പിഞ്ചുമകനെ നഷ്ടപ്പെട്ടു; പിന്നാലെ ഭാര്യയുമായി വേർപിരിഞ്ഞു; പ്രകാശ് രാജിന്റെ ജീവിതത്തിൽ സംഭവിച്ചത്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രകാശ് രാജ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമാണ് അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു പ്രകാശ് രാജ് ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ ഭാര്യയെ വീണ്ടും വിവാഹം ചെയ്തതിനെക്കുറിച്ചുള്ള പ്രകാശ് രാജിന്റെ പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആനിവേഴ്‌സറി ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് പ്രകാശ് രാജ്.ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി, അതിന് കാരണം മകനാണ്.

മകനായ വേദാന്തിന് കാണാന്‍ വേണ്ടിയായിരുന്നു വീണ്ടും വിവാഹം നടത്തിയത്, ഫാമിലി മൊമന്‍സ് എന്നായിരുന്നു നടന്റെ ട്വീറ്റ്. ആദ്യവിവാഹത്തിലെ മക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അച്ഛനും അമ്മയും വിവാഹിതരാവുന്നത് കാണണമെന്ന മകന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കുകയായിരുന്നു താരം.ലളിത പ്രകാശുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് പ്രകാശ് രാജിന്റെ ജീവിതത്തിലേക്ക് കോറിയോഗ്രാഫറായ പോണി വര്‍മ്മ എത്തിയത്. നല്ലൊരു സുഹൃത്തും പ്രണയിനിയും സഹയാത്രികയുമായി കൂടെ നില്‍ക്കുന്നതിന് നന്ദിയെന്നും പ്രകാശ് രാജ് കുറിച്ചിരുന്നു. വിവാഹചിത്രം പങ്കിട്ടായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *