അതീവ സുന്ദരിയായി അനു ജോസഫ്.. മിയാമി ബീച്ചില്‍ ഒപ്പമുള്ളതാരെന്ന് കണ്ടോ
ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് അനുജോസഫ്. 1978ല്‍ കാസര്‍ഗോഡാണ് ജനനം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കലാതിലകം ആയിരുന്നു. പിന്നീട് കലാഭവനില്‍ ചേര്‍ന്നു. കലാഭവനിലൂടെ വെള്ളിത്തിരയിലേക്ക് എത്തി.
ചിത്രലേഖ എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. പാസ്സ് പാസ്സ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മകളുടെ അമ്മ, ആലിലത്താലി, സ്നേഹചന്ദ്രിക, വെള്ളിമൂങ്ങ,പാഠം ഒന്ന് ഒരു വിലാപം, ആയിരത്തില്‍ ഒരുവന്, ലിസമ്മയുടെ വീട് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യം നിസാരം എന്ന പരമ്പരയില്‍ അനു ചെയ്യുന്ന ഹാസ്യ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
അനു ജോസഫ് അന്ന് ആ വിഡിയോയിൽ പറഞ്ഞത് “എല്ലാവരും എന്നാണ് വീടിന്റെ പാലുകാച്ചൽ എന്ന് ചോദിക്കുന്നുണ്ട്, ഞാൻ മുൻപ് വീട് വയ്ക്കുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ടാണ് എല്ലാവരും ചോദിക്കുന്നത്. നമ്മുടെ വീട് കുറച്ചു പ്രത്യേകതകൾ ഉള്ള വീടാണ്. ഞങ്ങളുടെ വീട് 5500 സ്ക്വയർ ഫീറ്റിൽ ഒറ്റ ബെഡ്റൂം മാത്രമുള്ള വീടാണ്. വീടായിട്ടല്ല, ഷൂട്ടിങ് പർപ്പസിന് ഒക്കെ ഉപയോഗിക്കുന്ന ഒരു ഓഫീസ് പോലെ ആണ് എന്നാണ്” അനു പറഞ്ഞു തുടങ്ങിയത്. ആ വിഡിയോയിൽ അസി റോക്കിയെ കാണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
ആ വീടിന്റെ ഭിത്തിയിൽ പേര് എഴുതിയിരുന്നത് റോക്കി മാൻഷൻ എന്നായിരുന്നു. ബിഗ്ബോസിലെത്തിയ അസി റോക്കി തന്റെ വീട് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയിരിക്കുന്നതും അതേ വീട് തന്നെയാണ്. രണ്ടും ഒരേ വീട് തന്നെയാണ് എന്ന് ആരധകർ കണ്ടെത്തിയിരിക്കുകയാണ്. അനുവിന്റെ പെറ്റുകളെ വളർത്താൻ ലക്ഷങ്ങളുടെ സൗകര്യവും ആ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അസി പരിചയപ്പെടുത്തുന്നതിനിടയിൽ തന്റെ ഏഴാം ക്ലാസിൽ പഠിക്കുന്ന മകനെയും പരിചയപ്പെടുത്തിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment