ഞെട്ടി പോലീസ്! അവളുടെ ആഗ്രഹം കേട്ടോ? ഇത് ചെയ്തുതരണം സാറെ എന്ന് തൊഴുത് അനുപമ പത്മന്‍
അനുപമ യൂട്യൂബിലെ താരം, വരുമാനം അഞ്ചുലക്ഷത്തോളം; 10 ലക്ഷം രൂപയ്ക്കായി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമിത്.കൊല്ലം ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ അനുപമ യൂട്യൂബിലെ താരം. ‘അനുപമ പത്മൻ’ എന്നതാണ് യുവതിയുടെ യൂട്യൂബ് ചാനൽ. ഇതിൽനിന്ന് അഞ്ചുലക്ഷം വരെ വരുമാനം ലഭിച്ചിരുന്നു. എന്നാൽ വരുമാനം നിന്നതോടെയാണ് യുവതി കുറ്റകൃത്യത്തിലേക്ക് എത്തുന്നത്. കുട്ടിയെ വീട്ടിൽ പാർപ്പിച്ചത് അനുപമയായിരുന്നു.4.98 ലക്ഷം പേരാണ് അനുപമയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.Anupama Pathman: അനുപമയുടെ മനസ്സ് മാറ്റിയത് ‘യൂട്യൂബ്’.നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് അറസ്റ്റു ചെയ്ത പി അനുപമ (20) യൂട്യൂബിലെ താരം. 4.98 ലക്ഷം പേരാണ് അനുപമയുടെ ‘അനുപമ പത്മൻ’ എന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.ചാനലിലാകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുൻപാണ്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യാനെക്കുറിച്ചുള്ളവയാണ് പ്രധാന വീഡിയോകളെല്ലാം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ചാനലിലുണ്ട്. വളർത്തുനായകളെ ഇഷ്ടപ്പെടുന്നയാളാണ് അനുപമ. നായകളെ അഡോപ്റ്റ് ചെയ്യുന്ന പതിവുമുണ്ട്.
മൂന്നു മുതൽ അഞ്ചു ലക്ഷം വരെയായിരുന്നു അനുപമയ്ക്ക് യൂട്യൂബിൽനിന്ന് ലഭിച്ച വരുമാനം. ബിഎസ്സി കംപ്യൂട്ടർ സയൻസിന് പ്രവേശിച്ചെങ്കിലും ഇത് ഉപേക്ഷിച്ച് എൽഎൽബിക്ക് പ്രവേശിക്കാൻ പദ്ധതിയിടുമ്പോഴാണ് യൂട്യൂബിൽനിന്ന് വരുമാനം വന്നുതുടങ്ങുന്നത്. മൂന്നു മാസം മുൻപ് വരുമാനം നിന്നതോടെ പ്രതിസന്ധിലായി. ഇതോടെയാണ് അനുപമയും കുറ്റകൃത്യത്തെ പിന്തുണയ്ക്കുന്നത്. ആറു വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിൽ അനുപമയ്ക്ക് പുറമേ പിതാവ് ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി കെആർ പത്മകുമാർ (52), മാതാവ് എംആർ അനിതകുമാരി (45) എന്നിവരാണ് അറസ്റ്റിലായത്.
കൊവിഡിന് ശേഷമുള്ള സാമ്പത്തിക ബാധ്യതയെ തുടർന്നാണ് പത്മകുമാർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്തത്. അഞ്ചുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പത്മകുമാർ പോലീസിന് മൊഴി നൽകിയത്. 10 ലക്ഷം രൂപ അത്യാവശ്യമായതിനാലാണ് കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെടാൻ ആസൂത്രണം ചെയ്തത്.കുട്ടിയെ തട്ടിയെടുത്ത പ്രതികൾ ആദ്യം വീട്ടിലേക്കാണ് എത്തിയത്. കുട്ടിയെ അനുപമയെ ഏൽപ്പിച്ച ശേഷമാണ് ഇവർ പാരിപ്പള്ളിയിലെ കടയിലേക്ക് എത്തുകയും കടയുടമയുടെ ഫോൺ വാങ്ങി വീട്ടുകാരെ ബന്ധപ്പെട്ടതും. ഒരുവർഷമായി പ്രതികൾ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും ഇടയ്ക്ക് ഇത് ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായുള്ള ആസൂത്രണത്തിനുശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. ആസൂത്രണത്തിൽ അനുപമയ്ക്കും പങ്കുണ്ടായിരുന്നു.കപ്യൂട്ടർ സയൻസ് ബിരുദധാരിയായ പത്മകുമാർ നിരവധി ബിസിനസ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ബേക്കറിയും കേബിൾ ടിവി ബിസിനസും നടത്തിയിരുന്നു. ചിറക്കര പഞ്ചായത്തിലെ നെടുങ്ങോലം പോളച്ചിറ തെങ്ങുവിളയിൽ ഇയാൾക്കൊരു ഫാം ഹൗസ് കൂടിയുണ്ട്. വിജനമായ പ്രദേശത്താണ് മുന്നേക്കറോളം വരുന്ന ഫാം. ആറു വർഷങ്ങൾക്കു മുൻപാണ് ഫാം പത്മകുമാർ വാങ്ങുന്നത്. നേരത്തെ വിവിധ കൃഷികളും നിരവധി പശുക്കൾ ഉൾപ്പെടെയും ഫാമിൽ ഉണ്ടായിരുന്നു. ബേക്കറി വിഭവങ്ങൾ നിർമിക്കുന്ന യൂണിറ്റ് ഉൾപ്പെടെ ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ രണ്ടു പശുക്കളും കിടാവുമാണ് ഉള്ളത്.
@All rights reserved Typical Malayali.
Leave a Comment