മൂന്നര വയസുള്ള മകളെയും എടുത്ത് ഒളിച്ചോടിയ യുവതിയെ 11 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയപ്പോൾ

മൂന്നര വയസ് ഉള്ള മകളുമായി പെയിന്റിംഗ് തൊഴിലാളിയുടെ കൂടെ ഒളിച്ചോടിയ യുവതിയേയും മകളെയും ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി കുറ്റിപ്പുറത്തു നിന്നും കാണാതായ നസ്രത്തിനെയും കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസിങ് പേഴ്‌സൺ യൂണിറ്റ് കണ്ടത്തിയത് 2011 ലാണ് കുറ്റിപ്പുറത്തു നിന്നും കാണാതായ നസ്രിയതിനെയും കുഞ്ഞിനേയും കാണാൻ ഇല്ലെന്നുള്ള ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തത് തുടർന്ന് അഞ്ചു മാസം മുൻപാണ് ഇവരെ കുറിച്ച് ഉള്ള സൂചനയെ തുടർന്ന് ഗുഡലൂരിലും കൊടുകിലും എത്തിയത്.ഇവിടെ നിന്നും കിട്ടിയ സൂചനയെ തുടർന്ന് വിവിധ വീടുകളിൽ പോയി എങ്കിലും കണ്ടെത്താൻ ആയില്ല പിന്നീട് സോഷ്യൽ മീഡിയ വഴി ഉള്ള സൂചനയെ തുടർന്നാണ് പോലീസ് ബാംഗ്ലൂരിൽ എത്തുന്നത് പത്തു വര്ഷത്തോളമായി ബാംഗ്ലൂരിൽ എത്തിയ നസ്രിയത് നാട്ടിൽ ഉള്ള ആരുമായി ബന്ധം ഉണ്ടായിരുന്നില്ല പുതിയ ഭർത്താവ് ബാംഗ്ലൂരിൽ പെയിന്റിങ് ജോലിക്കാരനാണ് നസ്രിയത് അവിടെ ഒരു മരുന്ന് കമ്പനിയിൽ പാക്കിങ് ജോലി ചെയ്തു വരികയായിരുന്നു.

4 5 മാസത്തെ നിരീക്ഷണത്തിനു ശേഷം ഇവരെ കണ്ടെത്തി മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസിങ് കേസിൽ വർഷങ്ങൾ ആയി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്താൻ വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡി വൈ എസ് പി ബാബുവിന്റെ നേത്യത്വത്തിൽ നടത്തുയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *