ക്ഷീണിച്ച് അവശനായ ബാലയല്ല..! ഇത് ഓജസും തേജസുമുള്ള പഴയ ബാല തന്നെ..! നന്ദി അറിയിച്ച് ലൈവില്‍
മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, എന്നാൽ അതുകൊണ്ടാണോ കരൾ പോയതെന്ന് ചോദിച്ചാൽ അല്ലെന്ന് നടൻ ബാല.പിന്നെ എന്തുകൊണ്ട് അസുഖം വന്നു ചോദിച്ചാൽ ഞാൻ അത് പറഞ്ഞാൽ രണ്ടു വ്യക്തികൾ അവർ ജയിലിൽ ആകും. അത് വേണ്ട. എന്റെ കമ്മിറ്റ്മെന്റ് ദൈവത്തോട് ആണ്. ഒരിക്കലും മനുഷ്യരോട് അല്ലെന്നും താരം പറയുന്നു.മനുഷ്യരോട് സ്നേഹം ഇല്ലെന്നല്ല കമ്മിറ്റ്മെന്റ് ഇല്ല എന്നാണ് ഞാൻ പറയുന്നത്. ഡ്രഗ്സ് നു വേണ്ടി ഞാൻ ആണ് ക്യാംപെയിൻ നടത്തിയത് . ആ ഞാൻ ഡ്രഗ്സ് യൂസ് ചെയ്യുമോ എന്നും ബാല ചോദിക്കുന്നു.
അഭിമുഖത്തിന്റെ ഇടയിൽ മകളുടെ ഒപ്പമുള്ള ഒരു ചിത്രത്തിന്റെ കഥയും ബാല ഓർത്തെടുത്തു. ഞാൻ ജിം കഴിഞ്ഞു വരുമ്പോൾ ആണ് മോൾ എന്നെ തിരക്കുന്നത്. ഡാഡി എവിടെ എവിടെ എന്ന്. അത് ചോദിക്കുമ്പോൾ ആണ് ഞാൻ കറക്ട് വന്ന് ഡോർ തുറക്കുന്നത്. എന്നെ കണ്ടപാടെ എന്നെ കഴുത്തിൽ കെട്ടിപിടിച്ചു. കഴുത്തിൽ ഇങ്ങനെ അള്ളിപിടിച്ചിരിക്കും പോലെ. ആ ചിത്രം കണ്ടാൽ മനസിലാകുമെന്നും നടൻ പറയുന്നു. എനിക്ക് കിട്ടിയ ചില ഭാഗ്യങ്ങളിൽ ഒന്നാണ് അത്തരം ചിത്രങ്ങൾ എന്നും താരം കൂട്ടിച്ചേർത്തു.ആശുപത്രിയിൽ ആയപ്പോൾ കാണാൻ വന്നിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ കാണിച്ചു. കാണേണ്ടി വന്നു. ഞാൻ ഏതാണ്ട് തീർന്നുകൊണ്ടിരുന്ന സമയത്താണ് അവൾ വരുന്നത്. അവളുടെ ഐ ലവ് യൂ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനിയും എനിക്ക് മോളെ കാണണം. അന്ന്അധിക നേരം ഞാൻ എന്റെ അടുത്ത് നിർത്തിയില്ല. ഞാൻ ഏതാണ്ട് അവസാനിച്ചിരുന്നു. കൂടെ ഉണ്ടായിരുന്നവർ എല്ലാം കൺഫ്യൂഷനിൽ ആയിരുന്നു. തീർന്നു എന്ന് പറയുന്നു. ഓപ്പറേഷൻ കഴിയില്ല എന്ന് പറയുന്നു അങ്ങനെ അങ്ങനെ.
എന്റെ ബോഡി അനാട്ടമി അനുസരിച്ച് എന്താണ് എന്ന് ആർക്കും മനസിലാകുന്നില്ല. ആകെ ഹൃദയം മാത്രമായിരുന്നു വർക്ക് ചെയ്തത്. പന്ത്രണ്ടു മണിക്കൂർ ആണ് ഓപ്പറേഷന് എടുത്തത്. നമ്മൾക്ക് സ്‌ട്രെസ് പാടില്ല. ആളുകൾ പറയും സ്‌ട്രെസ് വരുന്നത് ചിന്തിക്കരുത് എന്ന്. പക്ഷെ അതിന് ആർക്കെങ്കിലും ആകുമോ മനസ്സിന്റെ കൺട്രോൾ നമ്മുടെ കയ്യിൽ ആണോ,റിമോട്ടില് അല്ലല്ലോ മനസ്സ് പ്രവർത്തിക്കുന്നത്. സ്‌ട്രെസ് കൂടുമ്പോൾ വിശക്കത്തില്ല.ആളുകളോട് ദേഷ്യം വരും, ദേഷ്യം വരാതെ ഇരിക്കുന്നതും പ്രശ്നം ആണ് കാരണം ഡിപ്രെഷൻ വരും. നമ്മളെ ഒരാൾ വല്ലാതെ ഇൻസൾട്ട് ചെയ്യുമ്പോൾ നമ്മൾ മൈൻഡ് ചെയ്യാതെ നടന്നാൽ അവർ പൊട്ടാരായിക്കൊള്ളും.ഞാൻ ആശുപത്രിയിൽ ആരുന്ന സമയത്ത് എന്റെ വീട്ടിൽ വന്ന സമയത്ത് വില കൂടിയ സാധനങ്ങൾ വരെ അന്വേഷിച്ചവരുണ്ട്. ഞാൻ തിരികെ വരില്ല എന്ന് ആലോചിച്ചിട്ടാണ് ആളുകൾ വന്നു വീട്ടിൽ വന്ന് സാധനങ്ങൾ തേടിയത്. നമ്മുടെ ഏറ്റവും അടുത്ത ആളുകൾ ആണ് നമ്മളെ ചതിച്ചത്.ഉണ്ണി എന്നെ കാണാൻ വന്നതാണ് മനുഷ്യത്വം എന്ന് പറയുന്നത്. മോളെ കാണിക്കണം എന്ന് ബാദുഷ നിര്ബന്ധിച്ചിരുന്നു. കുറെ വട്ടം അതിനായി ബാദുഷ ഫോൺ ചെയ്തിരുന്നു. അങ്ങനെയാണ് ഞാൻ കേട്ടത്. ഒരുപാട് നന്ദിയുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകൾ എനിക്ക് വേണ്ടി വന്നു സംസാരിച്ചു, ആള് മരിക്കുന്ന സമയം എങ്കിലും കൊച്ചിനെ കാണിക്കണം എന്ന്. അത് ഓഡിയൻസ് എന്റെ മേലെ വച്ച സ്‌നേഹവും വ്യാപ്തിയും മനസ്സിലായിട്ടാകണം.അമൃതയുടെ അച്ഛൻ മരിച്ചിരുന്ന സമയത്ത് ഞാൻ ആശുപത്രിയിൽ ആയിരുന്നു. എനിക്ക് ഇറങ്ങാൻ കഴിയുമായിരുന്നില്ലല്ലോ. ഞാൻ ഫോൺ എടുത്ത് അവരുടെ സഹോദരിയെ വിളിച്ചിരുന്നു. പക്ഷെ എടുത്തില്ല. ആ സങ്കടത്തിൽ ആയിരിക്കുമല്ലോ ബാല പറയുന്നു.
@All rights reserved Typical Malayali.
Leave a Comment