നടൻ അരിസ്റ്റോ സുരേഷിന് വിവാഹം – വധു ആരാണെന്ന് അറിയാമോ
മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനത്തിലൂടെ മലയാളി മനസ്സുകളിൽ കുടിയേറിയ താരമാണ് അരിസ്റ്റോ സുരേഷ്. നിവിൻ പോളി നായകനായി എത്തിയ ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമ പുറത്തിറങ്ങിയതോടെ എല്ലാവരുടെയും മൂളിപ്പാട്ടുകളിൽ ഒന്നായിരുന്നു മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന അരിസ്റ്റോ സുരേഷിന്റെ പാട്ട്. പിന്നീട് ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ വണ്ണിന്റെ കണ്ടസ്റ്റന്റായും അരിസ്റ്റോ സുരേഷ് മലയാളികൾക്ക് മുന്നിലെത്തി.ശേഷം കേരളം അറിയപ്പെടുന്ന ഒരു നിലയിലേക്ക് താരം വളരുകയായിരുന്നു. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വളരെ ചെറിയ റോൾ ആയിരുന്നു നാടന് ലഭിച്ചതെങ്കിലും അത് ഏറെ ജന ശ്രദ്ധേയാകർഷിച്ചു. പിന്നീട് ബിഗ് ബോസിലെ മത്സരാർത്ഥി ആയതിനാൽ അരിസ്റ്റോ സുരേഷിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മലയാളികൾ മനസ്സിലാക്കി. ബിഗ് ബോസിൽ പങ്കെടുക്കുന്ന കാലത്ത് തന്നെ, താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം സുരേഷ് വ്യക്തമാക്കിയിരുന്നു.അന്നു മുതലേ നടന്റെ വിവാഹ കാര്യങ്ങൾ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ ‘ആനീസ് കിച്ചൻ’ എന്ന അമൃത ടിവിയിലെ പരിപാടിയിലൂടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ആനയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് നടൻ ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. സുരേഷേട്ടൻ ഇനിയും വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ആനിസ് കിച്ചണിലൂടെ ആനി ചോദിച്ചത്.എന്നാൽ അതിനുത്തരം ആയി അരിസ്റ്റോസ് പറഞ്ഞത് ഇങ്ങനെയാണ്. താൻ ഇപ്പോൾ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കും എന്നുമായിരുന്നു സുരേഷ് ഉത്തരമായി പറഞ്ഞത്. ഒരു പെൺകുട്ടിയുമായി ചെറിയ അടുപ്പമുണ്ട് എന്നും കല്യാണം കഴിക്കാനുള്ള തീരുമാനം ആയിട്ടുണ്ട് എന്നും അതിനെക്കുറിച്ച് തുറന്നു പറയാൻ ഇതുവരെ സമയം ആയിട്ടില്ല എന്നും സുരേഷ് വ്യക്തമാക്കി.
വിവാഹക്കാര്യം എന്നുള്ളത് രണ്ട് പേരുടെയും തീരുമാനം ആണല്ലോ എന്നും പുള്ളിക്കാരിയും ഇപ്പോൾ കുറച്ച് തിരക്കിലാണ് എന്നും ആ തിരക്കൊക്കെ കഴിഞ്ഞിട്ട് നോക്കാം എന്ന് വിചാരിച്ചിരിക്കുകയാണ് എന്നും സുരേഷ് കൂട്ടിച്ചേർത്തു. വിവാഹം കഴിഞ്ഞാൽ പിന്നെ ആണുങ്ങളെയൊക്കെ പൂട്ടിയിടുകയാണ് ചെയ്യുന്നത് എന്നും അവരവരുടെതായ ഒരു കാര്യം ചെയ്യാൻ പറ്റുമോ എന്നും സുരേഷ് ചോദിച്ചിരുന്നു. എന്നാൽ സുരേഷേട്ടന്റെ ഇപ്പൊ പറഞ്ഞ ന്യായങ്ങൾ തെറ്റാണ് എന്നായിരുന്നു അവതാരകയായ ആനി പറഞ്ഞത്.ആണുങ്ങളെ പൂട്ടിയിടുമെന്നുള്ള സുരേഷേട്ടന്റെ പ്രസ്താവന വെറും തെറ്റിദ്ധാരണകൾ മാത്രമാണ് എന്നും അങ്ങനെ ചിന്തിക്കേണ്ട ഒരാവശ്യവും ഇല്ല എന്നും ആനി സൂചിപ്പിച്ചു. ഏഷ്യാനെറ്റിലെ ഓണം സ്‌പെഷ്യൽ ടിവി സീരീസ് ആയ ‘അവരോടൊപ്പം അളിയും അച്ചായനും’, സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘പാതാളം ഡയറീസ് ‘ എന്ന സീരിസിലും സുരേഷ് അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ ‘എന്നും സമ്മതം’ എന്ന ടിവി പരമ്പരയിലും ഏഷ്യാനെറ്റിലെ ‘കൂടെവിടെ’ എന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കണിമഗലം കോവിലകം, പ്രകാശന്റെ പെണ്ണുകാണൽ എന്നീ വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment