യഥാർത്ഥത്തിൽ 13 വയസു തോന്നിക്കുന്ന ഇവരുടെ യഥാർത്ഥ പ്രായം കേട്ട് ഞെട്ടി സോഷ്യൽമീഡിയ

ഒരു ദിവസം മുൻപാണ് സോഷ്യൽ മീഡിയ വാളുകളിൽ ഒരു വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ട് എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചത്. കുട്ടികൾ എന്ന് തോന്നിക്കുന്ന ഒരു ആണും പെണ്ണും ചേർന്ന ചിത്രങ്ങൾ വളരെ വ്യാപകമായി സൈബർ ബുള്ളിങ്ങിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതിൻ്റെ വസ്തുത യഥാർത്ഥത്തിൽ എന്താണ്. വാട്സാപ്പ് ഗ്രൂപ്പുകളിൽ, ഫേസ്ബുക്ക് ട്രോളുകളിൽ എന്നിവിടങ്ങളിൽ ഈ ചിത്രം വെച്ച് പ്രചാരണം നടക്കുന്നു. ബാലവിവാഹം ആണ് ഇതെന്നും, ഇവർക്ക് പ്രായപൂർത്തിയായിട്ടില്ല എന്നും വിവാഹപ്രായമായില്ല എന്നൊക്കെയുള്ള പ്രചാരണത്തിന്അ ടിസ്ഥാനമെന്താണ്.ഒപ്പം ഇത് സംബന്ധിച്ച തമാശകളും പ്രചരിക്കുന്നുണ്ട്. വിവിധ ഇടങ്ങളിൽ ഈ ചിത്രം കാണപ്പെട്ടതിനാൽ ഇതിൻ്റെ ഉറവിടം തേടിയതിൽ നിന്നും ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് തീക്ഷ്ണ ഫോട്ടോഗ്രാഫി എന്ന പേജിൽ ഒരു ദിവസം മുൻപാണെന്ന് കണ്ടു. പേജിലെ വിവരം അനുസരിച്ച് ഫോട്ടോയിലുള്ള നിദ്മി – ബുദ്ധിക എന്നീ ദമ്പതികളാണ് എന്നും പറയുന്നുണ്ട്.

ഈ ചിത്രത്തിൽ നിരവധി മലയാളികൾ അടക്കം ദമ്പതികളെ പരിഹസിക്കുന്ന രീതിയിൽ കമൻ്റുകളും ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസ്സും പരിശോധിച്ചാൽ ഇവർ ശ്രീലങ്കയിലെ രത്നപുരയിൽ നിന്നാണ് എന്നത് വ്യക്തമാണ്.ബാലവിവാഹം എന്ന രീതിയിൽ പരിഹസിക്കാനും, ട്രോൾ ചെയ്യാനും ഉപയോഗിക്കുന്ന ശ്രീലങ്കൻ ദമ്പതികൾ പ്രായപൂർത്തിയായവർ തന്നെയാണ്. അവർക്കെതിരെ നടത്തുന്ന സൈബർ ആക്രമണം അത്യന്തം അമ്പലനീയമാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആൺകുട്ടിക്ക് 28 വയസും പെൺകുട്ടിക്ക് 27 വയസുമുണ്ടെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.അതുകൊണ്ട് തന്നെ പ്രായം ഇത്രയുമായിട്ടും അവരുടെ ശരീരം അതിനനുസരിച്ച് വളർന്നിട്ടില്ല.അവർ ചെറിയ കുട്ടികൾ എന്ന് തോന്നിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ യുവാവിന് 28 ഉം യുവതിക്ക് 27 വയസ്സുള്ളതിനാൽ ഇരുവർക്കും വിവാഹ പ്രായമായെന്നും, അതിനാലാണ് വിവാഹം നടത്തിയത് എന്നും ഉള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. അവരുടെ ബന്ധു തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *