അങ്ങനെ ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി സ്‌നേഹിച്ചും തല്ലുകൂടിയും പിണങ്ങിയും ഇണങ്ങിയും ഒരു വര്‍ഷം വിഡിയോയ്‌ക്കൊപ്പം അപ്‌സര കുറിച്ചു
ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞ നിമിഷം വിവാഹവാര്ഷികം അവിസ്മരണീയമാക്കി അപ്സരയും ആൽബിയും.ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞ നിമിഷം അങ്കിളേ ഞങ്ങൾക്കൊരു ഫുട്ബോൾ വാങ്ങി തരാമോ എന്ന് ചോദിച്ച ആ വാക്കുകൾ അപ്സര ആൽബി വിവാഹവാർഷികം.ടെലിവിഷൻ താരങ്ങൾ എന്നും മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ്. അതുകൊണ്ട് തന്നെ അവരുടെ വിശേഷങ്ങൾ എല്ലാം ഓരോ ടെലിവിഷൻ പ്രേമിയെയും സംബന്ധിച്ചിടത്തോളം അവരുടെ കൂടി വിശേഷങ്ങൾ ആണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം മുതൽ ആരാധകർ ഏറ്റെടുത്തിരിക്കുന്ന ഒന്നാണ് സീരിയൽ താരം അപ്സരയുടെയും സംവിധായകനും എഴുത്തുകാരനും ആയ ആൽബി ഫ്രാന്സിന്റെയും വിവാഹവാര്ഷികത്തിന്റെ സന്തോഷം. ഭൂമിയിലെ സൂപ്പർ താരങ്ങൾക്കൊപ്പമാണ് ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്. ALSO READ: പ്രണയിച്ചോളൂ ഇഷ്ടം പോലെ വിവാഹം പോലും കഴിക്കുന്നില്ല എന്ന തന്റെ തീരുമാനം ആണ് അപ്സരയെ കണ്ടതോടെ മാറിയത് എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും പുത്തൻ സന്തോഷം ആരാധകരുമായി പങ്കിടുന്നത്. ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ ഒരു വര്ഷം പൂർത്തിയാക്കി. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണ് ഇതെന്നും ഇരുവരും പറയുന്നു. ഒരു വര്ഷം എന്ന് പറയുന്നത് കണ്ണടച്ച് തുറന്നതുപോലെ കടന്നു പോയി. ഗംഭീരയുദ്ധം ഒരു വർഷത്തിലേക്ക് കടന്നിരിക്കുന്നു.ആ മക്കൾക്കൊപ്പം
ഈ സന്തോഷത്തിൽ പങ്കുചേരാൻ എന്റെ അപ്പൻ മാത്രമാണ് കൂടെ ഇല്ലാത്തത്. അതിന്റെ ഒരു സങ്കടം ഉണ്ട്. എങ്കിലും ഒരുപാട് സന്തോഷമുണ്ട്. ഇടക്ക് അടിപിടികൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ ഏറെ ഹാപ്പിയാണ്. നമ്മുടെ ഭൂമിയിലെ സ്റ്റാർസിനൊപ്പം ആണ് ഞങ്ങൾ ഈ സന്തോഷം ആഘോഷിക്കാൻ വേണ്ടി പോകുന്നത്. എന്തെങ്കിലും ഒരു സ്പെഷ്യൽ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, അങ്ങനെയാണ് ഞങ്ങൾ ബാലഭവനിലെ മക്കൾക്കൊപ്പം ഈ സന്തോഷം ആഘോഷിക്കാൻ തീരുമാനിക്കുന്നത്.
കേക്ക് കട്ടിങ്ങും.ബാലഭവനിലെ കുഞ്ഞുമക്കൾക്കൊപ്പമാണ് ഇരുവരും കേക്ക് കട്ട് ചെയ്യുന്നത്. അപ്സരയ്‌ക്കൊപ്പം കുടുംബവും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞനിമിഷം ആയിരുന്നു അതെന്നും, നമ്മൾ ഒക്കെ എത്ര ലക്കിയാണ്, സ്നേഹിക്കാൻ അച്ഛനും അമ്മയും ഒപ്പം തന്നെയുണ്ട്. എത്ര പണമുണ്ടായിരുന്നാലും ജീവിതത്തിൽ നമ്മളെ സ്നേഹിക്കുന്ന അച്ഛനും അമ്മയും ഒപ്പം ഉണ്ടാകുന്ന നിമിഷങ്ങൾ ആണ് ഏറ്റവും വലുത്. എന്നാൽ ഇവിടെ വന്നപ്പോൾ സത്യത്തിൽ ഒരുപാട് സങ്കടം തോന്നിപോകും ആൽബി പറയുന്നു.മറക്കാൻ സാധിക്കില്ല അച്ഛനും അമ്മയും ജീവിച്ചിരുന്നിട്ടും, ആരും ഇല്ലാത്ത ഈ കുഞ്ഞു മക്കളുടെ ഒപ്പം അൽപ്പ സമയം ചിലവിടാൻ കഴിഞ്ഞത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ ഒരു കുഞ്ഞു സന്തോഷം എങ്കിലും ഞങ്ങൾക്ക് അവർക്കായി ചെയ്യാൻ കഴിഞ്ഞതിൽ നന്ദി പറയാൻ ഉള്ളത് എന്റെ ഭാര്യ അപ്സരയോടാണ്. എന്നോട് ഒരു കുഞ്ഞുമോൻ വന്നു ചോദിച്ചു. അങ്കിളേ ഞങ്ങൾക്കൊരു ഫുട്ബോൾ വാങ്ങി തരാമോ എന്ന്. ആ ആ വാക്കുകൾ ഹൃദയത്തിൽ തൊട്ടെന്നും ആൽബി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment