പ്രാർത്ഥിച്ചു..ആഗ്രഹിച്ചു.. പക്ഷെ ദൈവം തന്നില്ല.. അവസാനം 14 വർഷങ്ങൾക്ക് ശേഷം അഭിരാമിക്ക് ഒരു പെൺകുഞ്ഞ്.. മകളെ കെട്ടിപ്പിടിച്ച് ദമ്പതികൾ

ഇതാണ് കൽകി; പതിനാല് വർഷത്തിന് ശേഷം ഞങ്ങളുടെ ജീവിതത്തിൽ നിറം പകരാൻ എത്തിയ പിഞ്ചോമന; അഭിരാമി.മെക്കാനിക്കൽ എൻജിനീയർ ആയ രാഹുൽ ഐടി കൺസൾറ്റന്റ് ആയിരുന്നു വിവാഹസമയത്ത്!
മദേഴ്‌സ് ഡേ ആഘോഷമാക്കി അഭിരാമി.മകൾ വന്ന സന്തോഷത്തിൽ ആണ് നടി അഭിരാമിയും കുടുംബവും. പതിനാലു വർഷത്തെ കാത്തിരിപ്പിനു ഒടുവിലാണ് അഭിരാമി അമ്മയാകുന്നത്. മദേഴ്‌സ് ഡേ സ്പെഷ്യൽ സന്ദേശമായിട്ടാണ് അഭിരാമി സന്തോഷം പങ്കിട്ടത്. ജീവിതത്തിൽ ഈ പുതിയ യാത്രയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും ആശംസകളും പ്രാർത്ഥനയും പിന്തുണയും എനിക്കും എന്റെ കുടുംബത്തിനും ആവശ്യമാണ് എന്നും അഭിരാമി കുറിച്ചു.ഞാനും രാഹുലും അച്ഛനും അമ്മയും ആയ സന്തോഷം പങ്കിടുന്നതിന്റെ ത്രില്ലിൽ ആണ് ഞാൻ. കഴിഞ്ഞവർഷം ആണ് ഞങ്ങൾ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. അവൾ ഞങ്ങളുടെ ജീവിതം അക്ഷരാർത്ഥത്തിൽ മാറ്റി കളഞ്ഞു എന്നും അഭിരാമി കുറിച്ചു.മനോഹരമായ ഒരു കുറിപ്പിനൊപ്പം മുഖം കാണിക്കാതെ കൽകിയുടെ ചിത്രങ്ങളും അഭിരാമി പങ്കിട്ടു. മകളെ മടിയിലുരുത്തി മേക്കപ്പ് ചെയ്യുന്നതും, കുഞ്ഞിന് ഒപ്പമുള്ള സുന്ദര നിമിഷങ്ങളും എല്ലാം അഭിരാമി ചിത്രങ്ങൾ പങ്കിട്ടവയിൽ പെടുന്നുണ്ട്.
അഭിരാമി 2004ൽ ആണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയത്. 2009 ൽ പ്രശസ്ത സാഹിത്യകാരൻ പവനന്റെ ചെറുമകനായ തന്റെ ബാല്യകാല സുഹൃത്തായ രാഹുൽ പവനനെ അഭിരാമി വിവാഹം കഴിച്ചത്.

ടിവി അവതാരക ആയിട്ടാണ് അഭിരാമിയുടെ തുടക്കം. വിവാഹം കഴിഞ്ഞശേഷവും തന്റെ പ്രൊഫെഷനിൽ അഭിരാമി സജീവം ആയിരുന്നു. ഒരു ഭാര്യ എന്ന നിലയിൽ 80 – 90 % മാർക്ക് ഭാര്യക്ക് കൊടുക്കാം എന്നാണ് ഒരിക്കൽ രാഹുൽ ചാനൽ ഷോയിൽ പങ്കെടുക്കവെ പറഞ്ഞത്.ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാൽ അവൾ അതിൽ പെർഫെക്ട് ആണ്. ഒരു പ്രത്യേക കഴിവാണ് അവൾക്ക് എന്നും രാഹുൽ ഷോയിൽ പങ്കെടുക്കവെ പറഞ്ഞു.ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാകും, അതിനെ വലിയ രീതിയിൽ എടുക്കാതെ മുൻപോട്ട് പോയാൽ എല്ലാം ശരിയാകും എന്നാണ് മുൻപൊരിക്കൽ ഇരുവരും പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *