അച്ഛന്റെയും അമ്മയുടെയും 34ാം വാർഷികം.. മകൾ വിവാഹിതയായി.. അന്നത്തെ ചിത്രവും ഇന്നത്തെ ചിത്രവും..
ഭാഗ്യ സുരേഷിന്റെ വിവാഹത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ. ചിലർ എഫ് ബിയിലും മറ്റും പോസ്റ്റുകൾ തന്നെ എഴുത്തു തുടങ്ങിയിട്ടുണ്ട്. ഭാഗ്യയുടെ വിവാഹ റീൽസുകളിൽ തട്ടി നടക്കാൻ വയ്യെന്ന്. അത്രത്തോളം ഒരു തരംഗം ആണ് വിവാഹവിശേഷങ്ങൾ സമ്മാനിച്ചത്. ഇപ്പോഴും അത് അവസാനിച്ചിട്ടില്ല എന്നതാണ് സത്യം.സിമ്പിളായി ഭാഗ്യ.ഓറഞ്ച് സാരിയിൽ അതി സുന്ദരിയായിട്ടാണ് ഭാഗ്യയുടെ വിവാഹവേഷത്തിൽ എത്തിയത്. അധികം ആഭരണങ്ങള്‍ ധരിക്കാതെ സിംപിള്‍ ലുക്കാണ് താരപുത്രി തെരഞ്ഞെടുത്തത്. ഒരു ചോക്കറും ജിമിക്കി കമ്മലുമാണ് ആഭരണമായി അണിഞ്ഞത്.
ആ സിംപിൾ ലുക്ക്
സിംപിൾ ലുക്കിനെ കുറിച്ചായിരുന്നു ഒട്ടുമിക്ക ആളുകളും ചർച്ചകളും നടത്തിയത്. പൊന്നുകൊണ്ട് മൂടാൻ പണം ഉണ്ടായിട്ടും പൊന്നു വാരിവലിച്ചിട്ടില്ല എന്നായിരുന്നു ആളുകൾക്ക് പറയാൻ ഉണ്ടായിരുന്നത്. എന്നാൽ അധികം എന്തിന് ഇടണം അത്രയും അമൂല്യമായ ഒരു ചോക്കർ ആണ് ഭാഗ്യ അണിഞ്ഞത്.
വിലകൂടിയ രത്നങ്ങൾ
വിലകൂടിയ രത്നങ്ങൾ പതിപ്പിച്ച് സ്പെഷ്യൽ ബീഡിങ്ങിൽ ആണ് ഭാഗ്യയുടെ നെക്ലേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വജ്രക്കല്ലുകൾ പതിപ്പിച്ച ആഭരണത്തിന്റെ തിളക്കം ഓരോ വീഡിയോയിലും എടുത്തുകാണാവുന്നതുമാണ്.
ചില്ലറ മുതൽ അല്ല
കുറെ മാലകൾ വലിച്ചുവാരി ഇടുന്നതിനേക്കാൾ ഈ ഒരു ഒറ്റ പീസുകൊണ്ട് ഏവരുടെയും ശ്രദ്ധ ആകർഷിക്കാൻ ഭാഗ്യക്ക് കഴിഞ്ഞു എന്നതാണ് സത്യം മാത്രവുമല്ല, ആ കഴുത്തിൽ കിടക്കുന്ന ചോക്കറിന് മാത്രം കോടികൾ വിലയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment