ആ കൊച്ചുകുട്ടിയെ പിച്ചി ചീന്തിയ കപലികന് പരമാവധി ശിക്ഷയായ തൂക്ക്കയർ വാങ്ങി നൽകും:അഡ്വക്കേറ്റ് ബി ആളൂർ

ചാന്ദിനി കേസിൽ അഡ്വക്കേറ്റ് ബി ആളൂർ വാദി ഭാഗത്തിന് ഒപ്പമാണ് എന്നുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ആളൂർ ഇത് വ്യക്തമാക്കിയത്. ഒരുപാട് വ്യക്തികളും സംഘടനകളും എന്നോട് സംസാരിച്ചു ആ അടിസ്ഥാനത്തിൽ ഞാൻ വാദി ഭാഗം ഏറ്റെടുക്കും. ഞാൻ ചാന്ദിനി മോൾക്ക് ഒപ്പമാണ്. ആ കൊച്ചുകുട്ടിയെ പിച്ചി ചീന്തിയ കപലികന് പരമാവധി ശിക്ഷയായ തൂക്ക്കയർ വാങ്ങി നൽകും.ആദ്യം എന്നെ സമീപിക്കുന്ന ആരാണോ അവർക്ക് വേണ്ടിയാണ് ഞാൻ വാദിക്കുന്നത്. എന്നെ പൈസ കൊണ്ടോ മറ്റ് കാര്യങ്ങൾ കൊണ്ടോ സ്വാധീനിക്കാൻ ആകില്ല.12 വയസിന് മുകളിൽ ബലാത്സംഗം ജീവപര്യന്തം ആണ്.ഇത് നിർഭയ കേസിനോട് അടുത്ത് നിൽക്കുന്ന കേസ് ആണ്.ബിഹാർ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകൾ ചാന്ദ്നിയെയാണ് ഇന്നലെ മുതൽ കാണാതായത്.തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപത്തായിരുന്നു കുടുംബം താമസിച്ചത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി പൊലീസ് നോട്ടീസ് ഇറക്കി സംസ്ഥാനത്തുടനീളം അന്വേഷിക്കവേയാണ് പ്രാർഥനകൾ വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപത്തുനിന്ന് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *