ഫിറോസും സജ്‌നയും വേര്‍പിരിയുന്നു.. താരദമ്പതികള്‍ക്കിടയില്‍ സംഭവിച്ചത്.

ഞാനും ഫിറോസിക്കയും വേർപിരിഞ്ഞു; ഷിയാസ് കരീം കാരണക്കാരനല്ല; ഒട്ടും അക്സെപ്റ്റ് ചെയ്യാൻ പറ്റാത്ത ചിലതുണ്ടായി; സജിന.ഞാൻ ഫിറോസിക്കയെ മാത്രം ഡിപ്പന്റ് ചെയ്താണ് ജീവിച്ചിരുന്നത്. ഡിവോഴ്സായെന്ന് അധികം ആരും അറിഞ്ഞിട്ടില്ല. എന്റെ ലോകം ഇപ്പോൾ എന്റെ ഉമ്മയും കുഞ്ഞുങ്ങളുമാണ്
sajina firozkhan open talk about her divorce with dangerous firoz.ഞാനും ഫിറോസിക്കയും വേർപിരിഞ്ഞു; ഷിയാസ് കരീം കാരണക്കാരനല്ല; ഒട്ടും അക്സെപ്റ്റ് ചെയ്യാൻ പറ്റാത്ത ചിലതുണ്ടായി; സജിന
ഞാനും ഫിറോസിക്കയും പിരിയാൻ ഉള്ള കാരണം തീർത്തും പേഴ്സണൽ ആണെന്ന് ബിഗ് ബോസ് താരം സജിന ഫിറോസ്. പുറമെ കാണുന്നതല്ല ജീവിതം. മൂന്നാമതൊരാൾ വന്നിട്ടല്ല ഞങ്ങളുടെ വേർപിരിയൽ ഉണ്ടായത്. ഞങ്ങൾക്ക് ഇടയിൽ വാക്കുതർക്കങ്ങളും, ഒട്ടും എക്സ്പെറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളും വന്നു പോയതാണ് വിഷയത്തിന് കാരണം. ഡിവോഴ്സിന് കാരണം ഷിയാസ് കരീമാണ് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ഷിയാസിന് ഞങ്ങളുടെ ഡിവോഴ്സുമായി ബന്ധമില്ല.മക്കൾ എന്റെ ഉമ്മയുടെ കൂടെയാണ്, മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞ കഥ ഒന്നും അറിയുന്നില്ല. ഞങ്ങൾ അവരുടെ മുൻപിൽ നല്ല ഉപ്പയും ഉമ്മയും ആയിരിക്കുമെന്നും സജിന പറയുന്നു.നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫിറോസിക്കയുമായുള്ള വിവാഹത്തോടെയാണ് ലൈം ലൈറ്റിൽ എത്തിയത്. പണ്ട് മുതൽ പക്ഷെ അഭിനയം എനിക്ക് ഇഷ്മായിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ‍ഞങ്ങൾ. ഞാൻ ഫോക്സ് വാഗണിൽ വർക്ക് ചെയ്യുമ്പോഴാണ് ഫിറോസിക്കയുമായി പ്രണയത്തിലായത്. അന്നും അഭിനയം എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇക്കയുടെ സമ്മതത്തോടെയാണ് ഞാൻ ഈ ഫീൽഡിലേക്ക് വന്നത്.

ഞാൻ ഫോക്സ് വാഗണിൽ എന്നെ കാണാൻ വേണ്ടി കാർ വാങ്ങാൻ എത്തിയ ആളാണ് ഇക്ക. അവിടെ എന്നെ കണ്ടു ഇഷ്ടപെട്ടാണ് നിക്കാഹ് കഴിക്കുന്നതും. വിവാഹം കഴിഞ്ഞശേഷം ആണ് ഞാൻ ഒരു റിയാലിറ്റി ഷോയും, ഒരു ചെറിയ സിനിമയും ചെയ്യുന്നത്. ബിഗ് ബോസിൽ വന്നശേഷം ഗുണമെ ഉണ്ടായിട്ടുള്ളു. ഞാൻ ഓപ്പണായി സംസാരിക്കുന്നത് കൊണ്ട് പലവിധ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ചില തീരുമാനം ചില ആളുകൾ പറയുമ്പോൾ എനിക്ക് നോ പറയാൻ ആകില്ല. അതുകൊണ്ട് ഒരുപാട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്.ഞാൻ ബിഗ് ബോസിൽ വന്നശേഷമാണ് ഫിറോസിന്റെ ഭാര്യ ആണെന്ന് എല്ലാവരും അറിയുന്നത്. ബിഗ് ബോസിൽ ഉള്ള ഞാൻ തന്നെയാണ് എന്നും എവിടെയും. എനിക്ക് അങ്ങനെ മാറാൻ ആകില്ല. ദൈവത്തോട് എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു എന്റെ സ്വഭാവം മാറാൻ വേണ്ടി. ഇപ്പോൾ പലവിധ സാഹചര്യങ്ങൾ കൊണ്ട് ജീവിതത്തിൽ ബോൾഡ് ആയിട്ടുണ്ട് ഞാൻ.
മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും പേഴ്സണലാണ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ഡിവോഴ്സ്. തീർച്ചയായും വിഷമം ഉണ്ടാകും. ഇത്രയും കാലം ഉണ്ടായിരുന്ന ആള് ഇല്ലാതെ ആകുമ്പോൾ വിഷമം ഉണ്ടാകുമല്ലോ. ഫിറോസ് ഇക്ക ഉള്ളപ്പോൾ ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. എന്നാൽ ഇപ്പോൾ ദുബായിൽ വച്ച് ഒരു മോശം അനുഭവം ഉണ്ടായി.ആരുടേം പേര് ഞാൻ പറയില്ല, എന്റെ സഹോദരൻ ആയി കാണുന്ന ഒരാൾ ആണ് എന്നോട് മോശമായി പെരുമാറിയത്. ഒരു കുടുംബം ആയി കഴിഞ്ഞ വീട്ടിലെ ആളാണ് എന്നോട് മോശം പെരുമാറിയത്. ഫോട്ടോ എടുക്കാൻ വേണ്ടി നിന്നപ്പോൾ ആള് എന്നെ എവിടെയൊക്കെ ഇങ്ങനെ തടവുന്ന പോലെ തോന്നി. അപ്പോഴേക്കും ഞാൻ മാറാൻ തുടങ്ങി എന്റെ ഫേസ് മാറിയപ്പോഴേക്കും അയാൾക്ക് മനസിലായി. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഞങ്ങൾ ഡിവോഴ്സ് ആയി എന്ന് അറിഞ്ഞിട്ട് സംഭവിച്ചത് ആണത്- വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സജിന പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *