വിവാഹ വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ പറ്റിച്ചു.. നടിക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്.. സത്യാവസ്ഥ ഇതാ..

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ഡ്രീം കാച്ചർ ആര്യ എന്ന പേരിൽ അറിയപ്പെടുന്ന ആര്യ അനിൽ. മുറ്റത്തെ മുല്ല, സ്വയംവരം എന്നീ സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കൂടിയാണ് ആര്യ. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു യുവാവ് ആര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ രംഗത്തെത്തിയിരുന്നു. ആര്യ വിവാഹവാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നായിരുന്നു യുവാവ് മാദ്ധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ ആരോപിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ യുവാവിന്റെ ആരോപണത്തിൽ മറുപടിയുമായി രഗംത്തെത്തിയിരിക്കുകയാണ് ആര്യ അനിൽ. തന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടിൽ ശത്രുതയുള്ള വ്യക്തിയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ച യുവാവെന്നും അതിന്റെ പേരിലാണ് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. മുഖം പോലും കാണിക്കാതെ അയാൾ പറയുന്ന കാര്യങ്ങളിൽ വ്യക്തതയോ വാസ്തവമോ ഇല്ലെന്നും ആര്യ കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് കല്യാണം കഴിച്ചതെന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. നിശ്ചയവും വിവാഹവും എല്ലാം തന്നെ പബ്ലിക്കായി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകൾ ആണ്. ആ സമയത്ത് ഒന്നും തന്നെ ഉന്നയിക്കാത്ത ആരോപണമാണ് എന്നെയും എന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി നടത്തിയിരിക്കുന്നത്’- ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

എന്നെ ഒരുപാട് സ്‌നേഹിക്കുകയും, ഞാൻ ഈ നിലയിൽ എത്താൻ എന്റെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് കല്യാണം കഴിച്ചതെന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഈ നാലു വർഷ കാലയളവിൽ എന്റെ നിശ്ചയം എന്റെ വിവാഹം എല്ലാം തന്നെ പബ്ലിക്കായി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകൾ ആണ്.

ആ സമയത്ത് ഒന്നും തന്നെ ഉന്നയിക്കാത്ത ആരോപണമാണ് എന്നെയും എന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി നടത്തിയിരിക്കുന്നത്. സന്തോഷകരമായി പോകുന്ന എന്റെ ഈ ജീവിതത്തെ ടാർഗെറ്റ് ചെയ്തുകൊണ്ട് ഇപ്പോൾ ഫേക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന ആൾ എന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടിൽ ശത്രുത ഉള്ള വ്യക്തിയാണ് അതിന്റെ പേരിൽ എന്നെ അപകീർത്തിപ്പെടുത്താനാണ് അയാൾ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും, ഇൻഫ്ളൂവൻസറുമായ എനിക്ക് എതിരെ ഇങ്ങനെ ഒരു ഫേക്ക് അലിഗേഷൻ നടത്തിയാൽ എത്രത്തോളം ആളുകളിലേക്ക് എത്തും എന്ന് വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് ഇത് ചെയ്തിരിക്കുന്നത്. മുഖം പോലും കാണിക്കാതെ ഇപ്പോൾ അയാൾ പറയുന്ന കാര്യങ്ങളിൽ ഒരു വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുണ്ടെന്ന് പറയുന്നത് അല്ലാതെ ഒന്നും പുറത്തുകാണിച്ചിട്ടില്ല. രഞ്ജിത്തിന്റെ വീഡിയോ വന്നതിന്റെ പ്രതികരണം മാത്രമാണിത്. എന്നെ സ്‌നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. കൂടുതൽ തെളിവുകളുമായി ഞാൻ ഉടൻ വരും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *