വീട്ടുകാര്‍ കണ്ടെത്തിയ ആളെ ഓകെയാക്കി, അനുഷ്‌ക ഷെട്ടി സമ്മതിച്ചു; വിവാഹം ഉടന്‍?

ഗ്ലാമര്‍ നായിക എന്ന ലേബലില്‍ നിന്ന് ഇന്റസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അനുഷ്‌ക ഷെട്ടി. സ്ത്രീപക്ഷ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങലെ അവതരിപ്പിച്ചു. ഇന്നും ഇന്ത്യന്‍ സിനിമയുടെ ദേവസേന എന്നാണ് അനുഷ്‌ക ഷെട്ടി അറിയപ്പെടുന്നത്. താരത്തിന്റെ വിവാഹമാണ് ഇപ്പോള്‍ ആരാധകരെ ഏറ്റവും അധികം ചിന്തിപ്പിയ്ക്കുന്ന ഒരു കാര്യം.

സിനിമ വിശേഷങ്ങള്‍ മാത്രമല്ല, അത്രതന്നെ അനുഷ്‌കയുടെ സ്വകാര്യ വിഷയങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നാല്‍പ്പത്തിരണ്ട് വയസ്സ് കഴിഞ്ഞിട്ടും അനുഷ്‌ക എന്തുകൊണ്ട് വിവാഹം ചെയ്യുന്നിസ്സ എന്നാണ് പലരുടെയും സന്ദേഹം. എന്നാല്‍ വിവാഹം നിര്‍ബന്ധമല്ല, പറ്റിയ ആളെ കണ്ടെത്തിയാല്‍ വിവാഹം ഉണ്ടാവും എന്ന് അനുഷ്‌ക പലപ്പോഴായി പ്രതികരിക്കുകയും ചെയ്തു.

അങ്ങനെ ഒരാളെ ഇപ്പോള്‍ വീട്ടുകാരായി കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് ബെയ്‌സ്ഡ് ബിസിനസ്സുകാരനാണ് വരന്‍. വീട്ടുകാരായി കണ്ടെത്തിയ ആളെ അനുഷ്‌ക ഓകെ പറഞ്ഞു. അതോടെ ഇരു വീട്ടുകാരും വിവാഹത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ചകളൊക്കെ നടത്തി എന്നും, വിവാഹം ഉടന്‍ ഉണ്ടാവുമെന്നുമൊക്കെയാണ് ടോളിവുഡ് സിനിമാ ലോകത്തുനിന്നും വരുന്ന വാര്‍ത്തകള്‍.

അതേ സമയം ഇതാദ്യമായാല്ല അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാര്‍ത്ത ഇതുപോലെ വൈറലാവുന്നത്. പല നടന്മാര്‍ക്കൊപ്പവും അനുഷ്‌കയുടെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അതിലേറ്റവും അധികം കേട്ടത് പ്രഭാസിനൊപ്പമുള്ള പ്രണയ ഗോസിപ്പുകളാണ്. നേരത്തെ ഇവര്‍ തമ്മില്‍ ഡേറ്റിങിലാണ് എന്ന ഗോസിപ്പുകള്‍ വന്നിരുന്നുവെങ്കിലും, ആ വാര്‍ത്ത ശക്തമായി പ്രചരിച്ചത് ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷമാണ്.

എന്നാല്‍ പ്രഭാസും ഞാനും സുഹൃത്തുക്കളാണ് എന്നും, സൗഹൃദത്തിന് അപ്പുറത്തേക്കൊരു ബന്ധം ഞങ്ങള്‍ തമ്മിലില്ല എന്നും പല തവണ അനുഷ്‌ക ഷെട്ടി പറഞ്ഞു. പ്രഭാസും അതാവര്‍ത്തിച്ചു. ഇപ്പോള്‍ അനുഷ്‌കയ്‌ക്കൊപ്പം പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളും വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുകയാണ്.

സിനിമകളിലേക്ക് വന്നാല്‍, വളരെ സെലക്ടീവായി മാത്രമേ അനുഷ്‌ക ഷെട്ടി ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നുള്ളൂ. മിസ്സ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി എ്‌ന ചിത്രമാണ് ഏറ്റവുമൊടുവില്‍ അനുഷ്‌കയുടേതായി ഇറങ്ങിയത്. മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രം കൊമേര്‍ഷ്യലി സക്‌സസ്ഫുള്‍ ആയിരുന്നു. ക്രിഷ് ജഗര്‍ലമുടി സംവിധാനം ചെയ്യുന്ന ഗാട്ടിയാണ് അനുഷ്‌കയുടെ അടുത്ത സിനിമ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *