു ആദ്യം സംസാരിച്ചത്. ടോഷ് സിനിമാ ചിത്രീകരണത്തിനായി പോയിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.ഗര്‍ഭിണിയായപ്പോഴും പ്രസവിച്ചപ്പോഴുമെല്ലാം എനിക്ക് കുറേ പേര്‍ മെസ്സേജ് അയച്ചിരുന്നു. പ്രസവ രക്ഷ കൃത്യമായി ചെയ്യണമെന്നും കുഞ്ഞിനെ നന്നായി നോക്കണമെന്നും എല്ലാവരും പറഞ്ഞിരുന്നു. അടുത്തിടെയാണ് ഞാന്‍ സുജാതയില്‍ റീജോയിന്‍ ചെയ്തത്. ഒത്തിരി ദിവസമൊന്നും ഷൂട്ടുണ്ടായിരുന്നില്ല. മൂന്ന് ദിവസമാണ് ഷൂട്ടിന് പോയത്. അരിഷ്ടവും കഷായവും മസാജുമൊക്കെയായി പ്രസവ രക്ഷ കൃത്യമായി ചെയ്തിരുന്നു. അതിന്റെ ഗുണം എനിക്ക് ഇപ്പോഴാണ് കിട്ടിത്തുടങ്ങിയതെന്നും താരം പറഞ്ഞിരുന്നു.

ചെറിയൊരു സര്‍പ്രൈസുണ്ടെന്ന് പറഞ്ഞായിരുന്നു ടോഷ് ബേബി ഓണ്‍ ബോര്‍ഡ് സ്റ്റിക്കര്‍ കാണിച്ചത്. ഇതുവരെ ഇത് വെച്ചിരുന്നില്ല. കുറച്ച് ദൂരം യാത്രയുള്ളതിനാല്‍ ഇത് വെക്കാമെന്ന് കരുതി. ചന്ദ്രയേയും ടോഷിനേയും കുഞ്ഞിനേയും വരവേല്‍ക്കാനായി കുടുംബാംഗങ്ങളെല്ലാം എത്തിയിരുന്നു. ചന്ദ്രയെ കെട്ടിപ്പിടിച്ചായിരുന്നു ടോഷിന്റെ അമ്മ സംസാരിച്ചത്. ചന്ദ്രയ്ക്കായി സ്‌പെഷല്‍ സമ്മാനവും അമ്മ നല്‍കിയിരുന്നു. ഏട്ടന്‍മാരെല്ലാം കൂടി കുഞ്ഞനിയന് സമ്മാനം കൊടുത്തിരുന്നു.ഇത്തവണത്തെ ക്രിസ്മസിന് രണ്ടുപേര്‍ കൂടി ജോയിന്‍ ചെയ്യുന്നുണ്ടെന്നും അവരെ അടുത്ത വീഡിയോയില്‍ കാണിക്കാമെന്നും പറഞ്ഞായിരുന്നു ടോഷ് വീഡിയോ അവസാനിപ്പിച്ചത്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ചേച്ചിയുടെ അച്ഛനോടും അമ്മയോടും ചേട്ടനുള്ള സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി. എന്നും ഇതുപോലെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *