സതീഷ് ദേവികയുമായുള്ള ബന്ധം ഭാര്യക്കും മുമ്പേ തുടങ്ങി, കാസർകോട് ബ്യൂട്ടീഷ്യനെ ലോഡ്ജിൽ കൊന്നതിനു പിന്നിൽ, ദേവിക ആവശ്യപ്പെട്ടത് അവളുമായുള്ള വിവാഹം

കാസർഗോഡ് നഗരത്തിൽ പട്ടാപകൽ 34 കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി സതീഷ് ഭാസ്കർ പറയുന്നത് എന്നെ മനസമാധാനത്തോടെ ജീവിക്കാൻ കൊല്ലപ്പെട്ട പി ബി ദേവിക അനുവദിക്കാത്തതിനാലാണ്‌ എന്നാണ്‌. ദേവികയും സതീഷ് ഭാസ്കറും തമ്മിൽ 9 വർഷം ആയു രഹസ്യ ബന്ധം ആയിരുന്നു. ഇത് സതീഷ് ഭാസ്കറിന്റെ ഭാര്യക്ക് അറിയില്ലായിരുന്നു. പ്രതിയായ ബോവിക്കാനം അമ്മംകോട് സ്വദേശി സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.പ്രതി സതീഷ് ഭാര്യയുമായു ജീവിതം തുടങ്ങുന്നതിനും മുമ്പേ കാമുകി എന്ന നിലയിൽ കൊല്ലപ്പെടുത്തിയ ദേവികയുമായി അടുപ്പം ഉണ്ട്. ഇത് നിലവിലിരിക്കെയാണ്‌ സതീഷ് മറ്റൊരു വിവാഹം നടത്തുന്നത്. കൊല്ലപ്പെട്ട ദേവികയും സതീഷും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.സതീഷ് ഭാര്യയുമായുള്ള കുടുംബ ജീവിതം തുടങ്ങിയതോടെ ചതിക്കപ്പെട്ട ദേവിക വിഷയം ഉണ്ടാക്കി. തന്നെ ചതിക്കുകയായിരുന്നു എന്നും തന്നെ വിവാഹം ചെയ്യണം എന്നും ആവശ്യപ്പെട്ടു. തനിക്കൊപ്പം താമസിക്കണം എന്നും ഒന്നിച്ച് ജീവിക്കണം എന്നും കൊല്ലപ്പെട്ട ദേവിക ആവശ്യം ഉന്നയിച്ചു. എന്നാൽ ഇതിനു സതീഷ സമ്മതിച്ചില്ല. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെ ദേവിക കുടുംബ ജീവിതത്തിൽ ശല്യമായി തുടങ്ങി എന്നാണ്‌ സതീഷ് പറയുന്നത്.ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്താൻ ആസൂത്രണം നടത്തിയതെന്നാണ് സതീഷ് പോലീസിന് നൽകിയ മൊഴി. ഭാര്യയും മകളെയും ഉപേക്ഷിച്ചു തന്റെ കൂടെ താമസിക്കണമെന്നാണ് ദേവിക ആവശ്യപ്പെട്ടത്.

സതീഷ് ഭാസ്കർ വിവാഹിതനായതിനു ശേഷം പി.ബി.ദേവികയുമായുള്ള ബന്ധം തുടർന്നിരുന്നു. ഇവർ ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയേ പറഞ്ഞ് വർഷങ്ങളായി ചതിക്കുകയും അത് മറച്ച് വയ്ച്ച് മറ്റൊരു സ്ത്രീയേ കൂടി സതീഷ് ചതിക്കുകയും ആയിരുന്നു യഥാർഥത്തിൽ സംഭവിച്ചത്. ഭാര്യയുമായി ബന്ധം നല്ല രീതിയിൽ പോകുമ്പോൾ തന്നെ രഹസ്യമായി ദേവികക്ക് ഒപ്പവും സതീഷ് കഴിഞ്ഞിരുന്നു.ഭാര്യയും മകളെയും ഉപേക്ഷിച്ചു തന്റെ കൂടെ താമസിക്കണമെന്ന ദേവികയുടെ ആവശ്യം സതീഷ് സമ്മതിച്ചില്ല. അതിനു പകരമായി ഇങ്ങിനെ പോകാം എന്നും രഹസ്യമായി നിന്നെ ഞാൻ സംരക്ഷിക്കാം എന്നുള്ള നിർദ്ദേശം വയ്ച്ചു എങ്കിലും ദേവിക അതിനു തയ്യാറല്ലായിരുന്നു. ആദ്യ ബന്ധം തുടങ്ങിയത് നമ്മൾ തമ്മിൽ ആയതിനാൽ പിന്നീട് വന്ന ഭാര്യയേ ഉപേക്ഷിക്കണം എന്ന് ദേവിക കട്ടായം പറയുകയായിരുന്നു. തുടർന്ന് സതീഷ് ഭാസ്കറേ സ്വന്തമാക്കാൻ ദേവിക താനുമായു ബന്ധം അയാളുടെ ഭാര്യയേ വിളിച്ച് അറിയിക്കുകയായിരുന്നു.ഇരുവരും തമ്മിലുള്ള ബന്ധം ദേവിക സതീഷിന്റെ ഭാര്യയെ വിളിച്ചറിയിച്ചതാണ് കാര്യങ്ങൾ വഷളാക്കിയത്.തുടർന്ന് വിഷയം വഴക്കിലേക്ക് എത്തി.സതീഷ് ഭാസ്കർ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. തന്ത്രപരമായി എല്ലാ കണക്കുകളും പൂർത്തിയാക്കി സതീഷ് അവളേ വിളിച്ച് വരുത്തുകയായിരുന്നു. 11 മണിയോടെയാണ് ലോഡ്ജിൽ ദേവിക എത്തിയത്.ലോഡ്ജിന്റെ മൂന്നാമത്തെ നിലയിൽ 306മത് നമ്പർ മുറിയാണ് വാടകയ്ക്ക് എടുത്തത്. കാസർകോട് സ്വന്തമായി ബ്യൂട്ടി പാർലർ നടത്തുന്ന ദേവിക വർക്കേഴ്സ് യൂണിയന്റെ ജില്ല കൺവെൻഷനിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് എത്തിയത്.ഭാര്യ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ്‌ ദേവികയെ മുറിയിലേക്ക് സതീഷ് കൊണ്ടുപോയത് എന്ന് ലോഡ് ജീവനക്കാർ പറഞ്ഞു.ഭാര്യ എന്ന് പറഞ്ഞപ്പോൾ സംശയം തോന്നിയില്ലെന്നും ലോഡ്ജുകാർ പറഞ്ഞു.തുടർന്ന് മുറിയിലെത്തിയ ഇവർ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പ്രകോപിതനായ സതീഷ് കരുതിവച്ചിരുന്ന കത്തിയെടുത്ത് ദേവികയുടെ കഴുത്തറുക്കുകയായിരുന്നു. കൊല്ലപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷം സതീഷ് ലോഡ്ജിൽ എത്തിയ പോലീസ് കൊലപാതകം സ്ഥിരീകരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി മുറിയിൽ പരിശോധന നടത്തി.ഉദുമ ബാര മുക്കുന്നോത്തെ പരേതനായ ബാലകൃഷ്ണൻ്റെയും പ്രേമയുടെയും മകളാണ് ദേവിക.ഉച്ചയ്ക്ക് രണ്ടു മണിയോടെ മുറി പൂട്ടി ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഹാജരായി സംഭവം അറിയിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *