ഇംഗ്ലീഷിൽ ചോദിച്ചത് മാത്രമേ ഓര്മയുള്ളൂ – പിന്നെ നടന്നത് ഇതാണ് – വീഡിയോ
ഇംഗ്ലീഷിൽ ചോദിച്ചത് മാത്രമേ ഓര്മയുള്ളൂ – പിന്നെ നടന്നത് ഇതാണ് – വീഡിയോ രൂപം കണ്ട് ആളുകളെ വിലയിരുത്തരുത് എന്ന് നമ്മൾ പൊതുവേ പറയും. ബാംഗ്ലൂരുവിലെ സദാശിവ നഗറിലെ മാലിന്യം പെറുക്കുന്ന ഒരു സ്ത്രീയെ കണ്ടാൽ അത് അക്ഷരംപ്രതി ശരിയാണെന്ന് തോന്നും. സിസിലിയ മാർഗരറ്റ് ലോറൻസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീയുടെ വീഡിയോകളാണ് ഇപ്പോൾ ഓൺലൈനിൽ വൈറലാകുന്നത്.
തെരുവോരത്ത് മറ്റുള്ളവർ ഉപേക്ഷിക്കുന്ന സാധനങ്ങൾ പൊറുക്കി ജീവിക്കുക്കുന്ന ഇവർ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതാണ് വീഡിയോയിൽ. നരച്ച വസ്ത്രങ്ങളും തോളിലൊരു ചാക്കുമായി ആക്രി പൊറുക്കാൻ നടക്കുന്ന അവരെ കണ്ടാൽ ആരും വിശ്വസിക്കില്ല അവർ ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്ന്. ഇത് ആളുകളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്.
മാധ്യമ പ്രവർത്തക ചോദിക്കുന്ന ഓരോ ചോദ്യത്തിനും അതിന് തക്കതായ മറുപടി ഇംഗ്ലീഷിൽ ഒരു വ്യാകരണ തെറ്റുമില്ലാതെയാണ് ഈ സ്ത്രീ നൽകുന്നത്. നല്ല രീതിയിൽ ജീവിച്ചിരുന്ന ഇവർ പിന്നീട് സാഹചര്യം മൂലം ഇങ്ങനെയായതായിരിക്കാമെന്നാണ് പലരും കമൻ്റായി പറയുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി കൊണ്ടിരിക്കുകയാണ്.
@All rights reserved Typical Malayali.
Leave a Comment