ബെംഗളൂരു ജീവിതം അവസാനിപ്പിച്ച് വരുന്നതിന് മുന്‍പ് ആതിര മാധവ് ചെയ്തത്! പ്രശംസിച്ച് സോഷ്യല്‍ മീഡിയ, നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു!

വടനാട് ഉരുള്‍പ്പൊട്ട ദരന്തത്തില്‍ വദേന അനുഭവിയ്ക്കുന്ന ജനങ്ങള്‍ക്ക് സഹായവുമായ നിരവധി മനുഷ്യര്‍ രംഗത്തെത്തുന്നത് ഇപ്പോള്‍ ഓരോ ദിവസവും വാര്‍ത്തയആണ്. പണമായും, വസ്തുവായും, വീടായും, സ്ഥലമായും പലരും പലതും വാഗ്ദാനം ചെയ്യുന്നു. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വരെ നല്‍കാന്‍ ആളുകള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് ശരിക്കുള്ള ദൈവങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ തന്നെയുണ്ട് എന്ന് ചിന്തിച്ചു പോകുന്നത്.

അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും, തന്നെക്കൊണ്ട് സാധിക്കുന്ന തരത്തില്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നവരെ ദൈവം എന്ന് തന്നെ വിളിക്കാം. അങ്ങനെയുള്ള പ്രശംസകളാണ് ഇപ്പോള്‍ ആതര മാധവും സോഷ്യല്‍ മീഡിയയില്‍ വാങ്ങിക്കൊണ്ടിരിയ്ക്കുന്നത്. ബെംഗളൂരുവിലെ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മാറുന്നതിന് മുന്‍പേ ആതിര മാധവ് ചെയ്ത കാര്യത്തെ കുറിച്ചാണ് പറയുന്നത്.

തിരിച്ചുവരുന്നതിന് മുന്‍പ്, ബെംഗളൂരിവില്‍ ആയിരിക്കുമ്പോള്‍ മകന് വേണ്ടി വാങ്ങിയ കളിപ്പാട്ടങ്ങളും കുഞ്ഞു ചെരുപ്പുകളുമെല്ലാം, റോഡ് സൈഡില്‍ വില്‍പന നടത്തുന്ന പാവങ്ങളുടെ മക്കള്‍ക്ക് നല്‍കുകയായിരുന്നു. ‘ഈ പ്രവൃത്തിയില്‍ നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു’ എന്ന് പറഞ്ഞാണ് കമന്റുകള്‍ വരുന്നത്. എല്ലാം തൂക്കി വില്‍ക്കുന്നതിന് പകരം ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് അത് സമ്മാനിച്ചത് വലിയ കാര്യമാണ് എന്ന് പലരും പ്രശംസിയ്ക്കുന്നു.

2020 ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ കാത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് ആതിര മാധവ് കുടുംബവിളക്ക് എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം സീരിയല്‍ അവസാനിപ്പിച്ചു. കുഞ്ഞു പിറന്നതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് ആതിരയും താമസം മാറിയത്. ആ വീഡിയോ എല്ലാം നടി യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു.

കുഞ്ഞിന് ഇപ്പോള്‍ രണ്ട് വയസ്സാകാന്‍ പോകുകയാണ്. അതിനിടയില്‍ ആതിരം സീരിയല്‍ – ടെലിവിഷന്‍ ഷോകളിലേക്ക് തിരിച്ചുവന്നു. ഗീതാ ഗോവിനന്ദത്തില്‍ ഗസ്റ്റ് റോള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ മൗനരാഗത്തില്‍ ശരണ്യ എന്ന വേഷം ചെയ്യുകയാണ്. അതിനൊപ്പം സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലും സജീവമാണ്. സീരിയലില്‍ തിരക്കായതോടെയാണ് ആതിര നാട്ടിലേക്ക് തന്നെ തിരിച്ചുവരുന്നത് എന്നാണ് വിവരം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *