അടിച്ചു മക്കളേ ഊണ് കഴിഞ്ഞ് ലൈവില്‍ വന്ന് ബീനാ ആന്റണി കൊതിപ്പിക്കുന്ന സന്തോഷം അറിയിച്ചപ്പോള്‍
കല്യാണം കഴിഞ്ഞ് മനോജിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. മനോജിന്റെ അമ്മൂമ്മ കരുതിയത് ഞാന്‍ നായര്‍ കുട്ടിയാണ് എന്ന് തന്നെയാണ്. പിന്നീട് ഒരു മാഗസിനില്‍ ആന്റണി എന്ന പേരും കണ്ടപ്പോഴാണ് ഹിന്ദു അല്ല എന്ന് മനസ്സിലായത്.ടെലിവിഷന്‍ പ്രേമികള്‍ക്കും സിനിമാ പ്രേമികള്‍ക്കും ഇപ്പോള്‍ ഒരുപോലെ സുപരിചിതയായ നടിയാണ് ബീന ആന്റണി. സിനിമകളെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ബീന ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് ടെലിവിഷനിലാണ്. തുടരെ തുടരെ മെഗാ സീരിയലുകള്‍ ചെയ്തുകൊണ്ടരിയ്ക്കുകയാണ്. അതും നെഗറ്റീവ് വേഷങ്ങള്‍. കസ്തൂരിമാനിന് ശേഷം ഇപ്പോള്‍ മൗനരാഗം സീരിയലില്‍ ചെയ്യുന്ന വേഷവും കൈയ്യടി നേടുന്നു. അഭിനയ രംഗത്തേക്ക് ഇറങ്ങാനുള്ള കഷ്ടപ്പാടിനെ കുറിച്ചും തന്റെ കല്യാണത്തെ കുറിച്ചും എള്‌ലാം ബീന ആന്റണി സംസാരിക്കുകയുണ്ടായി.അഭിനയ രംഗത്തേക്ക് വരുന്നതിന് വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നാണ് ബീന പറയുന്നത്. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. അച്ഛന്‍ ആന്റണി വളരെ അധികം സ്ട്രിക്ട് ആയിരുന്നവത്രെ. ആന്റണിയുടെ മകളാണെന്ന് അറിഞ്ഞാല്‍ തന്നെ നോക്കാന്‍ പോലും ആളുകള്‍ ഭയക്കും. ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ ആയിരുന്നത് കൊണ്ട് അക്കാര്യത്തില്‍ ഒരു പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്നു.വരാനുള്ള കാരണം
അഭിനയിക്കാന്‍ വിടാന്‍ അപ്പച്ചന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പട്ടിണി കിടന്നും, വാശി പിടിച്ചും ഫൈറ്റ് ചെയ്താണ് അഭിനയ ലോകത്തേക്ക് എത്തിയത്. പക്ഷെ അഭിനയിച്ചു തുടങ്ങി പെട്ടന്ന് നായികാ റോളിലൊക്കെ എന്നെ കണ്ടപ്പോള്‍ അപ്പച്ചന് വലിയ സന്തോഷം ആയി. അമ്മച്ചി തുടക്കം മുതലേ സപ്പോര്‍ട്ടീവ് ആയിരുന്നു. മൂന്ന് പേരില്‍ ഞാന്‍ എങ്കിലും കുറച്ച് നല്ല രീതിയില്‍ മുന്നോട്ട് വന്നാല്‍ കുടുംബം രക്ഷപ്പെടും എന്ന് അമ്മച്ചി കരുതിയിരുന്നു.സീരിയല്‍ ചെയ്യാനുള്ള കാരണം.
സീരിയലിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തത് മനപൂര്‍വ്വമല്ല എന്നും ബീന ആന്റണി പറഞ്ഞു. ഒന്നിന് പിറകെ ഒന്നായി നല്ല നല്ല നായിക റോളുകള്‍ സീരിയലുകളില്‍ വന്നുകൊണ്ടിരുന്നു. അതൊന്നും വിട്ടുകളയാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പിന്നീട് സിനിമകളില്‍ നല്ല ക്യാറക്ടര്‍ റോളുകള്‍ ചെയ്യണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നുവെങ്കിലും സീരിയലുകളില്‍ ഞാന്‍ തിരക്കിലായിപ്പോയി. ഇപ്പോള്‍ എനിക്ക് സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹം ഉണ്ട്.വിമര്‍ശിക്കുന്നവരോട്.സീരിയലിനെ വിമര്‍ശിക്കുന്നവരുണ്ടാവും. ഒട്ടും റിയലിസ്റ്റിക് അല്ല, കഥാപാത്രങ്ങള്‍ ഓവറായി മേക്കപ്പ് ഇടുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട്. പക്ഷെ റിയലിസ്റ്റിക് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ഒരു കാലത്ത് ചെയ്തിരുന്നു. ഇപ്പോള്‍ അത് മാറി. അല്ലാത്ത വേഷങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ഇടുന്ന ഡ്രസ്സും ഓര്‍ണമെന്റ്‌സും എല്ലാം നോക്കാന്‍ വേണ്ടി മാത്രം സീരിയല്‍ കാണുന്ന സ്ത്രീകളും ഉണ്ട്. പിന്നെ റിമോട്ട് കാണുന്നവരുടെ കൈയ്യിലല്ലേ ഉള്ളത്. ആരെയും നിര്‍ബന്ധിച്ച് സീരിയല്‍ കാണിപ്പിക്കുന്നില്ലല്ലോ. വേണ്ട എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മാറ്റാം. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്
കല്യാണ ഓർമ.കല്യാണ സമയത്തെ ഒരു നല്ല ഓര്‍മ പങ്കിടാനായി അവതാരിക ആവശ്യപ്പെട്ടു. കല്യാണം കഴിഞ്ഞ് നാലാമത്തെ ദിവസമാണ് മനോജിന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ്. ഞാന്‍ മറ്റൊരു മതത്തില്‍ പെട്ട ആളാണ്. മനോജ് ആണെങ്കില്‍ അസ്സല്‍ നായര്‍ കുടുംബവും. കല്യാണത്തിന് വേണ്ടി ഞാന്‍ മതം മാറിയിരുന്നില്ല. കല്യാണം കഴിഞ്ഞ് മനോജിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. മനോജിന്റെ അമ്മൂമ്മ കരുതിയത് ഞാന്‍ നായര്‍ കുട്ടിയാണ് എന്ന് തന്നെയാണ്. പിന്നീട് ഒരു മാഗസിനില്‍ ആന്റണി എന്ന പേരും കണ്ടപ്പോഴാണ് ഹിന്ദു അല്ല എന്ന് മനസ്സിലായത്. ‘അവളെ കണ്ടാല്‍ ഒരു അസ്സല് നായര് ലുക്ക് തന്നെയാ’ എന്നാണ് അന്ന് അമ്മൂമ്മ പറഞ്ഞത്. ഞാനുമായി നല്ല കൂട്ടായിരുന്നു- ബീന ആന്റണി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment