ഒരു പെണ്ണ് തകര്‍ത്ത ജീവിതം.. മറ്റൊരു പെണ്ണിന്റെ വരവോടെ നടന്‍ അരവിന്ദ് സ്വാമി ഉയര്‍ത്തെഴുന്നേറ്റു
സിനിമയിൽ നിന്ന് വിട്ടുനിന്ന അരവിന്ദ് സ്വാമിയെ 2005 ലാണ് അപകടം കീഴ്പ്പെടുത്തിയത്. എന്നാൽ തിരിച്ചുവരവിനുള്ള ഊർജം അതിനു മുമ്പ് തന്നെ സ്വാമി കണ്ടെത്തിയിരുന്നു. സിനിമയിൽ നിന്നു വിട്ടുനിന്ന ഒരു ദശാബ്ദം കൊണ്ട് 3,300 കോടി രൂപയാണ് അദ്ദേഹം സമ്പാദിച്ചത്. ഇപ്പോൾ വീണ്ടും വെള്ളിത്തിരയിൽ സജീവമാകുന്നു.സിനിമ താരങ്ങൾ അഭിനയ ജീവിതത്തിൽ നിന്നു വിട്ടുനിൽക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് ഇത്തരം വിട്ടുനിൽക്കലുകൾ വളരെയധികം ചർച്ച ചെയ്യപ്പെടാറുണ്ട്. വിവാഹത്തെ തുടർന്ന് പ്രമുഖ നായികമാർ അഭിനയ ജീവിതം അവസാനിപ്പിക്കാറുണ്ട്. എന്നാൽ നടൻമാർ ഇത്തരം വിവാദങ്ങളിൽ പെടുന്നത് വളരെ വിരളമാണ്. 1991 -ൽ തന്റെ 20-ാം വയസിൽ മണിരത്‌നത്തിന്റെ ദളപതി എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ അരവിന്ദ് സ്വാമി ഏകദേശം ഒരു ദശാബ്ദത്തിലേറെ സിനിമ കരിയറിൽ നിന്നു വിട്ടുനിന്ന ആളാണ്.മണിരത്‌നത്തിന്റെ തന്നെ 1992 ൽ പുറത്തിറങ്ങിയ റോജ, 1995 ൽ പുറത്തിറങ്ങിയ ബോംബെ എന്നീ സിനിമകളിലൂടെ സ്വാമി ജനഹൃദയങ്ങൾ കീഴടക്കി. 1997 ൽ കജോളിനൊപ്പം മിൻസാര കനവ് എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരവും അരവിന്ദ് സ്വാമിയെ തേടിയെത്തി. ഇതോടകം യുവതിയുവാക്കളുടെ ആരാധനാപാത്രമായി സ്വാമി മാറിയിരുന്നു. തൊട്ടടുത്ത വർഷം തന്നെ സാത് രംഗ് കെ സപ്‌നേ എന്ന ചിത്രത്തിലൂടെ ജൂഹി ചൗളയ്‌ക്കൊപ്പം സ്വാമി ബോളിവുഡിലും എത്തി. രജനികാന്തിനും, കമലഹാസനും ശേഷം തമിഴ് സനിമയുടെ വാഗ്ദാനം എന്നു സ്വാമിലെ വിശേഷിപ്പിച്ചിരുന്ന കാലമായിരുന്ന് അത്.
എന്നാൽ 1990 കളുടെ അവസാനത്തോടെ തന്റെ സിനിമാ കരിയറിന് അദ്ദേഹം ഇടവേള പറഞ്ഞു. പ്രശസ്തി വന്നോളമായിരുന്നെങ്കിലും സ്വാമിയുടെ സിനിമകൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. തുടർന്ന് ഐശ്വര്യ റായിക്കൊപ്പം മഹേഷ് ഭട്ട് ചിത്രവും, അമിതാഭ് ബച്ചനൊപ്പം അനുപം ഖേറിന്റെ ആദ്യ സംവിധാന അരങ്ങേറ്റവും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഉപേക്ഷിച്ചു. 2000 ത്തിൽ അങ്ങനെ സ്വാമി തിരശീലയിൽ നിന്ന് അപ്രത്യക്ഷമായി. എല്ലാവരും കരുതിയതുപോലെ ബോക്‌സ് ഓഫീസ് തോൽവികൾ മാത്രമായിരുന്നില്ല ഈ പിൻമാറ്റതിനു കാരണം. തന്നിലെ സംരംഭകനെ പരിപോക്ഷിപ്പിക്കാനുള്ള ഒരു ഇടവേളയായിരുന്നു സ്വാമിക്ക് ഈ ബ്രേക്ക്.
അരവിന്ദ് സ്വാമിയിലെ നടനെ എല്ലാവരും അറിയും, എന്നാൽ അദ്ദേഹത്തിലെ സംരംഭകനെ ഇന്നും പലർക്കും അറിയില്ല. അച്ഛന്റെ ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുകയായിരുന്നു സിനിമ ലോകത്തു നിന്നുള്ള വിട്ടുനിൽക്കലിനുള്ള പ്രധാന കാരണം. അങ്ങനെ അരവിന്ദ് സ്വാമി, വി ഡി സ്വാമി ആൻഡ് കമ്പനിയിലും പിന്നീട് ഇന്റർപ്രോ ഗ്ലോബലിലും ജോലി ചെയ്തു.2005 -ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് സ്വാമിയുടെ കാൽ ഭാഗികമായി തളർന്നു. തുടർന്ന് 4 – 5 വർഷത്തോളം ഇതിന്റെ ചികിത്സയിലായിരുന്നു അരവിന്ദ്. ഇതോടകം തന്നെ ബിസിനസിലും സ്വാമി കത്തികയറിയിരുന്നു. 2005 -ൽ അദ്ദേഹം ടാലന്റ് മാക്‌സിമസ് എന്ന കമ്പനി സ്ഥാപിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.അപകടം സംഭവിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ടാലന്റ് മാക്‌സിമസിന് സ്വാമി തുടക്കമിട്ടത്. അപകട ശേഷം സ്വാമിയെ മുന്നോട്ടുനയിച്ച വികാരമായിരുന്നു ഈ സ്ഥാപനം. RocketReach പോലുള്ള വിവിധ മാർക്കറ്റ് ട്രാക്കിംഗ് പോർട്ടലുകളുടെ റിപ്പോർട്ട് പ്രകാരം, 2022 -ൽ 418 ദശലക്ഷം ഡോളറിന്റെ വടവൃക്ഷമാണ് ഇന്ന് ഈ കമ്പനി. അതായത് ഏകദേശം 3,300 കോടി രൂപയുടെ ആസ്തി. സ്വാമിയുടെ ദീർഘവീക്ഷണത്തോടെയുള്ള പരിപാലനമാണു കമ്പനിയെ വളർത്തിയത്.വെള്ളിത്തിരയിലേയ്ക്കുള്ള അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവും ഏറെ ശ്രദ്ധേയമായിരുന്നു. ഒരു ദശാബ്ദത്തിലേറെ മാറിനിന്ന ശേഷം തിരിച്ചെത്തിയ സ്വാമിയെ കാണികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സ്വാമിയിലെ നടനെ ആളുകൾ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. തിരിച്ചുവരവിൽ വമ്പൻ റോളുകൾ ഇല്ലെങ്കിലും ഏവരുടെയും മനസിൽ തങ്ങി നിൽക്കുന്ന റോളുകൾ അദ്ദേഹം കൈകാര്യം ചെയ്യുന്നു.2013 -ൽ പുറത്തിറങ്ങിയ കടൽ എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി തന്റെ സിനിമാ ജീവിതത്തിന് വീണ്ടും തുടക്കമിട്ടത്. കസ്റ്റഡി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. വണങ്കാമുടി എന്ന ചിത്രമാണ് ഉടൻ റിലീസ് ആകാൻ ഇരിക്കുന്നത്. ഒറ്റ്, തലൈവി, കള്ളപാർട്ട്, ചെക്ക ചിവന്ത വാനം, ഭാസ്‌ക്കർ ഒരു റാസ്‌ക്കൽ, തനി ഒരുവൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ തിരിച്ചുവരവിൽ ശ്രദ്ധേയമായി.
@All rights reserved Typical Malayali.
Leave a Comment