വീട് നിർമിക്കാൻ സർക്കാർ സഹായം; ആദ്യ ഗഡുവുമായി കാമുകന്മാർക്കൊപ്പം നാട് വിട്ട് ഭാര്യമാർ, പരാതിയുമായി ഭര്‍ത്താക്കന്മാര്‍
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിന് അനുവദിച്ച തുകയുടെ ആദ്യ ഗഡു ലഭിച്ചതിന് പിന്നാലെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി ഉത്തര്‍പ്രദേശിലെ നാല് സ്ത്രീകള്‍. പണവുമായി ഭാര്യമാര്‍ പോയതോടെ ആശങ്കയിലായിരിക്കുകയാണ് ഭര്‍ത്താക്കന്മാര്‍. വീട് നിര്‍മാണം ആരംഭിക്കാത്തതിന്റെ കാരണം ചോദിച്ച് ഇവര്‍ക്ക് നോട്ടീസ് ലഭിച്ചു. പദ്ധതി പ്രകാരം ഭാര്യ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണം. ഇത് പ്രകാരം പണം അക്കൗണ്ടിലേക്ക് വന്നതിന് പിന്നാലെ ഭാര്യമാർ ഒളിച്ചോടുകയായിരുന്നു.വീട് നിർമിക്കാൻ സർക്കാർ സഹായം; ആദ്യ ഗഡുവുമായി കാമുകന്മാർക്കൊപ്പം നാട് വിട്ട് ഭാര്യമാർ, പരാതിയുമായി ഭര്‍ത്താക്കന്മാര്‍.ഭവനനിർമാണത്തിന് ധനസഹായം ലഭിച്ചതിന് പിന്നാലെ ഒളിച്ചോട്ടം.കാമുകന്മാർക്കൊപ്പം പോയത് നാല് സ്ത്രീകൾ ഉത്തർപ്രദേശിലാണ് സംഭവം.മീററ്റ്: ഭവന നിര്‍മാണത്തിന് ധനസഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച പണവുമായി ഉത്തര്‍പ്രദേശിലെ 4 സ്ത്രീകള്‍ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി. പദ്ധതി പ്രകാരമുള്ള ആദ്യ ഗഡു കൈപ്പറ്റിയതിന് പിന്നാലെ യുവതികള്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം നാടുവിടുകയായിരുന്നു. സമാനമായ നാല് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഭര്‍ത്താക്കന്മാര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തതോടെ സംഭവം പുറത്ത് അറിയുകയായിരുന്നു.
നഗരമേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും താഴ്ന്ന വരുമാനക്കാരുമായവര്‍ക്ക് വീട് നിര്‍മിക്കാന്‍ ധസഹായം അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് പിഎംഎവൈ. പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം എത്തും, പിഎംഎഐ പ്രകാരം ഭാര്യ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥ പ്രകാരം അക്കൗണ്ടിലേക്ക് പണം എത്തിയതിന് പിന്നാലെയാണ് 4 സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം പോയത്. ആദ്യ ഗഡുവായ 50000 രൂപ ലഭിച്ചതിന് പിന്നാലെയായിരുന്നു ഒളിച്ചോട്ടം.
ഭാര്യമാര്‍ മുങ്ങിയതോടെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ കഷ്ടപ്പെടുകയാണ് ഭര്‍ത്താക്കന്മാര്‍. പണം അനുവദിച്ചിട്ടും നിര്‍മാണം ആരംഭിക്കാത്തതോടെ ജില്ലാ നഗരവികസന ഏജന്‍സിയില്‍ നിന്നും ഇവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഭാര്യമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടുത്ത ഗഡുക്കള്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പ്രോജക്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ബെല്‍ഹാര, ബങ്കി, സെയ്ദപൂര്‍, സിദ്ധൗര് എന്നിവിടങ്ങളില്‍ നിന്നായുള്ള ഗുണഭോക്താക്കളായ നാല് സ്ത്രീകളാണ് പണവുമായി മുങ്ങിയത്.വീട് നിര്‍മാണത്തിന് പണം അനുവദിച്ചിട്ടും നിര്‍മാണം ആരംഭിക്കാത്തതിനെ തുടര്‍ന്ന് പ്രോജക് ഓഫീസര്‍ക്ക് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി ലഭിക്കാത്തതോടെ അന്വേഷണം നടത്തിയപ്പോഴാണ് ഭാര്യമാര്‍ പണവുമായി മുങ്ങിയ വിവരം ഭര്‍ക്കാന്മാര്‍ അധികൃതരെ അറിയിച്ചത്. ഇവരില്‍ നിന്നും പണം തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
@All rights reserved Typical Malayali.
Leave a Comment