നടി അനുശ്രീയ്ക്ക് വിവാഹം.. വരന്‍ ഈ സൂപ്പര്‍ താരം തന്നെ

പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തി അനുശ്രീ, ഈ നോട്ടം നോക്കിയത് ആ ആളിനെയാണ് എന്ന്; ചര്‍ച്ചയാവുന്ന നടിയുടെ ഫോട്ടോ.പ്രണയത്തിലാണ് എന്ന സൂചന നല്‍കി അനുശ്രീ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്. ‘ഈ നോട്ടം അനൂ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട ആള്‍ക്ക് വേണ്ടിയാണ്’ എന്ന് പറഞ്ഞ് കുറേ പ്രണയത്തിന്റെ ഇമോജിയും വാരിവിതറിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.anusree in love.മലയാള സിനിമയില്‍ അവിവാഹിതയായി തുടരുന്ന നായികമാരെ പ്രേക്ഷകര്‍ പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്. അതിലൊരാളാണ് അനുശ്രീ. അനുശ്രീ എന്താണ് വിവാഹം ചെയ്യാത്തത്, എപ്പോള്‍ വിവാഹം ചെയ്യും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കുറേയേറെ കാലമായി സജീവമാണ്. എന്നാല്‍ അതിനെ കുറിച്ച് മാത്രം അനുശ്രീ ഒന്നും പറയുന്നില്ല. കരിയറിലാണ് ഇപ്പോഴും പൂര്‍മ ശ്രദ്ധ.

എന്നാല്‍ അനുശ്രീ ഒരാളുമായി പ്രണയത്തിലാണ് എന്ന സൂചന നല്‍കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രണയത്തോടെ തിരിഞ്ഞു നോക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അനുശ്രീയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ഈ നോട്ടം അനൂ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട ആള്‍ക്ക് വേണ്ടിയാണ്’ എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. അതിനൊപ്പം ഒരുപാട് പ്രണയത്തിന്റെ ഇമോജിയും.

പ്രിയപ്പെട്ട ഫോട്ടോ, ഫോക്കോസ് ഔട്ട്, പ്രണയം, ജീവിതം എന്നൊക്കെയാണ് ഹാഷ് ടാഗുകള്‍. ഇത്രയും മതിയല്ലോ അനുശ്രീ പ്രണയത്തിലാണ് എന്ന് കമന്റോളികള്‍ക്ക് തീരുമാനിക്കാന്‍. ആരാണ് ആള്‍ എന്ന് തിരക്കിയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ അടക്കം നിരവധി ആളുകള്‍ പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. ലവ് ഇമോജിയാണ് നിഥിന്റെ കമന്റ്, അതിന് തിരിച്ച് അനുശ്രീയും ലവ് ഇമോജി തന്നെ മറുപടി നല്‍കി.

ടെലിവിഷന്‍ ആങ്കറിങിലൂടെ കരിയര്‍ ആരംഭിച്ച അനുശ്രീയുടെ ആദ്യ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്‍ നക്ലൈസ് ആണ്. അതിന് ശേഷം വന്ന കഥാപാത്രങ്ങള്‍ പലതും നാട്ടിന്‍പുറത്തുകാരിയുടേതായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അനുശ്രീ ഈ ഇമേജ് ബ്രേക്ക് ചെയ്തത്. ഇപ്പോള്‍ നാടന്‍ റോളുകളും മോഡേണ്‍ റോളുകളും മാത്രമല്ല, വേണ്ടി വന്നാല്‍ ആക്ഷനും ചെയ്യാന്‍ തയ്യാറാണ് എന്ന രീതിയിലാണ് അനുശ്രീ റോളുകള്‍ ചെയ്യുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *