ഇതൊരു തുടക്കം മാത്രമെന്ന് അരികൊമ്പൻ, അരികൊമ്പൻ ചെയ്തത് കണ്ടോ? ഓടി രക്ഷപെട്ട് വനപാലകർ

അരികൊമ്പൻ വീണ്ടും കേരളത്തിൽ.തമിഴ് നാട് മേഖമലയുടെ ആശങ്ക ഒഴിയുന്നു. ചിന്ന കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യ ജീവി സങ്കേതത്തിൽ ഇറക്കി വിട്ട അതെ സ്ഥലത്തേക്ക് അരികൊമ്പൻ തിരിച്ചെത്തി.പെരിയാറിലെ ഒരു ഭാഗത്താണ് ഇപ്പോൾ അരികൊമ്പൻ ഉള്ളത് നാല് ദിവസം മുൻപാണ് ആന തമിഴ് നാട്ടിൽ നിന്നും കേരളത്തിന്റെ വന മേഖലയിൽ പ്രവേശിച്ചത്.വന പാലകർക്ക് വേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരികൊമ്പൻ തകർത്തു ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു.അരികൊമ്പന്റെ ആക്രമണം ഭയന്ന് മേഘമഴയിൽ വിനോദ സഞ്ചാരികൾക്ക് തമിഴ് നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല.

ആന ഇനിയും മടങ്ങി വരാൻ ഉള്ള സാദ്യത തമിഴ് നാട് തള്ളിക്കളയുന്നില്ല.അതിനാൽ നിരീക്ഷണം തമിഴ് നാട് തുടരും.കഴിഞ്ഞ ഒരു ആഴ്ച ആയി തമിഴ് നാട് കേരളം അതിർത്തിയിൽ ഉള്ള വനമേഖലയിൽ ചുറ്റി തിരിയുകയായിരുന്നു അരികൊമ്പൻ .രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് വനത്തിൽ എത്തിയ കൊമ്പൻ പിന്നീട് അതിർത്തിയിൽ തമിഴ് നാട് വന മേഖലയിൽ സഞ്ചരിക്കുകയായിരുന്നു.ദിവസേന ഏഴു മുതൽ എട്ടു കിലോ മീറ്റർ വരെ സഞ്ചരിക്കുന്നുണ്ട് എന്നാണ് വനം വകുപ്പ് കണ്ടെത്തിയത്. നിലവിൽ അരികൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലാണ് ഉള്ളത്.ചിന്നക്കനാലിൽ സ്ഥിരം ശല്യം ഉള്ള കൊമ്പനെ അവസാനത്തോടെയാണ് മയക്കു മടി വെച്ച് കീഴടക്കിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *