സ്റ്റാര്‍ സിംഗറിലെ ആതിര മുരളിയെ തേടി അപൂര്‍വ്വ സൗഭാഗ്യം

പിജി പരീക്ഷയില്‍ ഒന്നാം റാങ്ക് സന്തോഷവാര്‍ത്തയുമായി ആതിര മുരളി ആശംസയുമായി പ്രിയപ്പെട്ടവര്‍
പാട്ടിനെക്കുറിച്ച് മാത്രമല്ല ജീവിതത്തിലെ മറ്റ് വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെയായി ആതിര മുരളി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ എംഎ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ചുള്ള പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.പിജി പരീക്ഷയില്‍ ഒന്നാം റാങ്ക് സന്തോഷവാര്‍ത്തയുമായി ആതിര മുരളി! ആശംസയുമായി പ്രിയപ്പെട്ടവര്‍.റിയാലിറ്റി ഷോയിലൂടെയായി തുടക്കം കുറിച്ച് താരങ്ങളായി മാറിയവരേറെയാണ്. മഞ്ച് സ്റ്റാര്‍ സംിഗറിലൂടെയായാണ് ആതിര മുരളി ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ കുരുന്ന് ഗായികയ്ക്ക് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. ഷോയ്ക്ക് ശേഷമായി സിനിമയിലും ആതിര പാടിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ആതിര പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കേരള യൂണിവേഴ്‌സിറ്റി എംഎ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ആതിര. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് സന്തോഷവാര്‍ത്ത അറിയിച്ചത്.

1800 ല്‍ 1369 മാര്‍ക്ക് നേടിയാണ് ആതിര ഒന്നാം റാങ്ക് സ്വന്തമാക്കിയത്. സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും കുടുംബത്തിനുമെല്ലാം നന്ദിയെന്നും ആതിര കുറിച്ചിരുന്നു.ഹെയ്ദി സാദിയ, ഇഷാന്‍ ദേവ് തുടങ്ങി നിരവധി പേരാണ് ആതിരയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ആരാധകരും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.സെപ്റ്റംബറിലായിരുന്നു ആതിരയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ആതിര വിവാഹിതയായത്. വീട്ടുകാരുടെ സമ്മതത്തോടെയായാണ് വിവാഹമെന്നും ഗായിക വ്യക്തമാക്കിയിരുന്നു. ഗിറ്റാറിസ്റ്റായ ജയേഷാണ് ആതിരയെ ജീവിതസഖിയാക്കിയത്.സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ആതിരയുടേത്. കുട്ടിക്കാലം മുതലേ തന്നെ ആതിരയും പാട്ട് പഠിച്ചിരുന്നു. അച്ഛനോടും അമ്മയോടും തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും, ഗാനമേളയ്ക്കിടയിലാണ് ജയേഷുമായി പ്രണയത്തിലായതെന്നും ആതിര പറഞ്ഞിരുന്നു. എന്റെ സെലക്ഷനൊന്നും തെറ്റാറില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാം. വിവാഹ കാര്യത്തിലും അതങ്ങനെ തന്നെയായിരുന്നു. ഒന്ന് തൊടാനുള്ളില്‍ എന്ന ഗാനം വായിച്ചതോടെയായിരുന്നു ജയേഷുമായി കൂടുതല്‍ അടുത്തതെന്നും ആതിര പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഗായിക സോഷ്യല്‍മീഡിയയിലൂടെയായി പങ്കിടാറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *