നടി ബീനാ ആന്റണിയ്ക്ക് വീണ്ടും ന്യൂമോണിയാ ബാധ..!! സ്ഥിതി ഗുരുതരം.. പ്രാര്‍ത്ഥനയോടെ പ്രിയപ്പെട്ടവര്‍..!!

ആ വില്ലന്‍ വീണ്ടും എന്നെ കീഴടക്കി! കുറച്ച് ദിവസം റെസ്റ്റിലാണ്! അസുഖത്തെക്കുറിച്ച് ബീന ആന്റണി
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് ബീന ആന്റണി. ഭര്‍ത്താവ് മനോജും മകന്‍ ശങ്കരുവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. നെഗറ്റീവ് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച ബീന മിനിസ്‌ക്രീനില്‍ വില്ലത്തിയായി തിളങ്ങിക്കൊണ്ടിരിക്കുകയാണ്. തിരക്കിട്ട ഷെഡ്യൂളിന് ബ്രേക്ക് നല്‍കി റെസ്റ്റെടുക്കുകയാണ് താരം.beena antony reveals about her health condition.താരങ്ങളുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ബീന ആന്റണി പങ്കിട്ട റീല്‍സ് വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും ഒരു റീല്‍ ഇരിക്കട്ടെയെന്നായിരുന്നു താരം പറഞ്ഞത്. വീഡിയോ വൈറലായതോടെയാണ് ബീനയ്ക്ക് മാരക അസുഖമാണെന്നും, ആരോഗ്യസ്ഥിതി മോശമാണെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. തനിക്ക് സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ചെത്തുകയായിരുന്നു താരം. ന്യൂമോണിയ വീണ്ടും വന്നുവെന്നും ഇനി കുറച്ച് ദിവസം റെസ്റ്റിലാണെന്നും ബീന പറയുന്നു.തമ്പ്‌നെയില്‍ കണ്ട് ആരും ഒന്നും പ്രഡിക്ട് ചെയ്യല്ലേ. ഒന്നുമില്ല ചെറിയ ന്യൂമോണിയ. ഞാന്‍ പെട്ടു. എല്ലാവരും ശ്രദ്ധിക്കണമെന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ അസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ചുമയും കഫക്കെട്ടുമൊക്കെയാണെങ്കിലും ചുമ്മാ കിടക്കട്ടെ ഒരു റീല്‍. ജഗദീഷേട്ടന്റെ ഗാനങ്ങളില്‍ ഇഷ്ടപ്പെട്ട ഗാനമാണെന്ന് പറഞ്ഞായിരുന്നു ബീന കഴിഞ്ഞ ദിവസം റീല്‍ വീഡിയോ പോസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഞാനൊരു റീല്‍ ഇട്ടിരുന്നു. കഫക്കെട്ടും ചുമയും കാരണം നല്ലൊരു പണി കിട്ടിയെന്ന് പറഞ്ഞിരുന്നു. ചേച്ചി ന്യൂമോണിയ ആവുമെന്ന് ചിലരൊക്കെ പറഞ്ഞിരുന്നു. മുന്‍പൊരു ന്യൂമോണിയ വന്നത് ഇപ്പോഴും ആലോചിക്കാന്‍ വയ്യ. ഇപ്പോള്‍ വീണ്ടും ആ വില്ലന്‍ എന്നെ കീഴടക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തെ റെസ്റ്റാണ് പറഞ്ഞിട്ടുള്ളത്. ആന്റി ബയോട്ടിക്ക് എടുത്തിരുന്നു.

ടെസ്റ്റ് ചെയ്തപ്പോഴാണ് കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞത്. ഇഞ്ചക്ഷനും കാര്യങ്ങളുമൊക്കെയുണ്ട്്. ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോഴത്തെ ചുമ ആരും അത്ര നിസാരമായി കാണരുത്. പൊടിക്കൈകളൊന്നും ചെയ്ത് നില്‍ക്കരുത്. എക്‌സ്‌റേയോ സ്‌കാനോ എന്താണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നതെന്ന് വെച്ചാല്‍ എടുക്കുക. സ്‌കാനിംഗിന് ശേഷമാണ് എനിക്ക് ന്യൂമോണിയ ആണെന്നറിഞ്ഞത്.എന്തായാലും കുറച്ച് ദിവസം ഞാന്‍ റെസ്‌റ്റെടുക്കാന്‍ പോവുകയാണ്. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്നുമായിരുന്നു ബീന പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകളുമായെത്തിയത്. ഹരിശാന്ത്, രശ്മി സോമന്‍, തെസ്‌നി ഖാന്‍, ദര്‍ശന ദാസ്, രാജ്കലേഷ്, രചന നാരായണന്‍കുട്ടി, ബിനില്‍ തുടങ്ങിയവരെല്ലാം ബീനയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. കമന്റുകള്‍ക്കെല്ലാം താരം മറുപടിയേകിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *